17.1 C
New York
Tuesday, May 17, 2022
Home World രാജപക്‌സെയെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി; ബുധനാഴ്ചവരെ കർഫ്യൂ.

രാജപക്‌സെയെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി; ബുധനാഴ്ചവരെ കർഫ്യൂ.

സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ശ്രീലങ്കയിലെ സ്ഥിതി അതീവ ഗുരുതരമാകുന്ന സാഹചര്യമാണ്. പ്രക്ഷോഭം ശക്തമായതോടെ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജിവെച്ചിരുന്നു. പുറത്ത് വരുന്ന വിവരങ്ങൾ അനുസരിച്ച് രജപക്സെ അഞ്ജാത കേന്ദ്രത്തിലേക്ക് മാറിയിരിക്കുകയാണ്. ശക്തമായ ആയുധധാരികളാണ് ഒരു കൂട്ടം സംഘത്തോടൊപ്പമാണ് ഇപ്പോൾ രജപക്സെ ഉള്ളതെന്നാണ് റിപ്പോർട്ടുകൾ.

രാജിവെച്ചതിന് പിന്നാലെ മഹിന്ദയുടെ കുരുണേഗലയിലുള്ള വീടിന് പ്രക്ഷോഭകർ തീയിട്ടിരുന്നു. ഹംബൻടോട്ടയിലെ മെഡമുലനയിലുള്ള രാജപക്സെമാരുടെ കുടുംബവീടിനും തീവെക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ആയുധധാരികളായ സംഘത്തോടൊപ്പം രജപക്സെ അഞ്ജാത കേന്ദ്രത്തിലേക്ക് മാറിയത്.

മുൻ പ്രധാനമന്ത്രിയേയും കുടുംബത്തേയും സുരക്ഷിതമായി സൈന്യം ഒഴിപ്പിച്ചുവെന്ന് ഉന്നത സുരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എ.എഫ്.പി റിപ്പോർട്ട് ചെയ്യുന്നു.

സർക്കാർവിരുദ്ധ പ്രക്ഷോഭകരും മഹിന്ദയുടെ അനുയായികളും തിങ്കളാഴ്ച ഏറ്റുമുട്ടി മണിക്കൂറുകൾക്കകമാണ് മഹിന്ദയുടെ രാജിവാർത്തയെത്തിയത്. അക്രമങ്ങളിൽ 189 പേർക്ക് പരിക്കേറ്റതായാണ് വിവരം. സർക്കാർ ബുധനാഴ്ചവരെ കർഫ്യൂ പ്രഖ്യാപിച്ചു. തലസ്ഥാനമായ കൊളംബോയിൽ സൈന്യത്തെ വിന്യസിച്ചു. വ്യാഴാഴ്ച രണ്ടായിരത്തിലേറെ തൊഴിലാളി യൂണിയനുകൾ രാജ്യവ്യാപക ഹർത്താൽ നടത്തിയതിനുപിന്നാലെ പ്രസിഡന്റ് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ തുടരുകയാണ്. മഹിന്ദ രാജപക്സെയുടെ രാജിയാവശ്യപ്പെട്ട് കൊളംബോയിലെ ടെംപിൾ ട്രീസിലുള്ള ഔദ്യോഗികവസതിക്കുമുമ്പിൽ ഒരുമാസമായി പ്രതിഷേധിക്കുന്നവർക്കുനേരെയാണ് അദ്ദേഹത്തിന്റെ അനുയായികൾ തിങ്കളാഴ്ച ആക്രമണം അഴിച്ചുവിട്ടത്.

Facebook Comments

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മീന്‍എണ്ണ കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗ സാദ്ധ്യത കുറവായിരിക്കുമെന്ന് പഠനം

മീന്‍എണ്ണ ഗുളിക അഥവാഫിഷ് ഓയില്‍സപ്ലിമെന്റുകളെക്കുറിച്ച് നാമെല്ലാം സുപരിചിതരാണ്. എണ്ണമയമുളള മത്സ്യങ്ങളായ സാല്‍മോണ്‍, വെളുത്ത മത്സ്യം, മത്തി എന്നിവയില്‍നിന്നും അവയുടെ തോലുകളില്‍നിന്നുമാണ് മീന്‍ എണ്ണ എടുക്കുന്നത്. ഇതിലൂടെ നമുക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ ഏറെയാണ്....

ബസിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികൾ മരിച്ചു.

ചാവക്കാട്: ദേശീയപാത ചേറ്റുവയിൽ ബസിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികളുടെ വിയോഗ വാർത്ത നാടിനെ ഞെട്ടിച്ചു. കടപ്പുറം അഞ്ചങ്ങാടി വെളിച്ചെണ്ണപ്പടി സ്വദേശി മുനൈഫ് (32), ഭാര്യ മുംബൈ സ്വദേശി സുവൈബ (22) എന്നിവരാണ് മരിച്ചത്. കൊടുങ്ങല്ലൂര്‍-...

പാലക്കാട് കല്ലാംകുഴി സുന്നി പ്രവര്‍ത്തകരുടെ കൊല; 25 പ്രതികൾക്കും ഇരട്ടജീവപര്യന്തവും പിഴയും ശിക്ഷ വിധിച്ചു.

മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ കല്ലാംകുഴിയില്‍ രണ്ട് സുന്നിപ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 25 പ്രതികൾക്കും ഇരട്ട ജീവപര്യന്തവും 50,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. പാലക്കാട് ജില്ലാ ജുഡീഷ്യല്‍ ഫാസ്റ്റ് ട്രാക്ക്...

യുഎഇയില്‍ സെന്‍ട്രല്‍ ബാങ്കിന്റെ പേരില്‍ തട്ടിപ്പ്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക.

അജ്മാന്‍: യുഎഇയില്‍ സെന്‍ട്രല്‍ ബാങ്കിന്റെ പേരില്‍ തട്ടിപ്പ് നടക്കുന്നു. യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ പേര് തന്നെ ഉപയോഗപ്പെടുത്തി സര്‍ക്കാര്‍ ലോഗോ പ്രൊഫൈല്‍ പിക്ച്ചര്‍ ആക്കിയ വാട്‌സപ്പ് നമ്പറില്‍ നിന്നാണ് തട്ടിപ്പ് സംഘം സന്ദേശം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: