(വാർത്ത: സുരേഷ് സൂര്യ)
ലോക ടെന്നിസിലെ എക്കാലത്തേയും ഗ്ലാമർ താരങ്ങളിലൊരാളായ മരിയ ഷറപ്പോവ വിവാഹിതയാകുന്നു . നാൽപ്പത്തൊന്നുകാരനായ ബ്രിട്ടിഷ് വ്യവസായി അലക്സാണ്ടർ ജിൽക്സാണ് വരൻ . റഷ്യൻ മുപ്പത്തിമൂന്നുകാരിയായ ഷറപ്പോവ ഈ വർഷം ഫെബ്രുവരിയിലാണ് പ്രഫഷനൽ ടെന്നിസിൽനിന്ന് വിരമിച്ചത് . അഞ്ച് തവണ ഗ്രാൻസ്ലാം കിരീടം ചൂടിയിട്ടുണ്ട് . ഇൻസുഗ്രാമിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് വിവാഹ നിശ്ചയം കഴിഞ്ഞ വിവരം ഷറപ്പോവ പരസ്യമാക്കിയത് .
