17.1 C
New York
Sunday, December 4, 2022
Home World മരതക ദ്വീപിന്റെ രാജകുമാരൻ

മരതക ദ്വീപിന്റെ രാജകുമാരൻ

Bootstrap Example

സന്തോഷ് ശ്രീധർ, സൗദി

വിനോദ സഞ്ചാരികൾക്ക് അഭൗമ സൗന്ദര്യം നുകരാനുള്ള മരതക ദ്വീപ് ഒരുക്കുകയാണ് സൗദി രാജകുമാരൻ മുഹമ്മദ്‌ ബിൻ സൽമാൻ.

ലോക വിനോദ സഞ്ചാര ഭൂപഠത്തിൽ വരും നാളുകളിൽ സൗദിയുടെ സ്ഥാനം മുൻ പന്തിയിൽ ആയിരിക്കും എന്ന് സൂചിപ്പിക്കുന്നു അദ്ദേഹം പുറത്ത് വിട്ട ചെങ്കടൽ പദ്ധതിയുടെ രൂപരേഖ.

ആഡംബര ചെങ്കടൽ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന കോറൽ ബ്ലൂo എന്ന അഭൗമ സൗന്ദര്യ മരതക ദ്വീപിന്റെ വിശേഷങ്ങൾ ഇങ്ങനെ:

ചെങ്കടൽ പദ്ധതി ഉൾപ്പെടുന്ന 90 ദ്വീപുകളിൽ ഒന്നായ ഡോൾഫിൻ ആകൃതിയിൽ ഉള്ള ശുറൈറ ദ്വീപായിരിക്കും കോറൽ ബ്ലൂo ഉൾപ്പെടുന്ന വിനോദ കേന്ദ്രത്തിന്റെ ഹബ്ബ് ദ്വീപായി പ്രവർത്തിക്കുക. ഒരൊറ്റ ദ്വീപിൽ ഒൻപതു വ്യത്യസ്ത അനുഭവങ്ങൾ ആയിരിക്കും ഇവിടെ എത്തുന്ന അഥിതികൾക്ക് ലഭിക്കുക.

ഡ്യൂൺസ്, ദിട്രയൽ, ദികോവ്സ്, കോറൽ പവലിയൻ, റീഫ് വില്ലകൾ, നേച്ചർ റിസേർവ്വ്, ക്ലബ്ബുകൾ, ഗോൾഫ് കോഴ്സ്, ലക്ഷ്വറി വില്ലകൾ എന്നിവയും ഇവിടെ ഉണ്ടാകും.

റെഡ്സീ പ്രൊജക്റ്റ്‌ സി. ഈ. ഓ. ജോൺ പാഗാനോ ഇങ്ങനെ വിവരിക്കുന്നു. സസ്യ ജന്തു ജാലങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടുള്ള ഒരു നിർമ്മാണ രീതിയാവും ഇവിടെ അവലംബിക്കുക. ചെങ്കടൽ പദ്ധതിയുടെ കവാടമായ ശുറൈറ ദ്വീപ് തികച്ചും പരിസ്ഥിതി സംരക്ഷണം നിലനിർത്തിയാകും സൃഷ്ടിക്കപ്പെടുക.

ലോകത്തിലെ ഏറ്റവും മികച്ച ഹോട്ടലുകളുടെ 11ഹോട്ടലുകൾ ശുറൈറയിൽ ഉണ്ടാവും. കുറഞ്ഞ താപ പിണ്ഡമുള്ളതും ഭാരം കുറഞ്ഞതുമായ വസ്തുക്കൾ ഉപയോഗിച്ചാവും ഇവിടെ ഓരോന്നും നിർമ്മിക്കുക. ലോകത്തിലെ ഏറ്റവും മനോഹര ദ്വീപുകളിൽ ഒന്നായിരിക്കും ഇത്‌.

കണ്ടൽ കാടുകളും ആവാസ വ്യവസ്ഥകളും മണ്ണൊലിപ്പിനുള്ള പ്രതിരോധ മാർഗ്ഗങ്ങളായി ഇവിടെ ഉണ്ടാവും പുതിയ ബീച്ചുകളും താടാകങ്ങളും സൃഷ്ടിക്കും. ഒറ്റനില കെട്ടിടങ്ങൾ ആയിരിക്കും നിർമ്മിക്കുക. കാഴ്ചക്ക് തടസ്സം ഉണ്ടാകാതെ ഏത് കോണിലേക്കും ആസ്വാദന ക്ഷെമത സൃഷ്ടിക്കാനാണ് ഇത്‌. ഇന്റീരിയർ ഡിസൈനിൽ ഇടനാഴികൾ ഒഴിവാക്കിയുള്ള നിർമ്മാണം ആണ് ഉണ്ടാവുക.

ബ്രട്ടീഷ് കമ്പനി ഫോസ്റ്റർ ആണ് ഈ വമ്പൻ പ്രോജെക്ടിന്റെ നിർമ്മാണം നടത്തുന്നത്.2040 ഓടെ ഇവിടം ലോകത്തിലെ ഏറ്റവും മനോഹരവും സുന്ദരവും ആഡംബരം നിറഞ്ഞതുമായ വിനോദ കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് സൗദി രാജ കുമാരൻ.

Facebook Comments

COMMENTS

- Advertisment -

Most Popular

പതിനേഴുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി; അച്ഛന്‍റെ സഹോരന് ശിക്ഷ വിധിച്ച് കോടതി.

പതിനേഴുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ പെൺകുട്ടിയുടെ അച്ഛന്‍റെ സഹോരന് ജീവിതകാലം മുഴുവൻ കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. വിവിധ വകുപ്പുകളിലായി മൂന്നു ജീവപര്യന്തം കഠിന തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. ഇതിനൊപ്പം ഒരു...

മദ്യ ലഹരിയിലുണ്ടായ വാക്കുതർക്കം; കത്തി കുത്തിൽ ഒരാൾ മരിച്ചു.

ഇടുക്കി : തൊടുപുഴ കാഞ്ഞാർ ഞാളിയാനിയിൽ ഒരാൾ കുത്തേറ്റ് മരിച്ചു.ഞാളിയാനി സ്വദേശി സാം ജോസഫ് (40) ആണ് മരിച്ചത്. മദ്യ ലഹരിയിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്ക് തർക്കത്തിനിടെ സാമിന് കുത്തേൽക്കുകയായിരുന്നു ഇന്നലെ ആണ്...

സംസ്ഥാനത്ത് ചില ഭാഗങ്ങളില്‍ ചെങ്കണ്ണ് റിപ്പോര്‍ട്ട് ചെയ്യുന്നു; ശ്രദ്ധ വേണമെന്ന്‌ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.

സംസ്ഥാനത്ത് ചില ഭാഗങ്ങളില് ചെങ്കണ്ണ് റിപ്പോര്ട്ട് ചെയ്യുന്നതിനാൽ ശ്രദ്ധ വേണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് . ചെങ്കണ്ണ് ഒരു പകർച്ചവ്യാധിയാണെങ്കിലും അല്പം ശ്രദ്ധിച്ചാൽ പകരുന്നത് തടയാൻ സാധിക്കും. ചെങ്കണ്ണ് ശ്രദ്ധിക്കാതെയിരുന്നാൽ സങ്കീർണ്ണമാകാനും...

റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം ക്രമീകരിച്ചു; മാറ്റം തിങ്കളാഴ്ച മുതല്‍.

ഡിസംബര്‍ അഞ്ചു മുതല്‍ 31 വരെ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം ക്രമീകരിച്ചു. രാവിലെയുള്ള പ്രവര്‍ത്തന സമയം എട്ടു മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയും ഉച്ചകഴിഞ്ഞുള്ള പ്രവര്‍ത്തന...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: