17.1 C
New York
Sunday, October 2, 2022
Home World ബഹ്റൈനില്‍ പുതിയ കൊവിഡ്, നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍

ബഹ്റൈനില്‍ പുതിയ കൊവിഡ്, നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍

മനാമ: ബഹ്റൈനില്‍ നിരവധി പേരില്‍ ജനിതകമാറ്റം വന്ന കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാതലത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ നിലവില്‍ വരും. ആദ്യപടിയായി രാജ്യത്തെ സ്‌കൂളുകള്‍, കഫേകള്‍, റസ്റ്റോറന്റുകള്‍, മറ്റു ഭക്ഷണ ശാലകള്‍ എന്നിവ മൂന്ന് ആഴ്ചത്തേയ്ക്ക് അടച്ചിടും. സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ സംവിധാനം തുടരും.

2020 ഡിസംബര്‍ മുതല്‍ രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടിവരികയാണെന്നാണ് റിപ്പോര്‍ട്ട്. അതിനിടയിലാണ് പുതിയ വൈറസ് കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരിക്കുന്നത്. രാജ്യത്തെ പ്രവാസി ജീവനക്കാരിലും കൊവിഡ് കൂടുതല്‍ വ്യാപിക്കുന്നതായി കഴിഞ്ഞ ദിവസം വ്യക്തമായിരുന്നു.

അതേസമയം, ബഹ്‌റൈനില്‍ വാക്‌സിന്‍ വിതരണം സജീവമായി തുടരുകയാണ്. ലോകത്ത് ആളോഹരി വാക്‌സിന്‍ വിതരണത്തിന്റെ കാര്യത്തില്‍ മൂന്നാമതാണ് ബഹ്‌റൈന്‍. ഫൈസറിന്റേയും സിനോഫാമിന്റേയും വാക്സിനുകളാണ് രാജ്യത്ത് വിതരണം ചെയ്യുന്നത്.

സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും വാക്‌സിന്‍ സൗജന്യമാണ്. 25ന് ആസ്ട്രാസെനക്കയുടെ വാക്സിന് ബഹ്‌റൈന്‍ ആരോഗ്യമന്ത്രാലയം അടിയന്തര അനുമതി നല്‍കിയിരുന്നു.

Facebook Comments

COMMENTS

- Advertisment -

Most Popular

ഫിലാഡൽഫിയയിൽ ഫുട്ബോൾ ഗെയിമുകളിലെ വെടിവയ്പ്പുകളും ആക്രമണ ഭീഷണികളും മൂലം ലോക്കൽ ഹൈസ്കൂൾ ഫുട്ബോൾ ഗെയിമുകളിൽ മാറ്റങ്ങൾ വരുത്തുന്നു

ഫിലാഡൽഫിയ -- ഫിലാഡൽഫിയയിൽ ഫുട്ബോൾ ഗെയിമുകളിലെ സമീപകാല ഭീഷണികളുടെയും, വെടിവയ്പ്പുകളുടെയും വെളിച്ചത്തിൽ മേഖലയിലെ നിരവധി ഏരിയ ഹൈസ്‌കൂളുകൾക്ക് സുരക്ഷാ പ്രോട്ടോക്കോളുകൾ, റദ്ദാക്കുകയോ ക്രമീകരിക്കുകയോ ചെയ്യേണ്ടിവന്നു. വെള്ളിയാഴ്ച രാത്രി പ്ലിമൗത്ത് വൈറ്റ്മാർഷ് ഹൈസ്‌കൂളിന്റെ സായാഹ്ന ഗെയിമിൽ...

വിദ്യുച്ഛക്തി ഉപയോഗിച്ചു മാത്രം പ്രവർത്തിക്കുന്ന ആദ്യ  വിമാനം പറന്നുയർന്നു.യു എസ്സിനു ചരിത്ര നേട്ടം

വാഷിംഗ്‌ടൺ: ലോകത്തിലാദ്യമായി  വിദ്യുച്ഛക്തി ഉപയോഗിച്ചു മാത്രം പ്രവർത്തിക്കുന്ന ആദ്യ വിമാനം പറന്നുയർന്നത്‌ യു എസ്സിനു ചരിത്ര നേട്ടം സമ്മാനിച്ചു .ആലീസ് എന്നു നാമകരണം ചെയ്യപ്പെട്ട ആദ്യത്തെ സമ്പൂർണ ഇലക്‌ട്രിക് പാസഞ്ചർ വിമാനം  വാഷിങ്ടണിൻ ഗ്രാന്റ്...

വായു മലിനീകരണം; ഡല്‍ഹിയില്‍ പുക പരിശോധന സര്‍ട്ടിഫിക്കറ്റില്ലാതെ ഇനി ഇന്ധനം ലഭിക്കില്ല.

പുക പരിശോധന സര്‍ട്ടിഫിക്കറ്റില്ലാതെ ഡല്‍ഹിയില്‍ ഇനി മുതൽ ഇന്ധനം ലഭിക്കില്ല. ഈ മാസം 25 മുതല്‍ പമ്പുകളില്‍നിന്ന് പെട്രോളും ഡീസലും ലഭിക്കാന്‍ സര്‍ട്ടിഫിക്കറ്റ് വേണം. രണ്ട് മാസങ്ങള്‍ക്കിപ്പുറം തണുപ്പുകാലം വരാനാരിക്കെയാണ് വായൂമലിനീകരണ തോത്...

കോടിയേരിയുടെ മരണം; സര്‍ക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന്‍ ഉദ്ഘാടനം മാറ്റി.

സംസ്ഥാന സര്‍ക്കാര്‍ ഇന്ന് നടത്താനിരുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഉദ്ഘാടനം മാറ്റി. സിപിഐഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടര്‍ന്നാണ് പരിപാടി മാറ്റിവച്ചത്. പകരം അടുത്ത വ്യാഴാഴ്ച ഉദ്ഘാടനം നടത്തും. ഞായറാഴ്ച...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: