17.1 C
New York
Friday, July 1, 2022
Home World പൗരന്മാരോട് ചായ കുടി കുറയ്ക്കാൻ ആവശ്യപ്പെട്ട് പാകിസ്ഥാൻ സര്‍ക്കാർ.

പൗരന്മാരോട് ചായ കുടി കുറയ്ക്കാൻ ആവശ്യപ്പെട്ട് പാകിസ്ഥാൻ സര്‍ക്കാർ.

സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള നടപടികളുടെ ഭാഗമായി പൗരന്മാരോട് ചായ കുടി കുറയ്ക്കാൻ ആവശ്യപ്പെട്ട് പാകിസ്ഥാൻ ഗവണ്മെന്റ്. ഷെഹ്ബാസ് ശരീഫ് മന്ത്രിസഭയിലെ പ്ലാനിങ് വകുപ്പ് മന്ത്രിയായ ഇഹ്‌സാൻ ഇക്‌ബാൽ ആണ് ജനങ്ങളോട് ദിവസേന ഒന്നോ രണ്ടോ കപ്പുമാത്രമായി ചായകുടി ചുരുക്കണം എന്ന് അഭ്യർത്ഥിച്ചത്.

ലോകത്തിലെ ഏറ്റവും വലിയ തേയില ഇറക്കുമതി രാജ്യങ്ങളിൽ ഒന്നായ പാകിസ്ഥാൻ, ഈ ഇനത്തിൽ മാത്രം ചെലവിടുന്നത് വർഷാവർഷം 600 മില്യൺ ഡോളറാണ്. ‘തേയില ഇറക്കുമതി ചെയ്യാൻ പണം കടം വാങ്ങേണ്ട സ്ഥിതിയാണ്. ജനങ്ങൾ ഒന്ന്-രണ്ട് കപ്പ് ചായ കുറയ്ക്കണമെന്നാണ് അഭ്യർത്ഥന’- ആസൂത്രണ വിഭാഗം മന്ത്രി അഹ്സാൻ ഇഖ്ബാൽ പറഞ്ഞു. മന്ത്രിയുടെ ഈ നിർദേശം പാകിസ്താനിലെ സാമൂഹിക മാധ്യമങ്ങളിൽ കടുത്ത പ്രതിഷേധങ്ങൾക്ക് കാരണമായി.

22 കോടി ജനങ്ങളുള്ള പാകിസ്ഥാന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. രാജ്യത്തിന്‍റെ ധനകമ്മി കൂടുകയാണ്. ജൂലൈയിൽ ആരംഭിക്കുന്ന 2022/23 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പാകിസ്ഥാന്‍ ധനമന്ത്രി തന്നെയാണ് ഈ കാര്യം അറിയിച്ചത്. ധനക്കമ്മി നിയന്ത്രിക്കുന്നതിനും അന്താരാഷ്ട്ര നാണയ നിധിയുടെ (ഐഎംഎഫ്) സഹായം സുഗമമായി ലഭിക്കാനും കര്‍ശന സാമ്പത്തിക നിയന്ത്രണങ്ങളിലേക്ക് നീങ്ങുകയാണ് പാകിസ്ഥാന്‍. സമ്പന്നർക്ക് നികുതി വർധിപ്പിക്കുമെന്നും സർക്കാർ ഉദ്യോഗസ്ഥരെ പുതിയ കാറുകൾ വാങ്ങുന്നതിൽ നിന്ന് വിലക്കുമെന്നുമാണ് പാക്കിസ്ഥാൻ ധനമന്ത്രി മിഫ്താ ഇസ്മായിൽ കഴിഞ്ഞ ദിവസം പറഞ്ഞത്.

സമ്പന്നർക്ക് നികുതി വർദ്ധിപ്പിക്കുമെന്നും കാറുകളുടെ ഇറക്കുമതി നിരോധിക്കുമെന്നും സർക്കാർ ഉദ്യോഗസ്ഥർ പുതിയ വാഹനങ്ങൾ വാങ്ങുന്നത് വിലക്കുമെന്നും ബജറ്റ് പറയുന്നു. എന്നാല്‍ സര്‍‍ക്കാര്‍‍ ഉദ്യോഗസ്ഥരെ സംബന്ധിച്ച നിരോധനം ഔദ്യോഗിക വാഹനങ്ങളുമായി ബന്ധപ്പെട്ടതാണോ അതോ വ്യക്തിഗത ഉപയോഗത്തിനുള്ളതാണോ എന്ന് വ്യക്തമല്ല. “ഞങ്ങൾ ബുദ്ധിമുട്ടുള്ള തീരുമാനങ്ങളാണ് എടുത്തിരിക്കുന്നത്. എന്നാൽ ബുദ്ധിമുട്ടുള്ള തീരുമാനങ്ങൾ എടുക്കുന്നതിന്‍റെ തുടക്കം മാത്രമാണിത്” പാക്കിസ്ഥാൻ ധനമന്ത്രി മിഫ്താ ഇസ്മായിൽ പറയുന്നത്.

ഐഎംഎഫിന് കീഴിലുള്ള ഏജന്‍സികളുടെ അവസാന അവലോകനത്തിൽ അംഗീകരിച്ച നയങ്ങള്‍ പാലിക്കാന്‍ സാധിക്കാത്തതിനാല്‍ അടുത്ത ധന സഹായം ലഭ്യമാക്കുന്നതിന് മുന്‍പ് ധന കമ്മിയടക്കം പരിഹരിക്കാൻ പാകിസ്ഥാനോട് ഐഎംഎഫ് ആവശ്യപ്പെട്ടിരുന്നു. 2022-23 ൽ വരുമാനം 7 ട്രില്യൺ പാകിസ്ഥാൻ രൂപയായി (34.65 ബില്യൺ ഡോളർ) വർദ്ധിപ്പിക്കാനും കമ്മി കുറയ്ക്കാനും സഹായിക്കുന്ന നികുതി വെട്ടിപ്പ് സർക്കാർ തടയുമെന്ന് ഇസ്മായിൽ പറഞ്ഞു.

2022-23 ലെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ 4.9% ധനക്കമ്മി സർക്കാർ ലക്ഷ്യമിടുന്നു, ഇത് നടപ്പുവർഷത്തില്‍ 8.6% ശതമാനം ആണ്. സ്വകാര്യവൽക്കരണത്തിൽ നിന്ന് 96 ബില്യൺ പാകിസ്ഥാൻ രൂപ സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും ധനമന്ത്രി പറഞ്ഞു. ഐഎംഎഫിന്റെ വ്യവസ്ഥകൾ പാലിക്കുന്നതിനുള്ള പ്രധാന നടപടികളിലൊന്നായ വിലകൂടിയ ഇന്ധന സബ്‌സിഡി എടുത്തുകളയൽ, ഇന്ധനവില 40% വർധിപ്പിച്ചുകൊണ്ട് പാക് സര്‍ക്കാര്‍ നടപടി എടുത്തു കഴിഞ്ഞു.

Facebook Comments

COMMENTS

- Advertisment -

Most Popular

ഫോമാ ഗ്ലോബൽ കൺവെൻഷൻ ക്യാപ്പിറ്റൽ റീജിയൺ കോർഡിനേറ്ററായി ജോയ് കൂടാലിയെ തിരഞ്ഞെടുത്തു.

കൈരളി ഓഫ് ബൽടിമോർ മുൻകാല പ്രസിഡൻ്റും കൂടാതെ സെക്രട്ടറി ,ട്രഷറർ എന്നീ സ്ഥാനങ്ങളിൽ സേവനം അനുഷ്ഠിച്ച ജോയ് കൂടാലിയെ ഗ്ലോബൽ കൺവെൻഷന്റെ ക്യാപ്പിറ്റൽ റീജിയൺ കോർഡിനേറ്ററായി തിരഞ്ഞെടുത്തതായി ക്യാപ്പിറ്റൽ റീജിയൺ ആർ.വി.പി തോസ്...

ഡെപ്യൂട്ടി സ്പീക്കറുടെ കൃഷിയിടത്തില്‍ വിളവെടുപ്പ് ആരംഭിച്ചു

ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയ്ക്ക് പിന്തുണ അര്‍പ്പിച്ച് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച കൃഷിയുടെ ആദ്യഘട്ട വിളവെടുപ്പ് ആരംഭിച്ചു. കൃഷിയുടെ പ്രാധാന്യം ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍...

റവന്യു ഫയല്‍ അദാലത്തിന് ജില്ലയില്‍ തുടക്കമായി

റവന്യു ഫയല്‍ അദാലത്തിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട വില്ലേജ് ഓഫീസില്‍ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ നിര്‍വഹിച്ചു. ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി പത്തനംതിട്ട വില്ലേജ് ഓഫീസിലെ ഫയലുകളാണ് തീര്‍പ്പാക്കുന്നതിനു നല്‍കിയത്. തീര്‍പ്പാക്കാനുള്ള...

പേവിഷബാധ: പ്രതിരോധ കുത്തിവയ്പ് അടക്കമുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കണം: ഡിഎംഒ

അതീവ ഗൗരവത്തോടെ കാണേണ്ട ഒരു രോഗമാണ് പേവിഷബാധയെന്നും രോഗം വരാതിരിക്കാന്‍ പ്രതിരോധ കുത്തിവയ്പ് അടക്കമുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍. അനിതകുമാരി അറിയിച്ചു. ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: