പ്ലാസ്റ്റിക് സര്‍ജറി വിവാദത്തില്‍ കുടുങ്ങി പ്രശസ്ത ഹോളിവുഡ് താരം ഡെമി മൂര്‍. ബുധനാഴ്ച നടന്ന പാരീസ് ഫാഷന്‍ വീക്ക് വേദിയില്‍ പങ്കെടുത്ത അമ്ബത്തിയെട്ടുകാരിയായ ഡെമിയുടെ ചിത്രങ്ങളാണ് വിവാദത്തിന് കാരണമായത്. കറുപ്പു നിറത്തിലുള്ള സില്‍ക്കിന്റെ ഓഫ്ഷോള്‍ഡര്‍ വസ്ത്രമാണ് ഡെമി ധരിച്ചിരുന്നത്. താരത്തെ തിരിച്ചറിയാന്‍ ആകുന്നില്ലെന്നും മുഖത്ത് നല്ല വ്യത്യാസമുണ്ടെന്നുമാണ് പലരും പറയുന്നത്. ഡെമി മൂറിന്റെ മുന്‍കാല ചിത്രങ്ങളും ഇപ്പോഴത്തേതും ചേര്‍ത്തുവച്ചാണ് പലരും വ്യത്യാസങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. മുന്‍പും ഡെമി പ്ലാസ്റ്റിക് സര്‍ജറി നടത്തിയെന്ന വാദങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അതെല്ലാം ഡെമി നിഷേധിച്ചു. താന്‍ എങ്ങനെയിരിക്കുന്നോ അതില്‍ സന്തുഷ്ടയും സംതൃപ്തയുമാണെന്നും ഡെമി പറഞ്ഞിരുന്നു.