17.1 C
New York
Wednesday, August 17, 2022
Home World പ്രക്ഷോഭം; ശ്രീലങ്കയിലെ ബംഗ്ലാവുകളിലെ ആയിരത്തോളം അമൂല്യ വസ്തുക്കൾ കാണാതായി.

പ്രക്ഷോഭം; ശ്രീലങ്കയിലെ ബംഗ്ലാവുകളിലെ ആയിരത്തോളം അമൂല്യ വസ്തുക്കൾ കാണാതായി.

ശ്രീലങ്കയിൽ പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും വസതികളിൽ നിന്ന് ആയിരത്തോളം അമൂല്യ കലാരൂപങ്ങൾ കാണാതായതായി പൊലീസ് വ്യക്തമാക്കി. പ്രക്ഷോഭകർ കയ്യടക്കിയ ക്വീൻസ് ഹൗസിലും ടെംപിൾ ട്രീസിലും നടത്തിയ പരിശോധനയിലാണ് ഇതു ശ്രദ്ധയിൽപെട്ടത്. തുടർന്ന്, അന്വേഷണം നടത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചു.

ജൂലൈ 9 നാണ് സർക്കാർ മന്ദിരങ്ങൾ പ്രക്ഷോഭകർ കയ്യേറിയത്. സർക്കാർ ബംഗ്ലാവുകളിലുണ്ടായിരുന്ന അമൂല്യവും പുരാതനവുമായ വസ്തുക്കളുടെ കണക്ക് പുരാവസ്തു വകുപ്പിന്റെ കൈവശം പോലുമില്ല. സമാധാനപരമായ പ്രക്ഷോഭം തടയില്ലെങ്കിലും സർക്കാർ മന്ദിരങ്ങളും പാർലമെന്റും തടസ്സപ്പെടുത്തുന്ന സമരരീതി അംഗീകരിക്കില്ലെന്നു പ്രസിഡന്റ് റനിൽ വിക്രമസിംഗെ വ്യക്തമാക്കിയിട്ടുണ്ട്. ഗോൾഫെയ്സിലെ പ്രക്ഷോഭകരെ ഒഴിപ്പിച്ചതുമായി ബന്ധപ്പെട്ട് 9 പേരെ അറസ്റ്റ് ചെയ്തു. സൈന്യത്തിന്റെ ബലപ്രയോഗത്തിൽ നിരവധി പേർക്ക് പരുക്കേറ്റു.

ഗോൾഫെയ്സ് സമരം അടിച്ചമർത്തിയ രീതി ജനാധിപത്യവിരുദ്ധമാണെന്നും ഇക്കാര്യം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി പാർലമെന്റ് വിളിച്ചുചേർക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രസിഡൻഷ്യൽ സെക്രട്ടേറിയറ്റിനു മുന്നിൽ തമ്പടിച്ച പ്രക്ഷോഭകരെയാണ് വെള്ളിയാഴ്ച പുലർച്ചെ പട്ടാള നടപടിയിലൂടെ നീക്കം ചെയ്തത്. പ്രധാനമന്ത്രിയെയും 18 അംഗ മന്ത്രിസഭയെയും നിയമിച്ചതിനു തുടർച്ചയായി കൂടുതൽ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളെ മന്ത്രിസഭയിലെടുക്കാൻ നീക്കമുണ്ട്. 30 അംഗ മന്ത്രിസഭവരെയാകാമെന്നാണ് തീരുമാനം.

Facebook Comments

COMMENTS

- Advertisment -

Most Popular

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രശസ്തമായ അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം നിർവഹിക്കും. പാർത്ഥസാരഥിയുടെ പിറന്നാൾ സദ്യക്കായി ചേനപ്പാടി കരക്കാർ ഇന്ന് ക്ഷേത്രത്തിൽ...

പതിമൂന്നുകാരന് പ്രകൃതിവിരുദ്ധ പീഡനം : വയോധികന് 51 കൊല്ലം കഠിനതടവ്

പത്തനംതിട്ട : പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ 63 കാരന് 51 വർഷം കഠിനതടവും, ഒന്നര ലക്ഷം രൂപ പിഴയും. കുളക്കട തുരുത്തീലമ്പലം ദിവ്യ സദനം വീട്ടിൽ പത്രോസിന്റെ മകൻ രാജു (63)വിനെയാണ്...

നിരണം ചുണ്ടൻ നീരണിഞ്ഞു:നെഹ്​റു ട്രോഫി വള്ളംകളിയിലാണ് നിരണം ചുണ്ടൻ ആദ്യമായി പങ്കെടുക്കുക

തിരുവല്ല: പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ആദ്യത്തെ ചുണ്ടൻ വള്ളമായ നിരണം ചുണ്ടൻ നീരണിഞ്ഞു. ജനകീയ കൂട്ടായ്മയിൽ നിർമ്മാണം പൂർത്തിയാക്കിയ വള്ളത്തിന്‍റെ നീരണിയൽ ചടങ്ങ് ശിൽപി കോയിയ്ക്കൽമുക്ക് ഉമാമഹേശ്വരൻ ആചാരിയുടെ മുഖ്യ കാർമ്മികത്വത്തിൽ പമ്പയാറ്റിലെ...

കരിപ്പൂരിൽ വീണ്ടും പൊലീസ് സ്വര്‍ണം പിടികൂടി; രണ്ടുപേർ പിടിയിൽ

കരിപ്പൂർ: കസ്റ്റംസിനെ വെട്ടിച്ച് അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് പൊലീസ് പിടികൂടി. കാപ്‌സ്യൂള്‍ രൂപത്തിലാക്കി കൊണ്ടുവന്ന 53 ലക്ഷം രൂപയുടെ സ്വര്‍ണമിശ്രിതമാണ് പിടിച്ചെടുത്തത്. രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ഷാര്‍ജയില്‍നിന്നെത്തിയ കോഴിക്കോട് നാദാപുരം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: