(വാർത്ത: നിരഞ്ജൻ അഭി
ഇസ്ലാമാബാദ് : പാകിസ്ഥാനിലെ സിന്ധിൽ ആയിരങ്ങൾ പങ്കെടുക്കുന്ന പ്രക്ഷോഭങ്ങൾ ശക്തി പ്രാപിക്കുന്നു. പാകിസ്ഥാനിൽ നിന്നും മോചനം ആവശ്യപ്പെട്ടാണ് റാലികൾ. കഴിഞ്ഞ ദിവസം നടന്ന വൻ റാലിയിൽ സമരക്കാർ മുന്നിൽതന്നെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഉയർത്തിയത് ശ്രദ്ധേയമായി.
സിന്ധിലെ സാൻ ടൗണിലാണ് ആയിരങ്ങൾ പങ്കെടുത്ത റാലി കഴിഞ്ഞ ദിവസം നടന്നത്.
സ്ത്രീകളും കുട്ടികളുമടക്കമുള്ള സമരക്കാർ നരേന്ദ്ര മോദിക്ക് പുറമെ മറ്റ് ലോക നേതാക്കളുടെയും ചിത്രങ്ങൾ ഉയർത്തി വിഷയത്തിൽ ഇടപെട്ട് തങ്ങളെ പാകിസ്ഥാനിൽ നിന്ന് മോചിപ്പിക്കണമെന്ന് സമരക്കാർ മുദ്രാവാക്യം വിളിച്ചു.

സിന്ധു നദീതട സംസ്‌കാരത്തിന്റെയും വേദങ്ങളുടെയും ഈറ്റില്ലമാണ് സിന്ധ് പ്രവശ്യ.
നേരത്തെ തന്നെ പാകിസ്ഥാൻ സിന്ധിൽ നടത്തുന്ന കയ്യേറ്റങ്ങളും മനുഷ്യവാകാശ ലംഘനങ്ങളും വിവിധ അന്താരാഷ്ട്ര സംഘടനകൾ ലോക വേദികളിൽ ഉയർത്തിയിരുന്നു..
നിരഞ്ജൻ അഭി.
