17.1 C
New York
Wednesday, September 22, 2021
Home World പഞ്ച്ശിറിലെ സഖ്യത്തിന്റെ ചീഫ് കമാൻഡർ സലേ മുഹമ്മദിനെ വധിച്ചതായി, താലിബാൻ

പഞ്ച്ശിറിലെ സഖ്യത്തിന്റെ ചീഫ് കമാൻഡർ സലേ മുഹമ്മദിനെ വധിച്ചതായി, താലിബാൻ

കാബൂൾ: പഞ്ച്ശിറിലെ പ്രതിരോധ സഖ്യത്തിന്റെ ചീഫ് കമാൻഡറായ സലേ മുഹമ്മദിനെ വധിച്ചുവെന്ന അവകാശവാദവുമായി താലിബാൻ. ഇരുകൂട്ടരും തമ്മിലുണ്ടായ കനത്ത ഏറ്റുമുട്ടലിൽ സലേ കൊല്ലപ്പെട്ടുവെന്നാണ് താലിബാൻ പറയുന്നത്. പഞ്ച്ശിറിൽ രൂപപ്പെട്ട താലിബാൻ വിരുദ്ധ സേനയുടെ രണ്ടാമത്തെ മുതിർന്ന നേതാവാണ് സലേ മുഹമ്മദ്. എന്നാൽ പ്രതിരോധ സഖ്യം ഈ വാർത്ത സ്ഥിരീകരിച്ചിട്ടില്ല. ഞായറാഴ്ച ഉണ്ടായ ഏറ്റുമുട്ടലിൽ പ്രതിരോധ സേന വക്താവ് ഫഹിം ദഷ്തിയെ താലിബാൻ വധിച്ചുവെന്ന വാർത്തകൾ പുറത്ത് വന്നിരുന്നു.

ഫഹിം ദഷ്തിയാണ് ഇരുകൂട്ടരും തമ്മിലുള്ള ഏറ്റുമുട്ടലിനെ കുറിച്ചുള്ള വിവരങ്ങൾ സമൂഹമാദ്ധ്യമങ്ങൾ വഴി പുറംലോകത്തെ അറിയിച്ചിരുന്നത്. അതേസമയം മേഖലയിൽ വെടിനിർത്തൽ ആകാമെന്നും, താലിബാനുമായി ചർച്ചയ്‌ക്ക് തയ്യാറാണെന്നും പ്രതിരോധ സഖ്യം വ്യക്തമാക്കിയിട്ടുണ്ട്. പ്രതിരോധ സഖ്യത്തിന്റെ തലവനായ അഹമ്മദ് മസൂദാണ് ഫെയ്‌സ്ബുക്കിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. യുദ്ധം മുന്നോട്ട് കൊണ്ടുപോകാതെ, സമാധാന ചർച്ചകൾ നടത്താൻ തയ്യാറാണെന്നാണ് അദ്ദേഹം അറിയിച്ചത്.

ഇരുകൂട്ടരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ആയിരത്തിലേറെ താലിബാൻകാർ കൊല്ലപ്പെടുകയോ തടവുകാരായി പിടിക്കപ്പെടുകയോ ചെയ്തിട്ടുണ്ടെന്നാണ് അൽ ജസീറയുടെ റിപ്പോർട്ട്. പഞ്ച്ശിറിലെ ഏഴിൽ അഞ്ച് ജില്ലകളും പിടിച്ചെന്നാണ് താലിബാൻ വക്താവിന്റെ ട്വീറ്റ്. താലിബാനെതിരെ ചെറുത്തുനിൽപ്പ് തുടരുന്ന ഏക പ്രവിശ്യയാണ് പഞ്ച്ശിർ.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പന്തളം കുരമ്പാലയിൽ സ്‌കൂട്ടര്‍ മിനിലോറിയ്ക്കു പിന്നിലിടിച്ചു യുവതി മരിച്ചു

പൂഴിക്കാട് വടക്കേ കൊല്ലംപറമ്പില്‍ ബിനു ബാലകൃഷ്ണന്റെ ഭാര്യ ദിവ്യ (ദുഷാന്തി-26) ആണു മരിച്ചത്. ഭര്‍തൃമാതാവ് രാധാകുമാരി (58 യെ സാരമായ പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് അഞ്ചേകാലോടെ എംസി റോഡില്‍...

ചിരിച്ചുകൊണ്ട് ജീവിക്കാം (ലേഖനം)ശ്രീകുമാർ പെരിങ്ങാല

മനുഷ്യരായി പിറന്ന നമ്മൾക്ക് പലപ്പോഴും പലതിനോടും പരിഭവങ്ങളും പരാതികളുമാണ്. സൗകര്യങ്ങൾ പോരാ, പണം പോരാ, വസ്ത്രങ്ങൾ പോരാ, ഭക്ഷണം പോരാ അങ്ങനെയങ്ങനെ നീളുന്നു പരാതിപ്പട്ടിക. കൂടുതൽ സുഖ സൗകര്യങ്ങൾ ആഗ്രഹിക്കുന്നു, മറ്റുള്ളവരുടെ ജീവിതം...

രുചികൾ.. രുചിഭേദങ്ങൾ (ഒരു സംഭവകഥ)

രാവിലെ അവൻ ജോലി ചെയ്യുന്ന കുവൈറ്റിലെ റിസോർട് ഹോട്ടലിൽ ജിം കഴിഞ്ഞു കടൽത്തീരത്തെ പ്രഭാത നടത്തത്തിനിടയിൽ തന്നെ നോക്കി ചിരിക്കുന്ന കുഞ്ഞലകളെ നോക്കി നിന്നപ്പോൾ അവളുടെ മനസ്സ് 20 കൊല്ലം പുറകോട്ട് സഞ്ചരിച്ചു….2001...

ഞാൻ കണ്ട ആഗ്ര (ജിഷ എഴുതിയ യാത്രാവിവരണം)

ഡൽഹിയിൽ നിന്നും ഏതാണ്ട് 200 കിലോമീറ്റർ അകലം വരുന്ന യമുനാനദീതീരത്ത് ചേർന്നുള്ള ആഗ്ര ഉത്തർപ്രദേശിലെ ഒരുപ്രധാനപട്ടണമാണ്. ഈ നഗരം 1507ൽ സ്ഥാപിച്ചത് ഡൽഹിയിലെ ലോധി രാജവംശജരാണെന്ന് പറയപ്പെടുന്നു.ഏറെക്കുറെ ചരിത്രപ്രാധാന്യമുള്ള സ്മാരകങ്ങൾ ഇവിടെയുണ്ട്. അത്യധികം ആകർഷകമായ...
WP2Social Auto Publish Powered By : XYZScripts.com
error: