17.1 C
New York
Wednesday, October 27, 2021
Home World ന്യൂസിലന്‍ഡില്‍ വീണ്ടും കൊവിഡ്; കണ്ടെത്തിയത് ദക്ഷിണാഫ്രിക്കന്‍ വൈറസ് വകഭേദം

ന്യൂസിലന്‍ഡില്‍ വീണ്ടും കൊവിഡ്; കണ്ടെത്തിയത് ദക്ഷിണാഫ്രിക്കന്‍ വൈറസ് വകഭേദം

വില്ലിങ്ടണ്‍: മാസങ്ങളുടെ ഇടവേളയ്ക്കുശേഷം ന്യൂസിലന്‍ഡില്‍ വീണ്ടും കേസ് റിപോര്‍ട്ട് ചെയ്തു. ദക്ഷിണാഫ്രിക്കയില്‍നിന്ന് അടുത്തിടെ തിരിച്ചെത്തിയ 56കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവരുടെ എല്ലാം പരിശോധനാഫലം നെഗറ്റീവാണ്. ഡിസംബര്‍ 30ന് ന്യൂസിലന്‍ഡില്‍ തിരിച്ചെത്തിയ ഇവരില്‍ വൈറസിന്റെ ദക്ഷിണാഫ്രിക്കന്‍ വകഭേദമാണ് കണ്ടെത്തിയത്. രണ്ടാഴ്ചത്തെ ക്വാറന്റൈനില്‍ കഴിയെവെ ആദ്യം രണ്ടുവട്ടം പരിശോധന നടത്തിയെങ്കിലും നെഗറ്റീവായിരുന്നു ഫലം. ശനിയാഴ്ച നടത്തിയ പരിശോധനയിലാണ് ദക്ഷിണാഫ്രിക്കന്‍ വകഭേദമാണെന്ന് സ്ഥിരീകരിച്ചത്. ഇവരുടെ ഭര്‍ത്താവ് അടക്കം 15 പേരാണ് അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയതെന്ന് ആരോഗ്യമന്ത്രി ക്രിസ് ഹിപ്കിന്‍സ് പറഞ്ഞു. കൊവിഡിനെ ഏറ്റവും ശക്തമായി പ്രതിരോധിച്ച രാജ്യമാണ് ന്യൂസിലന്‍ഡ്. വൈറസിനെ പൂര്‍ണമായും തുടച്ചുനീക്കുകയും ജനജീവിതം

സാധാരണനിലയിലേക്കെത്തുകയും ചെയ്ത സാഹചര്യത്തിലാണ് വീണ്ടും വൈറസ് ഭീഷണി ഉയരുന്നത്. അഞ്ചുദശലക്ഷം ജനസംഖ്യയുള്ള രാജ്യത്ത് ഇതുവരെ 1,927 കേസുകള്‍ മാത്രമാണ് റിപോര്‍ട്ട് ചെയ്തത്. 25 പേര്‍ മരണപ്പെട്ടു. നവംബര്‍ പകുതിയ്ക്കുശേഷം ന്യൂസിലന്‍ഡിലെ ആദ്യത്തെ കേസാണിത്. പുതുതായി കണ്ടെത്തിയ വൈറസ് കൂടുതല്‍ പേരിലേക്ക് പകരാന്‍ സാധ്യതയുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ആതുര മേഖലയ്ക്ക് ആദരവോടെ; പത്തനംതിട്ടയ്ക്ക് 14 ആംബുലന്‍സുകള്‍ കൈമാറി ആന്റോ ആന്റണി എം.പി

ആരോഗ്യരംഗത്തെ പ്രവര്‍ത്തകര്‍ക്കുള്ള ആദരവാണ് പത്തനംതിട്ട ജില്ലയില്‍ വിതരണം ചെയ്ത 14 ആബുലന്‍സുകളെന്ന് ആന്റോ ആന്റണി എം.പി പറഞ്ഞു. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ എം.പി വികസന ഫണ്ടില്‍ നിന്ന് ജില്ലയ്ക്ക് അനുവദിച്ച...

ഗര്‍ഭിണികള്‍ക്കുളള കോവിഡ് വാക്സിനേഷന്‍ ആശങ്ക വേണ്ട: ഡി.എം.ഒ

സംസ്ഥാനതലത്തില്‍ കോവിഡ് വാക്സിനേഷനില്‍ പത്തനംതിട്ട ജില്ല ഒന്നാം സ്ഥാനത്താണെങ്കിലും ഗര്‍ഭിണികള്‍ക്കായുളള വാക്സിനേഷനില്‍ ഇനിയും മുന്നോട്ട് പോകാനുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഒഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ പറഞ്ഞു. വാക്സിനെടുത്താല്‍ എന്തെങ്കിലും ബുദ്ധിമുട്ടുകളോ അപകടമോ ഉണ്ടാകുമോയെന്ന്...

നിശാഗന്ധിയോട്….. (കവിത)

പകലിനോടിന്നും പിണക്കമാണോ ...

സ്നേഹക്കൂടാരം (കവിത)

മഹാമാരി കാലത്തിന് ശേഷം നൻമയുടെ അറിവിന്റെ കലയുടെ കളിയുടെ പുതുവസന്തം തീർക്കാൻ അറിവിൻ കൂടാരങ്ങളിലേക്കെത്തുകയാണ് കുട്ടി പട്ടാളം. കളിചിരികളാലെ ഉണരുകയാണ് ക്ലാസ് മുറികളും കളിമുറ്റങ്ങളും. സ്നേഹക്കൂടാരം(കവിത) അറിവ് തേടി വന്നിടുന്നു കൂട്ടമായ് ...
WP2Social Auto Publish Powered By : XYZScripts.com
error: