17.1 C
New York
Thursday, June 30, 2022
Home World ന്യൂയോർക്കിൽ സൂപ്പർ മാർക്കറ്റിൽ വെടിവയ്പ്; 10 പേർ കൊല്ലപ്പെട്ടു.

ന്യൂയോർക്കിൽ സൂപ്പർ മാർക്കറ്റിൽ വെടിവയ്പ്; 10 പേർ കൊല്ലപ്പെട്ടു.

ന്യൂ യോർക്കിലെ ബഫലോയിലെ ഒരു സൂപ്പർ മാർക്കറ്റിൽ ഉണ്ടായ വെടിവയ്പ്പിൽ പത്ത് പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച ഉച്ചക്കാണ് സംഭവം നടന്നത്. പേയ്റ്റൻ ഗ്രെൻഡൻ എന്ന 18കാരനാണ് അക്രമി. ഇയാൾ പൊലീസില്‍ കീഴടങ്ങി. വംശവെറിയാണ് സംഭവത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. മരിച്ചവരിൽ മിക്കവരും കറുത്ത വർഗ്ഗക്കാരാണ്. കറുത്ത വർഗ്ഗക്കാർ പാർക്കുന്ന പ്രദേശത്താണ് വെടിവെയ്പ്പ് നടന്ന സൂപ്പർ മാർക്കറ്റ് സ്ഥിതി ചെയ്യുന്നത്.

വെടിവയ്പ്പിന്‍റെ ലൈവ് സ്ട്രീമിങ്ങിനായി ക്യാമറ ഘടിപ്പിച്ച ഹെൽമറ്റ് ധരിച്ചാണ് അക്രമി എത്തിയതെന്ന് സിറ്റി പൊലീസ് കമ്മീഷണർ ജോസഫ് ഗ്രമാഗ്‌‍ലിയ മാധ്യമങ്ങളോട് പറഞ്ഞു. ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ ഈ ക്യാമറയിലൂടെ അക്രമി തത്സമയം പുറത്തുവിടുകയും ചെയ്തു. സൂപ്പർമാർക്കറ്റിന് പുറത്തുള്ള നാല് പേരെയാണ് അക്രമി ആദ്യം വെടിവച്ചത്. മൂന്ന് പേർക്ക് പരുക്കേറ്റു.

Facebook Comments

COMMENTS

- Advertisment -

Most Popular

24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 18,000 പേർക്ക്‌.

ന്യൂഡല്‍ഹി : രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 18,000 കടന്നു. ഇന്ന് 18,819 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 4.16 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 24 മണിക്കൂറിനിടെ 39 മരണവും സ്ഥരീകരിച്ചു. 39...

മരുന്ന് മാറി നല്‍കി: മെഡിക്കല്‍ ഷോപ്പിനെതിരെ കേസ്.

ഗര്‍ഭിണിയായ യുവതിക്ക് ഗര്‍ഭം നിലനിര്‍ത്തുന്നതിനുള്ള മരുന്നിന് പകരം ഗര്‍ഭം അലസിപ്പിക്കുന്നതിനുള്ള മരുന്ന് മാറി നല്‍കിയതിനെ തുടര്‍ന്ന് എടവണ്ണയിലെ സ്വകാര്യ മെഡിക്കല്‍ ഷോപ്പിനെതിരെ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം കേസെടുത്തു. എടവണ്ണ സ്വദേശിയുടെ പരാതിയിലാണ് നടപടി. എടവണ്ണയിലെ സ്വകാര്യ...

ബീച്ചില്‍ ഉറങ്ങാന്‍ കിടന്ന യുവാവിനെ കാണാനില്ലെന്ന് പരാതി; തിരയില്‍പ്പെട്ടെന്ന് സംശയം.

മദ്യപിച്ച ശേഷം സുഹൃത്തിനൊപ്പം കടല്‍ കാണാന്‍ കുമരകത്തുനിന്ന് ആലപ്പുഴ കാട്ടൂര്‍ ജങ്ഷന് പടിഞ്ഞാറുള്ള തീരത്ത് അര്‍ധരാത്രിയോടെ എത്തിയ യുവാവിനെ കാണാനില്ലെന്ന് പരാതി.കുമരകം പഞ്ചായത്ത് നാലാം വാര്‍ഡില്‍ ആപ്പീത്ര ഭാഗത്ത് പുത്തന്‍പുര പരേതനായ വിശ്വംഭരന്റെ...

ജിഎസ്ടി നിരക്കുകളില്‍ മാറ്റം.

ആയിരം രൂപയില്‍ താഴെ പ്രതിദിന വാടകയുള്ള ഹോട്ടല്‍ മുറികളും ജിഎസ്ടി പരിധിയില്‍. 12 ശതമാനം ജിഎസ്ടി ഈടാക്കണമെന്ന ശുപാര്‍ശ ചണ്ഡീഗഡില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം അംഗീകരിച്ചു. നിലവില്‍ ആയിരം രൂപയില്‍ താഴെയുള്ള...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: