17.1 C
New York
Wednesday, January 19, 2022
Home World ദുബായിയുടെ ആകാശത്ത് ഉടൻ എയർ ടാക്സിയിൽ പറക്കാം

ദുബായിയുടെ ആകാശത്ത് ഉടൻ എയർ ടാക്സിയിൽ പറക്കാം

ദുബായ്: നഗരത്തിന്റെ ആകാശത്ത് യാത്രക്കാർക്കു വൈകാതെ സ്വയംനിയന്ത്രിത എയർ ടാക്സികളിൽ പറക്കാം. ഇതിനു മുന്നോടിയായി, ഡ്രോൺ ഗതാഗതം സംബന്ധിച്ച സമഗ്ര നിയമാവലിക്കു രൂപം നൽകാനുള്ള പ്രാഥമിക നടപടികൾ ആർടിഎ ആരംഭിച്ചു.

സമീപഭാവിയിൽ ദുബായുടെ ഗതാഗതമേഖലയിൽ വിപ്ലവകരമായ മുന്നേറ്റത്തിനു വഴിയൊരുക്കുന്ന ഡ്രോണുകൾക്കുള്ള മാർഗരേഖ ഉടൻ പൂർത്തിയാകുമെന്നാണ്  പ്രതീക്ഷ. വിമാനങ്ങളെയും മറ്റും ബാധിക്കാത്തവിധം എയർ ട്രാഫിക് സംവിധാനം ഒട്ടേറെ സങ്കീർണതകൾ നിറഞ്ഞതായതിനാൽ പല ഘടകങ്ങളും പരിഗണിക്കേണ്ടതുണ്ടെന്ന് ആർടിഎ ലീഗൽ ഡിപാർട്മെന്റ്, സ്ട്രാറ്റജി ആൻഡ് കോർപറേറ്റ് ഗവേണൻസ് സെക്ടർ ഡയറക്ടർ ഷിഹാബ് ബുഷിഹാബ് പറഞ്ഞു.

വ്യോമപരിധി, ഉയരം തുടങ്ങിയ കാര്യങ്ങളടക്കം പരിശോധിച്ച് ചട്ടങ്ങൾക്കു രൂപം നൽകും. ഡ്രോണുകളുടെ റജിസ്ട്രേഷൻ, പരിധിയും നിയന്ത്രണവും, ഇവയുണ്ടാക്കുന്ന നാശനഷ്ടങ്ങളുടെ ഉത്തരവാദിത്തം എന്നീ 3 കാര്യങ്ങളാണ് ആദ്യയോഗത്തിൽ പ്രധാനമായും ചർച്ച ചെയ്തത്. നിർമിതബുദ്ധി ഉൾപ്പെടെയുള്ള നൂതന സാങ്കേതിക വിദ്യകളുള്ള ഡ്രോണുകളാണ് സർവീസ് നടത്തുന്നതെന്നും വ്യക്തമാക്കി. എയർ ടാക്‌സി പരീക്ഷണപ്പറക്കൽ 2017ൽ ആർടിഎ ആരംഭിച്ചിരുന്നു.
വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഇവയ്ക്ക് 18 റോട്ടറുകൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. സുരക്ഷ ഉറപ്പാക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണിത്. പറന്നുയരാനും ലാൻഡ് ചെയ്യാനും പ്രത്യേക കേന്ദ്രങ്ങളൊരുക്കും. ചരക്കു വാഹന പരിശോധനകൾക്ക് ആർടിഎ ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ട്. ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കാനും പരിശോധന വേഗം പൂർത്തിയാക്കാനും ഇതു സഹായകമായി.

വാഹനങ്ങളുടെ മുകളിൽ കയറിയും അല്ലാതെയുമുള്ള പരിശോധനകൾക്ക് ഉദ്യോഗസ്ഥർക്കുള്ള ബുദ്ധിമുട്ടു പരിഹരിക്കാൻ ഡ്രോണുകൾക്ക് കഴിയുമെന്നതാണ് ഏറ്റവും വലിയ നേട്ടം.പരിധിയിൽ കൂടുതൽ ഭാരം കയറ്റുക, മാനദണ്ഡങ്ങൾ പാലിക്കാതെ ചരക്കു സൂക്ഷിക്കുക, അനുമതിയില്ലാത്ത സാധനങ്ങൾ കയറ്റുക, റോഡുകൾക്ക് കേടുപാടു വരുത്തുക എന്നിവയെല്ലാം പരിശോധനകളുടെ പരിധിയിൽ വരും.

പ്രധാന നിബന്ധനകൾ

∙ ഡ്രോണുകൾ നിർബന്ധമായും റജിസ്റ്റർ ചെയ്ത് നമ്പരോ കോഡോ ആർടിഎ നിഷ്കർഷിക്കുന്ന അടയാളങ്ങളോ കാണാൻ കഴിയുംവിധം രേഖപ്പെടുത്തണം.

∙ റജിസ്ട്രേഷനു മുൻപ് ഉപയോഗിക്കുകയോ പരീക്ഷണപ്പറക്കൽ നടത്തുകയോ അരുത്.

∙ ഡ്രോണുകൾ പറത്തുമ്പോൾ അനുവദനീയ പാതകൾ വിട്ടുപോകരുത്.

∙ വ്യക്തികൾ, സിവിൽ-സൈനിക വിമാനങ്ങൾ, മറ്റു ഡ്രോണുകൾ കെട്ടിടങ്ങൾ തുടങ്ങിയവയിൽ നിന്നു സുരക്ഷിത അകലം പാലിക്കണം.

∙ വിമാനത്താവളങ്ങൾ ഉൾപ്പെടെയുള്ള തന്ത്രപ്രധാന മേഖലകൾ, സൈനിക കേന്ദ്രങ്ങൾ, താമസകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഡ്രോണുകൾക്കു പ്രവേശനമില്ല.

∙ വ്യക്തികളുടെ സ്വകാര്യത മാനിക്കുകയും ചിത്രങ്ങൾ പകർത്താതിരിക്കുകയും ചെയ്യുക. സഞ്ചാരപഥവുമായി ബന്ധപ്പെട്ട ഇലക്ട്രോണിക് മാപ്പിനു രൂപം നൽകും.

റിപ്പോർട്ടർ,
രവി കൊമ്മേരി.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കെട്ടിട ഉടമയെ കൊല്ലാൻ ശ്രമം., വ്യാപാരി അറസ്റ്റിൽ.

കോട്ടയ്ക്കൽ: വാടകമുറി ഒഴിയാൻ പറഞ്ഞതിന്റെ പേരിൽ കെട്ടിട ഉടമയെ തീക്കൊളുത്തി കൊല്ലാന്‍ ശ്രമിച്ചെന്ന് പരാതി. ഇതുമായി ബന്ധപ്പെട്ട് നായാടിപ്പാറ കമ്മാടന്‍ പ്രകാശനെ (50) പൊലീസ് അറസ്റ്റു ചെയ്തു. കെട്ടിട ഉടമ പരവയ്ക്കല്‍ ഇസ്മായിലിന്റെ( 58)...

പച്ചോലത്തത്തകൾ (കവിത)

പാറിപ്പറന്നിടും പച്ചോലത്തത്തകൾപൂമാനത്തായ്നർത്തനമാടുന്നുവോപൂവിനു ചുംബനമേകുവല്ലോ ചിലർചാരത്തായ് ചേഷ്ടകൾകാട്ടുകല്ലോ! പൂവിൻസുഗന്ധം നുകർന്നുടൻ,ചിലരാതേനുണ്ടുരതിനൃത്തമാടിടുന്നുവാനിൽലീലകൾപലതവർ കാട്ടിടുന്നു,ചേലിൽമാനത്തുയർന്നുപറന്നു രമിക്കുന്നവർ! ചെഞ്ചുണ്ടുചേർത്തിണയുടെ കാതിൽകിന്നാരംചൊല്ലി ക്ഷണിക്കും പറക്കാൻനീലവിഹായസ്സിൽ നീളേപ്പറന്നു വെൺമേഘങ്ങൾതൊട്ടാമോദമോടെമടങ്ങും! ദൂരേക്കു പാറിപ്പറക്കുന്നനേരം പൊൻകതിരണിപ്പാടംതാഴേ കണ്ടുവെന്നാൽഒന്നായിവന്നു നെൽകതിർമണി വെട്ടിക്ഷണനേരത്തുവാനിലുയർന്നുപാറും! സ്വന്തമെന്നോതാനവർ,ക്കൊന്നുമില്ലചിന്തിക്കുവാനോ സമ്പത്തിൻ ഭാരമില്ലനാളെയെന്നുള്ളെയാചിന്തയുമില്ലവർക്കുള്ളിലോ അൽപ്പവും കള്ളവുമില്ല! അന്തിക്കുമാമരച്ചില്ലയിൽ ചേക്കേറുംഎല്ലാം മറന്നുരമിക്കുന്നു...

പന്നൽച്ചെടികൾ (കവിത)

അവൻ്റെ രക്തംചുട്ടെരിഞ്ഞതിനാലാണ്അവരുടെ അന്നം വെന്തുവന്നത് .അവൻ്റെ ഉപ്പുകുത്തിയവേർപ്പു കൊണ്ടാണ്,അവർ ഭക്ഷണത്തിൻ്റെരുചി ഭേതമറിഞ്ഞത്.ആഞ്ഞു വലിയുന്ന,അവൻ്റെ ഉച്ഛ്വാസങ്ങളായിരുന്നുഅവരുടെ ശ്വാസഗതിയുടെസ്പന്ദനങ്ങളായത് .അവൻ പാകപ്പെടുത്തിയമണ്ണിലാണ്അവരുടെ പരമ്പരകൾഅസ്ഥിവാരമിട്ടത്.അവൻ കാത്തുവച്ച,നീരൊഴുക്കുകളായിരുന്നുഅവരുടെ വരണ്ടതൊണ്ടയിലെദാഹത്തെ നനച്ചത് .അവൻ്റെ ദേഹം ചേർത്ത് പടുത്തപടുതകളിലായിരുന്നു അവരുടെസിംഹാസനങ്ങൾ ഗർജ്ജിച്ചത്.അവൻ...

വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവം: വർഗീയ മുതലെടുപ്പ് നടത്താൻ ശ്രമം

വർഗീയ മുതലെടുപ്പ് നടത്താൻ ബിജെപി ശ്രമം; പോലിസ് വസ്തുതകൾ പുറത്തുവിടണം - പോപുലർ ഫ്രണ്ട് പത്തനംതിട്ട ജില്ലയിലെ വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവത്തിൽ പോലിസ് കാര്യക്ഷമമായ അന്വേഷണം നടത്തി വസ്തുകകൾ പുറത്തുവിടണമെന്ന് പോപുലർ...
WP2Social Auto Publish Powered By : XYZScripts.com
error: