17.1 C
New York
Wednesday, September 22, 2021
Home World താലിബാൻ നേതാക്കൾ തമ്മിൽ അധികാര വടംവലി; ബറാദറിന് വെടിയേറ്റതായി റിപ്പോർട്ടുകൾ

താലിബാൻ നേതാക്കൾ തമ്മിൽ അധികാര വടംവലി; ബറാദറിന് വെടിയേറ്റതായി റിപ്പോർട്ടുകൾ

കാബൂൾ∙ അഫ്ഗാനിസ്ഥാനിൽ താലിബാന്റെ സർക്കാർ രൂപീകരണം ഉടൻ ഉണ്ടാകുമെന്ന് സ്ഥിരീകരണം വരുമ്പോഴും തലപ്പത്ത് ആരാകുമെന്നതു സംബന്ധിച്ച് ഇപ്പോഴും തർക്കം നിലനിൽക്കുന്നതായി സൂചന. താലിബാനുള്ളിൽ തന്നെ അധികാര കൈമാറ്റം സംബന്ധിച്ച് തർക്കങ്ങൾ നിലനിൽക്കുകയാണെന്നും ഇതിനെത്തുടർന്നു വെടിവയ്പ് വരെ ഉണ്ടായെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. പുതിയ ഭരണാധികാരിയാകുമെന്ന് കരുതപ്പെടുന്ന അബ്ദുൾ ഗനി ബറാദറിന് ഏറ്റുമുട്ടലില്‍ പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.

അഫ്ഗാന്റെ അധികാരം താലിബാൻ പിടിച്ചെടുത്തെങ്കിലും സർക്കാർ രൂപീകരണം നടന്നിരുന്നില്ല. ചർച്ചകൾ പുരോഗമിക്കുന്നു എന്നായിരുന്നു താലിബാന്‍ വ്യക്തമാക്കിയിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച സർക്കാർ പ്രഖ്യാപനം ഉണ്ടാകും എന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നാല്‍ സർക്കാർ രൂപവത്കരണം വൈകുന്നിതിനു ന്നില്‍ സർക്കാരിന്റെ നിയന്ത്രണം ആർക്ക് എന്ന കാര്യത്തിലുള്ള തർക്കങ്ങളാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.

സർക്കാർ സംവിധാനത്തിൽ ന്യൂനപക്ഷ വിഭാഗങ്ങളിൽനിന്നുള്ളവരെ കൂടി ഉൾപ്പെടുത്തണമെന്ന് ബറാദർ സഖ്യം വാദിക്കുമ്പോൾ ഹഖാനിനെ നിയന്ത്രിക്കുന്ന താലിബാൻ ഉപനേതാവ് സിറാജുദ്ദീൻ പറയുന്നത് അധികാരം പങ്കുവയ്ക്കാൻ കഴിയില്ലെന്നാണെന്നാണ്. പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന താലിബാനുമായി ബന്ധമുള്ള ഭീകരസംഘടനയാണ് ഹഖാനി. താലിബാൻ സർക്കാരിൽ ഹഖാനിക്ക് കാര്യമായ സ്ഥാനമുണ്ടാകുമെന്ന് നേരത്തേ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പൂർണമായി താലിബാൻ സർക്കാർ വേണമെന്നാണ് ഹഖാനി നെറ്റ്‌വർക്കിന്റെ ആവശ്യം.

അതേസമയം, ബറാദറും ഹഖാനിയും തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ പാക് ഇന്റർ സർവീസസ് ഇന്റലിജൻസ് മേധാവി ഫൈസ് ഹമീദ് ഇസ്ലാമാബാദിൽ നിന്നുള്ള ഉന്നത സംഘവുമായി കാബൂളിലെത്തിയതായി ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തു. താലിബാന്റെ ക്ഷണപ്രകാരമാണ് ഹമീദ് കാബൂളിലെത്തിയതെന്നാണ് വിവരം.

ബറാദറല്ല, ഹഖാനിയാണ് പുതിയ സർക്കാരിനെ നിയന്ത്രിക്കുകയെന്നും അത് ഉറപ്പിക്കാനാണ് ഫൈസ് ഹമീദ് കാബൂളിൽ എത്തിയതെന്നും അഫ്ഗാനിസ്ഥാന്റെ മുൻ വനിത എംപി മരിയം സൊലൈമാൻഖിൽ ട്വീറ്റ് ചെയ്തു. താലിബാൻ സംഘങ്ങൾക്കിടയിൽ തന്നെ അഭിപ്രായഭിന്നതകളുണ്ടെന്നും പഞ്ച്ശീർ ആക്രമിക്കുന്നതിൽനിന്ന് ബറാദർ തന്റെ സഖ്യത്തെ തിരികെ വിളിച്ചെന്നും മരിയം ട്വീറ്റ് ചെയ്തു

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കാറില്‍ കടത്തുകയായിരുന്ന 17 കിലോ കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍.

കോഴിക്കോട് കൊടുവള്ളി വട്ടോളി സ്വദേശി കൂളിപൊയില്‍ ലിപിന്‍ ദാസ് (25), താമരശ്ശേരി അമ്പായത്തോട് ഇല്ലിക്കല്‍ ഷാജി (51), താമരശ്ശേരി തച്ചന്‍പൊയില്‍ അബ്ദുല്‍ ജലീല്‍ (38)എന്നിവരേയാണ് കൊണ്ടോട്ടി ഡിവൈഎസ്പി കെ അശ്റഫിന്റെ നേതൃത്വത്തതിലുള്ള പ്രത്യേക...

നോർത്ത് ഫിലാഡൽഫിയയിലെ സ്കൂളിന് പുറത്ത് 15 വയസ്സുള്ള ആൺകുട്ടിക്ക് വെടിയേറ്റു

നോർത്ത് ഫിലാഡെൽഫിയാ: നോർത്ത് ഫിലാഡൽഫിയയിലെ ഒരു സ്കൂളിന് പുറത്ത് ഒരു 15വയസ്സുള്ള ആൺകുട്ടിക്ക് വെടി വെച്ച് പരിക്കേറൽപ്പിച്ചു. ചൊവ്വാഴ്ച (ഇന്ന്) മാസ്റ്റർ സ്ട്രീറ്റിലെ 2300 ബ്ലോക്കിൽ പ്രവർത്തിക്കുന്ന വോക്സ് ബിഗ് പിക്ചർ ഹൈസ്കൂളിന്...

ചീസ്സ്റ്റീക്ക് കടയ്ക്ക് പുറത്ത് നടന്ന കൊലപാതകത്തിൽ 2 പ്രതികൾ അറസ്റ്റിൽ; 2 പേർക്കായി അന്വേഷണം തുടരുന്നു.

ഫിലാഡൽഫിയ - സൗത്ത് ഫിലാഡൽഫിയയിലെ പാറ്റ്സ് സ്റ്റീക്കിന് പുറത്ത് നടന്ന മാരകമായ വഴക്കിനെത്തുടർന്നുണ്ടായ കൊലപാതകത്തിൽ നാല് പ്രതികളിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റ് രണ്ട് പ്രതികളെ കണ്ടെത്താനായുളള അന്വേഷണം പോലീസ്...

ന്യൂജേഴ്‌സിയിൽ എല്ലാ ശിശുസംരക്ഷണ ജീവനക്കാരും പ്രതിരോധ കുത്തിവയ്പ് നടത്തുകയോ ആഴ്ചതോറും കോവിഡ് പരിശോധന നടത്തുകയോ വേണം

ശിശുസംരക്ഷണ കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് നവംബർ 1 - നകം കൊറോണ വൈറസിനെതിരെ പ്രതിരോധ കുത്തിവയ്പ്പ് എടുക്കണം. അല്ലെങ്കിൽ പ്രതിവാര കോവിഡ് പരിശോധനയ്ക്ക് തയ്യാറാവണം എന്ന നിയമം ഗവർണർ ഫിൽ മർഫി തിങ്കളാഴ്ച പ്രഖ്യാപിച്ചു. വെള്ളിയാഴ്ച...
WP2Social Auto Publish Powered By : XYZScripts.com
error: