17.1 C
New York
Monday, September 20, 2021
Home World താലിബാൻ്റെ അനുമതിയില്ല; പറന്നുയരാൻ ആറു വിമാനങ്ങൾ കുടുങ്ങിക്കിടക്കുന്നു അഫ്ഗാനിൽ

താലിബാൻ്റെ അനുമതിയില്ല; പറന്നുയരാൻ ആറു വിമാനങ്ങൾ കുടുങ്ങിക്കിടക്കുന്നു അഫ്ഗാനിൽ

കാബൂൾ: അഫ്ഗാനിസ്താനിൽ യുഎസിന്റെ ആറ് വിമാനങ്ങൾ കുടുങ്ങിക്കിടക്കുന്നുവെന്ന് യുഎസ് പ്രതിനിധി മൈക്ക് മക്കോൾ. മസർ-ഇ-ഷെരീഫ് വിമാനത്താവളത്തിലാണ് പറന്നുയരാൻ താലിബാന്റെ അനുമതി ലഭിക്കാത്തതിനെ തുടർന്ന് വിമാനങ്ങൾ കുടുങ്ങിക്കിടക്കുന്നത്. താലിബാൻ യാത്രക്കാരെ ബന്ദികളാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിൽ ആയിരത്തോളം പേരാണ് വിമാനത്താവളത്തിൽ നിന്നും രക്ഷപെടാനാകാതെ കുടുങ്ങിക്കിടക്കുന്നത്.

മസാർ-ഇ-ഷെരീഫിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വിമാനം പുറപ്പെടുന്നതിനോ ലാന്‍ഡ് ചെയ്യുന്നതിനോ താലിബാന്റെ അനുമതി വാങ്ങുന്നതില്‍ അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം പരാജയപ്പെട്ടുവെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട്.

വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്ന ആളുകളുടെ ജീവൻ അപകടത്തിലാക്കിയതിന് അവർ ഉത്തരവാദികളായിരിക്കും എന്നും പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥർ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു

ഓഗസ്റ്റ് 15ന് കാബൂൾ നഗരം പിടിച്ചടക്കിയ താലിബാൻ, ഓഗസ്റ്റ് 31വരെയാണ് യു.എസ് സേനയ്‌ക്കും അഫ്ഗാനിൽ നിന്ന് ആളുകളെ പുറത്തെത്തിക്കാൻ നൽകിയ സമയപരിധി. ലോകം കണ്ട ഏറ്റവും വലിയ സൈനിക ദൗത്യം എന്ന് വിശേഷിപ്പിച്ച അമേരിക്ക ഈ നീക്കത്തിലൂടെ 1.24 ലക്ഷം പേരെ രാജ്യത്തിന് പുറത്തെത്തിച്ചു എന്നാണ് കണക്ക്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികളിൽ കോവിഡ് -19 വാക്സിൻ കൊടുക്കുവാനുള്ള അനുമതി തേടി ഫൈസർ.

പെൻസിൽവാനിയ: ഫൈസർ കോവിഡ് -19 വാക്സിൻ 5 മുതൽ 11 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്കായി നൽകുന്നതിനുള്ള യുഎസ് അംഗീകാരം ഉടൻ തേടുമെന്ന് ഫൈസർ അധികൃതർ തിങ്കളാഴ്ച പറഞ്ഞു- ഫൈസറും അതിന്റെ ജർമ്മൻ പങ്കാളിയായ ബയോഎൻടെക്കും...

കള്ളപ്പണം വെളുപ്പിക്കല്‍; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്. ബിസിനസിന്റെ മറവിൽ ബിനീഷ് കോടിയേരി ലഹരി കടത്തിനായി സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നും ലഹരിയിടപാടിലെ ലാഭത്തുകയാണ്...

തന്റെതായ കാരണത്താൽ (കഥ)

വൈകിട്ടത്തേക്കുള്ള ചപ്പാത്തിയും കറിയും പാത്രത്തിലാക്കി അടച്ചു വച്ചു. രാവിലെ ദോശക്കു കറി എന്താണാവോ ഫ്രിഡ്ജ് തുറന്നു നോക്കി. കുറച്ചു പച്ചക്കറി ഇരിപ്പുണ്ട്. സാമ്പാറിനുള്ള കഷണങ്ങൾ മനസ്സിൽ തിളച്ചു മറിഞ്ഞു.. ഷീനയും എബിയും വരും...

ചിരി മറക്കുന്നവർ (ലേഖനം)

2006 ൽ ജോലിക്ക് കയറിയ ആദ്യ ദിനങ്ങളിലൊന്നിൽ മോർണിംഗ് ഷിഫ്റ്റിലേക്ക് എത്തുന്ന എന്നെ കണ്ട പ്രിയപ്പെട്ട സെയിൽസ് മാനേജർ ജാനകി മാഡം പറഞ്ഞ വാക്കുകളാണ് ഓർമ്മയിലേക്ക് വരുന്നത്. രാവിലെ നല്ലൊരു ചിരി സമ്മാനിച്ച്...
WP2Social Auto Publish Powered By : XYZScripts.com
error: