17.1 C
New York
Wednesday, September 22, 2021
Home World താലിബാനിൽ അധികാര വടം വലി; ഭീകരൻ മുല്ല മുഹമ്മദ് ഹസൻ അഖുൻദിനെ തെരഞ്ഞെടുത്തേക്കുമെന്ന് റിപ്പോർട്ട്

താലിബാനിൽ അധികാര വടം വലി; ഭീകരൻ മുല്ല മുഹമ്മദ് ഹസൻ അഖുൻദിനെ തെരഞ്ഞെടുത്തേക്കുമെന്ന് റിപ്പോർട്ട്

കാബൂൾ∙ അഫ്ഗാനിസ്ഥാനിൽ താലിബാൻ സർക്കാരിന്റെ തലപ്പത്ത് മുല്ല മുഹമ്മദ് ഹസൻ അഖുൻദ് എത്തിയേക്കുമെന്ന് സൂചന. താലിബാനിൽ ഉൾപ്പോര് രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് താരതമ്യേന സുപരിചിതനല്ലാത്ത രണ്ടാംനിര നേതാവ് പ്രധാനമന്ത്രിയായി സ്ഥാനമേൽക്കുമെന്ന വാർത്ത പുറത്തുവരുന്നത്. പഴയ താലിബാൻ സർക്കാരിൽ വിദേശകാര്യ മന്ത്രിയായിരുന്നു മുല്ല മുഹമ്മദ് ഹസൻ അഖുൻദ്. നിലവിൽ താലിബാന്റെ നയരൂപീകരണ സമിതിയായ റെഹ്ബാരി ഷൂറയുടെ അധ്യക്ഷനാണ് അഖുൻദ്.

ഭരണത്തെച്ചൊല്ലി താലിബാൻ നേതൃത്വത്തിൽ ഉയർന്ന ഭിന്നതകളെ തുടർന്നാണ് അഖുൻദിന് നറുക്ക് വീണതെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പരമോന്നത നേതാവ് ഹൈബത്തുള്ള അഖുൻസാദയാണ് അഖുൻദിന്റെ പേര് നിർദേശിച്ചതെന്നാണ്.

മുല്ല അബ്ദുൽ ഗനി ബറാദറുടെ നേതൃത്വത്തിലുള്ള താലിബാൻ ദോഹ യൂണിറ്റ്, കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പ്രവർത്തിക്കുന്ന ഹഖാനി നെറ്റ്‌വർക്ക്, കാണ്ഡഹാർ കേന്ദ്രമായി പ്രവർത്തിക്കുന്ന മറ്റൊരു താലിബാൻ യൂണിറ്റ് എന്നിവർ തമ്മിലുള്ള അധികാര വടംവലിയാണ് സർക്കാർ രൂപീകരണം വൈകിക്കുന്നതെന്നാണ് റിപ്പോർട്ട്.

ഭരണത്തെച്ചൊല്ലി താലിബാൻ നേതൃത്വത്തിൽ ഉയർന്ന ഭിന്നതകളെ തുടർന്നാണ് അഖുൻദിന് നറുക്ക് വീണതെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പരമോന്നത നേതാവ് ഹൈബത്തുള്ള അഖുൻസാദയാണ് അഖുൻദിന്റെ പേര് നിർദേശിച്ചതെന്നാണ് റിപ്പോർട്ടുകൾ.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മിണ്ടാപ്രാണികളുടെ രാജാവ് (കവിത)

നനഞ്ഞു കിടക്കുന്ന ചെരിപ്പിടാൻഎനിക്കിഷ്ടമല്ല. എന്റെ തോർത്തുമുണ്ടിൽ വേറൊരു കൈ തുടക്കുന്നതും എനിക്കിഷ്ടമല്ല. ഞാൻ പോണപോലല്ല നീ പോകുന്നതെന്നതിലെ സമവാക്യംചേർക്കാനാകാതെപോയത് എനിക്കുമാത്രമായതെന്തുകൊണ്ട്? സ്വാതന്ത്ര്യം സാമ്പത്തികശാസ്ത്രത്തിനനുസരിച്ച്ആയിമാറുന്നതെന്തേ. അടുക്കളയെപ്പോഴും ഒതുക്കത്തിലും നിറം മങ്ങിയും വേണത്രേ അതിനുകാരണം എവിടേന്ന് കിട്ടും. ജൈവനായി വളർത്തിയ വഴുതനച്ചോട്ടിൽ രാസമാറ്റത്തിൻ...

ആലുവയിലെ ഡ്രൈ ഫ്രൂട്ട്സ് ആൻറ് സ്പൈസസ് സ്ഥാപനത്തിൽ; 70 ലക്ഷം രൂപയുടെ സാധങ്ങൾ മോഷ്ടിച്ചു വിറ്റ കേസിൽ ഒരാൾകൂടി അറസ്റ്റിൽ.

ആലുവയിലെ ഡ്രൈ ഫ്രൂ ആട്ട്സ് ആൻറ് സ്പൈസസ് സ്ഥാപനത്തിൽ നിന്ന് പലപ്പോഴായി ഏകദേശം 70 ലക്ഷം രൂപയുടെ സാധങ്ങൾ മോഷ്ടിച്ചു വിറ്റ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. കളമശ്ശേരി എച്ച് എംടി കോളനിയിലെ ഇബ്രാഹിംകുട്ടിയെയാണ്...

നാർക്കോട്ടിക്ക് ജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പിന് പിന്തുണ; സിറോ മലബാർ സഭ

പാലാ ബിഷപ്പിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നു. ഇത്തരം ശ്രമങ്ങളിൽ നിന്നു ബന്ധപ്പെട്ടവ൪ പിന്മാറണ൦. ബിഷപ്പ് പറഞ്ഞതിന്റെ ഉദ്ദേശശുദ്ധി വ്യക്തമായിട്ടു൦ നടപടി സ്വീകരിക്കണമെന്ന മുറവിളി ആസൂത്രിതം. കുറ്റപ്പെടുത്താനുള്ള നീക്കങ്ങൾ തുടർന്നാൽ ബിഷപ്പിനൊപ്പം ഒറ്റക്കെട്ടായി...

പന്തളം കുരമ്പാലയിൽ സ്‌കൂട്ടര്‍ മിനിലോറിയ്ക്കു പിന്നിലിടിച്ചു യുവതി മരിച്ചു

പൂഴിക്കാട് വടക്കേ കൊല്ലംപറമ്പില്‍ ബിനു ബാലകൃഷ്ണന്റെ ഭാര്യ ദിവ്യ (ദുഷാന്തി-26) ആണു മരിച്ചത്. ഭര്‍തൃമാതാവ് രാധാകുമാരി (58 യെ സാരമായ പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് അഞ്ചേകാലോടെ എംസി റോഡില്‍...
WP2Social Auto Publish Powered By : XYZScripts.com
error: