പ്രീമിയം സബ്സ്ക്രിപ്ഷൻ സേവനം ഔദ്യോഗികമായി അവതരിപ്പിച്ച് ടെലഗ്രാം. പ്രീമിയം ഉപയോക്താക്കൾക്ക് നിരവധി ഫീച്ചറുകളാണ് ടെലഗ്രാം ഉൾപ്പെടുത്തിയിട്ടുള്ളത്. 4 ജിബി വരെ ഫയൽ അപ്ലോഡുകൾ, വേഗത്തിലുള്ള ഡൗൺലോഡുകൾ, എക്സ്ക്ലൂസിവ് സ്റ്റിക്കറുകൾ, ഫാസ്റ്റ് റിപ്ലേ തുടങ്ങിയ സേവനങ്ങളാണ് ടെലഗ്രാം അവതരിപ്പിച്ചിട്ടുള്ളത്.
പ്രീമിയം ഉപയോക്താക്കൾക്കളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാക്കാൻ പ്രീമിയം സ്പെഷ്യൽ ബാഡ്ജ് ഉപയോഗിക്കും. പണം അടച്ചുള്ള സേവനത്തിന് പ്രതിമാസം 4.99 ഡോളറാണ് ടെലഗ്രാം ഈടാക്കുന്നത്. കൂടാതെ, പ്രീമിയം ഉപയോക്താക്കൾക്ക് പരമാവധി 1,000 ചാനലുകൾ വരെ പിന്തുടരാൻ കഴിയും.
പ്രീമിയത്തിൽ 10 ചാറ്റുകൾ വരെ പിൻ ചെയ്ത് വയ്ക്കാനുളള സൗകര്യം ഉണ്ട്. കൂടാതെ, ഒരു ലിങ്ക് ഉപയോഗിച്ച് ദൈർഘ്യമേറിയ ബയോസ് ഇടാനും സാധിക്കും.