17.1 C
New York
Wednesday, January 19, 2022
Home World ചോരയിൽ കുതിർന്ന് കടലാസിൽ പൊതിഞ്ഞ നിലയിൽ നവജാത ശിശു.

ചോരയിൽ കുതിർന്ന് കടലാസിൽ പൊതിഞ്ഞ നിലയിൽ നവജാത ശിശു.

നവജാത ശിശുവിനെ വിമാനത്തിനുള്ളിലെ ടോയ്‌ലെറ്റിൽ സൂക്ഷിക്കുന്ന ചവറ്റുകുട്ടയിൽ കണ്ടെത്തി. ജീവനുണ്ടായിരുന്ന കുഞ്ഞിന് ഉടൻ വൈദ്യസഹായം നൽകിയതിനാൽ കുട്ടി അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു. സഭവത്തിൽ കുഞ്ഞിന്റെ അമ്മ പോലീസ് കസ്റ്റഡിയിലാണ്.

ചോരയിൽ കുതിർന്ന ആൺകുഞ്ഞിനെ കടലാസിൽ പൊതിഞ്ഞ് ടോയ്‌ലെറ്റിലെ ചവറ്റുകുട്ടയിൽ നിക്ഷേപിച്ച നിലിയിലാണ് എയർപോർട്ട് ജീവനക്കാർക്ക് ലഭിച്ചത്. മഡഗാസ്‌കർ സ്വദേശിയും 20കാരിയുമായ സ്ത്രീ ഇതോടെ സംശയത്തിന്റെ നിഴലിലായി. ചോദ്യം ചെയ്തപ്പോൾ ആദ്യം മാതൃത്വം നിഷേധിച്ചു. എന്നാൽ വൈദ്യ പരിശോധനയ്‌ക്ക് വിധേയയാകേണ്ടി വന്നപ്പോൾ താനാണിത് ചെയ്തതെന്ന് അവർ സമ്മതിക്കുകയായിരുന്നു.

മഡഗാസ്‌കറിൽ നിന്നും മൗറീഷ്യസിലേക്ക് ജനുവരി ഒന്നിനാണ് യുവതി യാത്ര ചെയ്തത്. എയർ മൗറീഷ്യസ് വിമാനത്തിൽ പതിവ് കസ്റ്റംസ് പരിശോധനയ്‌ക്ക് എയർപോർട്ട് അധികൃതർ എത്തിയപ്പോഴായിരുന്നു വിമാനത്തിലെ ടോയ്‌ലെറ്റിനുള്ളിൽ കുട്ടിയെ കണ്ടത്. പിന്നീട് യുവതിയെ പിടികൂടിയതിന് ശേഷം ചോദ്യം ചെയ്യലിൽ മാതൃത്വം സമ്മതിച്ചതോടെ കുഞ്ഞിനോടൊപ്പം അമ്മയെയും ആശുപത്രിയിലാക്കി.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവം: വർഗീയ മുതലെടുപ്പ് നടത്താൻ ശ്രമം

വർഗീയ മുതലെടുപ്പ് നടത്താൻ ബിജെപി ശ്രമം; പോലിസ് വസ്തുതകൾ പുറത്തുവിടണം - പോപുലർ ഫ്രണ്ട് പത്തനംതിട്ട ജില്ലയിലെ വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവത്തിൽ പോലിസ് കാര്യക്ഷമമായ അന്വേഷണം നടത്തി വസ്തുകകൾ പുറത്തുവിടണമെന്ന് പോപുലർ...

54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു: മന്ത്രി വീണാ ജോര്‍ജ്.

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളം 12, കോഴിക്കോട് 10, മലപ്പുറം 7, തൃശൂര്‍ 6, കോട്ടയം 5, തിരുവനന്തപുരം, പാലക്കാട്...

കർശന നിയന്ത്രണങ്ങളോടെ ഈ വർഷത്തെ മാമാങ്ക മഹോത്സവത്തിന് നാളെ തുടക്കമാകും.

തിരുന്നാവായ: കോവിഡ് മാനദന്ധങ്ങൾ പാലിച്ച് കർശന നിയന്ത്രണങ്ങളോടെ ഈ വർഷത്തെ മാമാങ്ക മഹോത്സവത്തിന് നാളെ അങ്ങാടിപ്പുറം ചാവേര്‍ത്തറയിൽ തുടക്കമാകും. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന മാമാങ്ക ഉത്സവം ചാവേർത്തറയിൽ മലയാളം സര്‍വകലാശാല വൈസ്...

കുറഞ്ഞ ചെലവിൽ പരിശോധന, പണമില്ലാതെയും ടെസ്റ്റ്. പക്ഷേ, നാട്ടുകാർ എത്തുന്നില്ല.

നമ്മൾ അറിഞ്ഞിരിക്കണം മലപ്പുറത്തെ ഈ പബ്ലിക് ഹെൽത്ത് ലാബിനേക്കുറിച്ച്.മലപ്പുറം: സ്വകാര്യ ലാബുകളിലേക്കാളും കുറഞ്ഞ നിരക്കിൽ വിവിധ ടെസ്റ്റുകൾ നടത്താനുള്ള സൗകര്യമുണ്ടായിട്ടും സിവിൽ സ്റ്റേഷനുള്ളിലെ പബ്ലിക് ഹെൽത്ത് ലാബിൽ ആളുകളെത്തുന്നില്ല. സിവിൽ സ്റ്റേഷന് ഉള്ളിലായതിനാൽ...
WP2Social Auto Publish Powered By : XYZScripts.com
error: