റിപ്പോർട്ട്:നിരഞ്ജൻ അഭി.
ദുബായ്: ചൊവ്വായിലേക്കുള്ള അറബ് ലോകത്തിന്റെ ആദ്യ പരീക്ഷണ പേടകം ‘ഹോപ് പ്രോബ് ‘നാളെ ചൊവ്വയുടെ ഭ്രമണപഥത്തിൽ എത്തും
അറബ് ലോകം ഒട്ടാകെ പ്രാർത്ഥനകളോടെ കാത്തിരിക്കുകയാണ് നാളെത്തെ ദിനം.
6 വർഷത്തെ കഠിന പ്രയത്നത്തിന്റെ ഫലമാണ് 7 മാസം മുമ്പ് വിക്ഷേപിച്ച ഹോപ് പ്രോബ് പേടകം.
എണ്ണപ്പാടങ്ങൾ ഇല്ലെങ്കിൽ ഒന്നുമില്ല എന്ന പറഞ്ഞു കളിയാക്കിയ അറബ് രാജ്യം ബഹിരാകാശം കീഴടക്കാൻ പോകുന്ന നിർണായക ദിനം നാളെയാണ്.. നാളെ വൈകിട്ട് 7.42ന് ചുവന്ന ഗ്രഹത്തിലേക്ക് പേടകം പ്രവേശിക്കുമെന്നാണ് കരുതപ്പെടുന്നത്.
രാജ്യം അമ്പതാം വാർഷികം ആഘോഷിക്കുന്ന വേളയിൽ സ്വപ്ന തുല്യ നേട്ടം സ്വന്തമാക്കാമെന്ന പ്രതീക്ഷയിൽ പ്രാർത്ഥനയിൽ ആണ് എമിറാത്തി ജനങ്ങളും അറബ് ജനതയും.
ദൗത്യത്തിന് ആശംസ അർപ്പിച്ചുകൊണ്ട് യുഎ. ഇ യിലെ ബുർജ് ഖലീഫ ഉൾപ്പെടെ കെട്ടിടങ്ങളും വീടുകളും ഓഫീസുകളും, ടൂറിസം കേന്ദ്രങ്ങളും എല്ലാം ചുവപ്പ് വിളക്കുകൾക്കൊണ്ട് അലങ്കരിച്ചിരിക്കുകയാണ് സർക്കാരും ജനങ്ങളും..
നിരവധി അയൽ രാജ്യങ്ങളും ആശംസകൾ അർപ്പിച്ചു രംഗത്തെത്തി..
ഹോപ് പ്രോബിന്റെ തീം കളർ ചൊവ്വ ഗ്രഹത്തിന്റെ ചുവന്ന കളറാണ്..
നിരഞ്ജൻ അഭി.
