17.1 C
New York
Tuesday, May 17, 2022
Home Sports ചൈന വേദിയാവുന്ന ഏഷ്യന്‍ ഗെയിംസ് മാറ്റിവച്ചു.

ചൈന വേദിയാവുന്ന ഏഷ്യന്‍ ഗെയിംസ് മാറ്റിവച്ചു.

ചൈനയില്‍ കൊവിഡ് വീണ്ടും വ്യാപിക്കുന്നതിനിടെ ഏഷ്യന്‍ ഗെയിംസ് മാറ്റിവച്ചതായി റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ 10 മുതല്‍ 25 വരെ ഗെയിംസ് നടത്താനാണ് നേരത്തെ പദ്ധതിയിട്ടിരുന്നത്. ഗെയിംസ് മാറ്റിവയ്‌ക്കാന്‍ തീരുമാനിച്ചതായി ഏഷ്യന്‍ ഒളിംപിക് കൗണ്‍സിലിനെ ഉദ്ധരിച്ച് ചൈനീസ് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ഗെയിംസ് വൈകിപ്പിക്കാന്‍ കാരണം വ്യക്തമാക്കിയിട്ടില്ലെങ്കിലും ചൈന കൊവിഡിന്‍റെ വലിയ വെല്ലുവിളി നേരിടുകയാണ്. ഗെയിംസിന്‍റെ പുതുക്കിയ തിയതി പിന്നീട് മാത്രമേ പ്രഖ്യാപിക്കൂ.

ചൈനീസ് നഗരങ്ങളെ വിറപ്പിക്കുന്ന കൊവിഡ് വ്യാപനം തന്നെ തീരുമാനത്തിന് പിന്നിലെന്ന് വ്യക്തം. ശീതകാല ഒളിംപിക്സ് ഫെബ്രുവരിയിൽ വിജയകരമായി നടപ്പാക്കിയത് ചൂണ്ടിക്കാട്ടിയുള്ള ചൈനീസ് പ്രതിരോധമാണ് ഇപ്പോള്‍ പൊളിയുന്നത്. ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് ടീമുകള്‍ ചൈനയിലേക്ക് ടീമിനെ അയക്കില്ലെന്ന് കഴിഞ്ഞയാഴ്ച സ്ഥിരീകരിച്ചപ്പോഴും ഗെയിംസ് മാറ്റിവയ്ക്കേണ്ട സാഹചര്യമില്ലെന്നായിരുന്നു ചൈനീസ് നിലപാട്.

വാണിജ്യനഗരമായ ഹാങ്ഷൂവില്‍ 18 പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പ്. 48 മണിക്കൂറിനകമുള്ള കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് ഇല്ലാത്തവര്‍ക്ക് പൊതുഗതാഗത സംവിധാനം ഉപയോഗിക്കാനോ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ കയറാനോ കഴിയില്ലെന്ന് ചട്ടവും നിലവില്‍ വന്നിരുന്നു. പുതിയ തീയതി പ്രഖ്യാപിച്ചില്ലെങ്കിലും ഈ വര്‍ഷം ഏഷ്യന്‍ ഗെയിംസ് പ്രതീക്ഷിക്കേണ്ടെന്നാണ് വിലയിരുത്തൽ.

സെഞ്ചുറിയടിക്കാന്‍ സിംഗിള്‍ വേണോന്ന് പവല്‍, നീ അടിച്ച് പൊളിക്കടാന്ന് വാര്‍ണര്‍! കയ്യടിച്ച് ആരാധകർ.

Facebook Comments

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ലൈഫ് പദ്ധതി; 20,808 വീടുകളുടെ താക്കോൽദാനം ഇന്ന്; ഉദ്ഘാടനം മുഖ്യമന്ത്രി.

ലൈഫ് ഭവനപദ്ധതിയില്‍ നിര്‍മിച്ച വീടുകളുടെ താക്കോല്‍ദാനം ഇന്ന്. പുതുതായി നിര്‍മിച്ച 20,808 വീടുകളുടെ താക്കോല്‍ദാനത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കഠിനംകുളത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വൈകുന്നേരം നാലു മണിക്ക് നടക്കുന്ന ചടങ്ങില്‍...

യുക്രെയിനിൽ നിന്ന് മടങ്ങിയ വിദ്യാ‍ര്‍ത്ഥികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാകില്ലെന്ന് കേന്ദ്രം.

യുക്രൈനിൽ നിന്നും നാട്ടിലെത്തിയ വിദ്യാർഥ‌ികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. വിദ്യാർത്ഥികർക്ക് മെഡിക്കൽ കോളേജുകളിൽ പഠനം അനുവദിച്ച പശ്ചിമ ബംഗാളിൻറെ നീക്കം കേന്ദ്രം തടഞ്ഞു. വിദേശത്ത് പഠനം നടത്തുന്നവര്‍ക്ക് ഇന്ത്യയിൽ തുടര്‍ പഠനം...

ഡെങ്കിപ്പനി, എലിപ്പനി വര്‍ധിക്കാന്‍ സാധ്യത അതീവ ജാഗ്രത: മന്ത്രി വീണാ ജോര്‍ജ്.

സംസ്ഥാനത്ത് കാലാവസ്ഥാ വ്യതിയാനം കാരണം ഡെങ്കിപ്പനി, എലിപ്പനി വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇനിയുള്ള 4 മാസങ്ങള്‍ വളരെ ശ്രദ്ധിക്കണം. പകര്‍ച്ച വ്യാധികള്‍ക്കെതിരെ ശക്തമായ...

മീന്‍എണ്ണ കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗ സാദ്ധ്യത കുറവായിരിക്കുമെന്ന് പഠനം

മീന്‍എണ്ണ ഗുളിക അഥവാഫിഷ് ഓയില്‍സപ്ലിമെന്റുകളെക്കുറിച്ച് നാമെല്ലാം സുപരിചിതരാണ്. എണ്ണമയമുളള മത്സ്യങ്ങളായ സാല്‍മോണ്‍, വെളുത്ത മത്സ്യം, മത്തി എന്നിവയില്‍നിന്നും അവയുടെ തോലുകളില്‍നിന്നുമാണ് മീന്‍ എണ്ണ എടുക്കുന്നത്. ഇതിലൂടെ നമുക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ ഏറെയാണ്....
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: