17.1 C
New York
Thursday, December 2, 2021
Home World ചൈനയിൽ വീണ്ടും കൊറോണ വൈറസ്; അടച്ചുപൂട്ടി വിമാനത്താവളങ്ങളും സ്‌കൂളുകളും.

ചൈനയിൽ വീണ്ടും കൊറോണ വൈറസ്; അടച്ചുപൂട്ടി വിമാനത്താവളങ്ങളും സ്‌കൂളുകളും.

ബെയ്ജിംഗ്: കോറോണയുടെ ഉറവിടമായ ചൈനയില്‍ വീണ്ടും വൈറസ് വ്യാപനം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.

അത് കണക്കിലെടുത്ത് ചൈനയിലെ വിമാനത്താവളങ്ങളും സ്‌കൂളുകളും അടച്ചുപൂട്ടി. അതോടൊപ്പം തന്നെ നൂറുകണക്കിന് വിമാന സര്‍വ്വീസുകള്‍ റദ്ദാക്കുകയും ചെയ്തു.

എന്നാൽ ഇതിനെ കുറിച്ചുള്ള കണക്കുകള്‍ ചൈനീസ് അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളിലാണ് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇവിടെയാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളതും. തുടര്‍ച്ചയായ അഞ്ചാം ദിവസവും രോഗികള്‍ ഉയര്‍ന്നു തന്നെയാണെന്നാണ് റിപ്പോര്‍ട്ട്. വിനോദ സഞ്ചാരികളില്‍ നിന്നാണ് രോഗം പകര്‍ന്നതെന്നാണ് സൂചന. ഇതോടെ വിനോദ സഞ്ചാരത്തിന് നല്‍കിയ ഇളവ് റദ്ദാക്കിയിരിക്കുകയാണ്.

2019ല്‍ ചൈനയിലെ തെക്കു കിഴക്കന്‍ പ്രവിശ്യയിലെ വുഹാനിലാണ് കൊറോണ വൈറസ് ആദ്യമായി കണ്ടെത്തിയത്. പിന്നീട് വൈറസ് ബാധ ലോകമാകെ വ്യാപിക്കുകയായിരുന്നു. സമ്ബൂര്‍ണ്ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയാണ് രാഷ്‌ട്രങ്ങള്‍ വൈറസ് വ്യാപനം തടഞ്ഞത്.

ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ ചൈനയിലെ ലാബും മാര്‍ക്കറ്റും കേന്ദ്രീകരിച്ച്‌ അന്വേഷണം പുരോഗമിക്കുകയാണ്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഓർമ്മയിലെ ക്രിസ്തുമസ്:- ലേഖനമത്സരം – (2)

ആകാശത്തു മിന്നിത്തിളങ്ങുന്ന നക്ഷത്രഗണങ്ങളിൽ ക്രിസ്തുവിന്റെ വരവറിയിച്ച ദിവ്യതാരകം കൺചിമ്മി നോക്കുന്നുണ്ടോ എന്നറിയാൻ വിടർന്ന കണ്ണുകളിൽ ജിജ്ഞാസയും കൗതുകവും നിറച്ചു ഇടയ്ക്കിടെ മാനത്തെ കാഴ്ചകൾ ചികഞ്ഞു നോക്കിയിരുന്ന ബാല്യം✨️✨️✨️കേരളത്തിലെ തൃശൂരിലെ മുക്കാട്ടുകര എന്ന ഗ്രാമത്തിൽ,ഒരു...

ഓർമ്മയിലെ ക്രിസ്തുമസ്സ്:- ലേഖനമത്സരം – (1)

ഓർമ്മയിലെ ക്രിസ്തുമസിനെ കുറിച്ച് ചിന്തിക്കുമ്പോൾ.. എല്ലാ വർഷവും ക്രിസ്തുമസ് അടുക്കുമ്പോൾ എന്റെ മനസ്സിൽ ഓർക്കുന്ന ഒരു കാര്യം പറയാതിരിക്കാൻവയ്യ. അന്ന് എനിക്ക് ഏകദേശം പത്തു വയസാണ് പ്രായം. ഏതാണ്ട് നാല്പത്തിഅഞ്ചുവർഷങ്ങക്ക് മുമ്പ്....

സ്വപ്നങ്ങളേ..( ഗാനം )

സ്വപ്നങ്ങളേ..സ്വപ്നങ്ങളേ..മിഴിവാർന്ന സുന്ദര സ്വപ്നങ്ങളേ..//നിദ്രയിൽ മോഹനചിത്രങ്ങളേകിപറയാതെ പോകുവതെന്തേ..?ഒന്നും..പറയാതെ പോകുവതെന്തേ..?// ...

മോർബി ഡാം ദുരന്തം.! (ലേഖനം)

മനുഷ്യ മനഃസാക്ഷിയെ മരവിപ്പിച്ച കേരളത്തിലെ മഹാപ്രളയദുരന്തം 2018- മലയാളിക്ക് മറക്കാൻ കഴിയില്ല.. ഗുജറാത്തിലെ മോർബി അണക്കെട്ട് തകർന്നത് 1982-ൽ ഒരു നഗരത്തെ മാത്രമല്ല എത്രയോ പ്രദേശങ്ങളിലെ നിരപരാധികളേയും അനേകം വളർത്തുമൃഗങ്ങളേയും, ജനങ്ങളുടെ സർവ്വം സമ്പാദ്യത്തേയും...
WP2Social Auto Publish Powered By : XYZScripts.com
error: