റിപ്പാർട്ട്: സജി മാധവൻ
ലോസ് ആഞ്ചലസ്: അന്യഗ്രഹത്തിൽ മനുഷ്യൻ അത്ഭുതം സൃഷ്ടിച്ചു. മനുഷ്യനിർമ്മിതമായ ഒരു പേടകം ഇറങ്ങുന്നതിൻ്റെ ദൃശ്യവും. ശബ്ദവും ഇത്ര മനോഹരമായി കാണുന്നത് ആദ്യമായിട്ടാണ്. നാസയുടെ ചൊവ്വ പരിവേഷണ ഉപകരണമായ പേഴ്സിവിയറൻസ് റോവർ ചുവന്ന ഗ്രഹത്തിൽ ഇറങ്ങുന്നതിൻ്റെ വീഡിയോയും നാസ പുറത്തു വിട്ടു.
ചൊവ്വാഗ്രഹത്തിൻ്റെ മുൻകാലങ്ങളിലെ കാലാവസ്ഥയും ജീവൻൻ്റെ തുടിപ്പും കണ്ടെത്തുക എന്നതാണ് നാസ എന്ന ലോക ബഹിരാകാശ ശക്തിയുടെ ലക്ഷ്യം. കഴിഞ്ഞ ഏഴ് മാസത്തെ നീണ്ട യാത്രയ്ക്ക് ശേഷം (30 കോടി മൈൽ) പെഴ്സിവിയറൻസ് എന്ന ഉപഗ്രഹം ചുവന്ന ഗ്രഹത്തിൽ അത്ഭുതം സൃഷ്ടിച്ചത്.
ചൊവ്വയുടെ അന്തരീക്ഷത്തിലെ കാറ്റ് വീശുന്ന തിൻ്റെ ഒരു ശബ്ദമാണ് നാസ പുറത്തുവിട്ട വീഡിയോയിലുള്ളത്. ഇനി ചുവന്ന ഗ്രഹത്തിൽ നിന്നുള്ള മികവുറ്റ ചിത്രങ്ങൾക്കും വാർത്താ വിശേഷങ്ങൾക്കും വേണ്ടി ശാസ്ത്രലോകം കാത്തിരിക്കുന്നു.