17.1 C
New York
Tuesday, October 4, 2022
Home World ഗാല്‍വാന്‍ താഴ് വരയിലുണ്ടായ ഏറ്റുമുട്ടലില്‍ 45 ചൈനീസ് സൈനികര്‍ മരിച്ചെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സി

ഗാല്‍വാന്‍ താഴ് വരയിലുണ്ടായ ഏറ്റുമുട്ടലില്‍ 45 ചൈനീസ് സൈനികര്‍ മരിച്ചെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സി

ലഡാക്ക്: ഗാല്‍വാന്‍ താഴ് വരയില്‍ ജൂണില്‍ നടന്ന സംഘര്‍ഷത്തില്‍ 45 ചൈനീസ് പട്ടാളക്കാര്‍ മരിച്ചെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടി.എ.എസ്.എസ്.ആയുധങ്ങളില്ലാതെ ഇരുസൈന്യവും നടത്തിയ ഏറ്റുമുട്ടലില്‍ 20തോളം ഇന്ത്യന്‍ ജവാന്മാര്‍ മരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കിഴക്കന്‍ ലഡാക്കില്‍ നിന്ന്സൈനികര്‍ പിന്‍മാറുന്നതിനുള്ള നടപടികള്‍ ആരംഭിച്ചെന്ന് ചൈന ബുധനാഴ്ച അറിയിച്ചിരുന്നു, ഇതിനു പിന്നാലെയാണ് റഷ്യന്‍ വാര്‍ത്താ ഏജന്‍സി വിവരം പുറത്തുവിട്ടത്.

അക്രമം നടന്ന സമയത്ത് 40 ചൈനീസ് ഭടന്‍മാര്‍ കൊല്ലപ്പെട്ടെന്ന്, അമേരിക്കന്‍ രഹസ്വാന്വേഷണ ഏജന്‍സിയെ ഉള്‍പ്പെടെ ഉദ്ദരിച്ച്‌ ചില മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ വാര്‍ത്ത വ്യാജമാണെനന്നായിരുന്നു ചൈനയുടെ പ്രതികരണം. കഴിഞ്ഞ മെയിലും ജൂണിലും രണ്ട് സൈന്യവും ഗാല്‍വാനില്‍ ഏറ്റുമുട്ടിയിരുന്നെന്ന് ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവം നടന്നിട്ട് ഒന്‍പത് മാസം പിന്നിട്ടിട്ടും എത്ര സൈനികര്‍ കൊല്ലപ്പെട്ടു എന്ന വിവരം ചൈന ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതേസമയം, 20 സൈനികര്‍ വീരമൃത്യുവരിച്ചെന്ന് ഇന്ത്യന്‍ ആര്‍മി വ്യക്തമാക്കിയിരുന്നു.

Facebook Comments

COMMENTS

- Advertisment -

Most Popular

അറിയുന്നില്ലേ.. നീ (കവിത)

എന്നെ അറിയുന്നില്ലേ നീ മകനെ... ഈ അമ്മ ചെയ്തൊരു കുറ്റമെന്ത്? താലാട്ടി, പാലൂട്ടി വളർത്തിയതോ... തലയിലും, താഴത്തും വെക്കാഞ്ഞതോ? അറിയുന്നില്ലേ നീ മകനെ.. കണ്ണാ ഇന്നമ്മ ഒത്തിരി അകലെയല്ലേ... ഓർമ്മയുണ്ടോ നീ വീണതും, മുറിഞ്ഞതും. വാരീയെടുത്തതും ഉമ്മ തന്നതും. ഇഷ്ട്ടങ്ങളെല്ലാം നൽകിയില്ലേ.. നിനക്കു മോഹിച്ച പെണ്ണിനെ മംഗല്യമായ്.. ഈ അമ്മ ചെയ്‌തോരപരാധം എന്തെന്ന്... അറിയുന്നില്ലായമ്മ അറിയുന്നില്ല...

“പെരുവഴിയോരത്ത്” (ചെറുകഥ)

കാരുണ്യ ഭവന്റെ തുറന്നു കിടക്കുന്ന വലിയ ഗെയ്റ്റിലൂടെ ആ സ്ത്രീ സാവധാനം നടന്ന് വന്നൂ. ഓഫീസിനരികിലെ വിസിറ്റിങ്ങ് റൂമിന്റെ വാതിൽക്കലോളം എത്തിനോക്കി. നിരാശയോടെ തിരിയവേയാണ് മേട്രന്റെ ശ്രദ്ധയിൽ അവർ പെട്ടത്. "അതാ അങ്ങോട്ട് കയറിയിരിക്കാം." വിസിറ്റിങ്ങ് റൂമിലേക്ക് കൈ...

‘പഹൽഗാമിലെ കുതിര’ (കഥ) അഡ്വ. അജിത് നാരായണൻ

ഡാൽ തടാകം സ്വച്ഛം, ശാന്തം. ഹൗസ് ബോട്ടിന്റെ സിറ്റ്ഔട്ടിൽ വെറുതെ ഇരിക്കുമ്പോൾ ജയയുടെ കവിൾ തടങ്ങളിൽ സ്മരണകളുടെ സ്നേഹചുംബനങ്ങൾ ഏൽപിച്ചത് ഹിമാലയ സാനുക്കളിൽ നിന്ന് ഉറവ കൊണ്ട കുളിർ കാറ്റ്. അപ്പോൾ മന:സ്സിൽ നിറഞ്ഞത് തന്നെ...

ഓർമയിലേക്കൊരു കണ്ണട (കവിത) ✍ബാലു പൂക്കാട്

കയ്യിലൊരൂന്നു വടിക്കും പിന്നിലൊ രോമൽ ചിരിയും കണ്ണടയും ഓർമയിലുപ്പു കുറുക്കും ചിത്രവു മൊരുതുള വീഴ്ത്തിയ ഹൃത്തടവും ഒക്ടോബറിലൊരു ജന്മം കൊണ്ടു മഹാത്മാവായ ചരിത്രമിതാ. അടിമച്ചങ്ങല പൊട്ടിച്ചൊരു പുതു ലോകം തീർത്ത സഹോദരരേ. ഭൂഗോളത്തിലൊരിന്ത്യ പിറക്കാ - നുയിരുകൊടുത്ത മനീഷികളേ . വെടിയുണ്ടകളുടെയാജ്ഞകൾ തൃണമായ് നേരിട്ടവരുടെ ഗീതികളായ് . പൊങ്ങിയുയർന്നു പറക്കും...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: