ബെൽജിയം ആസ്ഥാനമായി പ്രവർത്തിക്കുന്ന ജാൻസെൻ മരുന്ന്‌കമ്പനി വികസിപ്പിച്ച ഒറ്റഡോസ് വാക്‌സിൻ കോവിഡിന്റെ ഗുരുതരമായ ലക്ഷണങ്ങൾക്കെതിരെ 85 ശതമാനം ഫലപ്രദമാണെന്ന് ജാൻസെന്റെ ഉടമസ്ഥതയുള്ള ജോൺസൺ ആൻഡ് ജോൺസൺ കമ്പനി.
പല രാജ്യങ്ങളിലായി നടത്തിയ ഏറ്റവും പുതിയ പരീക്ഷണത്തിൽ തീക്ഷ്ണത കുറഞ്ഞതുമുതൽ കടുത്ത ലക്ഷണങ്ങളോടെയുള്ള കോവിഡ്വ രെ പ്രതിരോധിക്കാൻ വാക്സിൻ 66 ശതമാനം ഫലപ്രദമാണെന്നും കണ്ടെത്തി.
ജനിതകമാറ്റം വന്ന വൈറസിനെതിരെയും ഫലപ്രദമാണ്. വാക്സിൻ അനുമതിക്കായി ഔഷധ നിയന്ത്രണ ഏജൻസി സമർപ്പിച്ചിരിക്കുകയാണ്. വാക്സിന്ഏഴ് പൗണ്ട് (ഏകദേശം 699 രൂപ) ആണ്ഈ ടാക്കുന്നതെന്നും മറ്റ് വാക്സിനുകളേക്കാൾ കുറഞ്ഞ തുകയാണിതെന്നും കമ്പനി അറിയിച്ചു.