പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടും ഓക്‌സ്‌ഫോർഡും ആസ്ട്രനെക കമ്പനിയും ചേർന്ന് വികസിപ്പിച്ചെടുത്ത കൊവിഡ് വാക്‌സിനായ കൊവിഷീൽഡിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചു .
അവികസിത രാജ്യങ്ങളിലെ വിതരണത്തിന് അനുയോജ്യമായതും. തുച്ഛമായ വിലയിൽ കിട്ടുന്നതുമാണ് കോവിഷീൽഡ് എന്ന് ഡബ്ല്യു എച്ച് ഒ വിലയിരുത്തി .
ഇതോടെ സെറം, ആസ്ട്രനെക തുടങ്ങിയ കമ്പനികൾക്ക് ലോകത്തിലെ വിവിധ രാജ്യങ്ങൾക്കായി വാക്‌സിൻ വിതരണം ചെയ്യാനാകും. ഇപ്പോൾത്തന്നെ വിവിധ രാജ്യങ്ങളിലേക്ക് ഇന്ത്യ വാക്‌സിൻ കയറ്റി അയക്കുന്നുണ്ട്.