ബെയ്ജിങ്: ലോകത്ത് ലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ കവര്‍ന്നെടുത്ത കൊവിഡിന്റെ ഉറവിടം തേടി ഡബ്ല്യു.എച്ച്.ഒയുടെ വിദഗ്ധസംഘം വുഹാനിലെ സീഫുഡ് മാര്‍ക്കറ്റിലെത്തി. ഒരു വര്‍ഷം മുന്‍പായിരുന്നു ഇവിടെനിന്ന് ആദ്യ കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തത്.
കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ വുഹാനിലെ ഈ സീഫുഡ് മാര്‍ക്കറ്റ് അടച്ചിട്ടിരിക്കുകയാണ്. ബാരിക്കേഡുകള്‍ നീക്കി മാര്‍ക്കറ്റിന് അകത്തുകയറിയ സംഘം മറ്റുള്ളവര്‍ അകത്തേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് ബാരിക്കേഡുകള്‍ക്കൊണ്ട് അടച്ചതായും എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. ചൈനീസ് സംഘത്തിന്റെ മേല്‍നോട്ടത്തിലാണ് ഡബ്ല്യു.എച്ച്.ഒ സംഘത്തിന്റെ സനന്ദര്‍ശനം. സീഫുഡ് മാര്‍ക്കറ്റിനു പുറമേ വുഹാനിലെ മറ്റൊരു മാര്‍ക്കറ്റും സംഘം സന്ദര്‍ശിച്ചു.
വൈറസിന്റെ ഉറവിടത്തേക്കുറിച്ച് അന്താരാഷ്ട്ര തലത്തില്‍ അന്വേഷണം വേണമെന്ന് നേരത്തെ തന്നെ ആവശ്യം ഉയര്‍ന്നെങ്കിലും അന്വേഷണം ചൈന രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് നീട്ടിക്കൊണ്ടുപോകുകയായിരുന്നു. മൃഗങ്ങളില്‍ നിന്ന് വൈറസ് എങ്ങിനെ വുഹാനിലെ മാര്‍ക്കറ്റിലെത്തി എന്നാണ് സംഘം അന്വേഷിക്കുന്നത്.
ലോകത്ത് 20 ലക്ഷത്തോളം പോരെ കൊന്നൊടുക്കുകയും ആഗോള സാമ്ബത്തിക വ്യവസ്ഥയെ തകിടംമറിക്കുകയും ചെയ്ത വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് വിദഗ്ധസംഘത്തിന് ഏകദേശ ധാരണ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. പ്രധാനപ്പെട്ട സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതായും മാര്‍ക്കറ്റുകളിലെ പ്രധാനപ്പെട്ട ജീവനക്കാരുമായി കൂടിക്കഴ്ച നടത്തിയതായും ടീം അംഗം പീറ്റര്‍ അറിയിച്ചു. ഒരു വര്‍ഷം മുന്‍പ് റിപ്പോര്‍ട്ട് ചെയ്ത് വൈറസ് ബാധയുടെ ഉറവിടത്തേക്കുറിച്ചുള്ള നേരിട്ടുള്ള തെളിവുകള്‍ ലഭിക്കല്‍ പ്രയാസമാണെന്നും അതേസമയം മാര്‍ക്കറ്റിലെ ജീവനക്കാരുമായി സംസാരിക്കലും മാര്‍ക്കറ്റ് സന്ദര്‍ശിക്കലും ഏറെ പ്രയോജനപ്രദമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.