17.1 C
New York
Thursday, October 28, 2021
Home World കൊറോണ വൈറസ് ബാധ ജലദോഷം പോലെ സാധാരണ രോഗമായി മാറുമെന്ന് വിദഗ്ധൻ

കൊറോണ വൈറസ് ബാധ ജലദോഷം പോലെ സാധാരണ രോഗമായി മാറുമെന്ന് വിദഗ്ധൻ

ന്യൂയോർക്ക് : ആഗോള ജനതയെ രണ്ട് വർഷത്തിലേറെയായി ആശങ്കയിൽ നിർത്തുകയാണ് കൊറോണ വ്യാപനം. ലോകം ഒറ്റക്കെട്ടായി പ്രതിരോധം ശക്തമാക്കിയിട്ടുണ്ടെങ്കിലും വൈറസിനെ പൂർണമായും ഇല്ലാതാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

ഭാവിയിൽ കൊറോണ ബാധ എന്നത് ജലദോഷം പോലെയുള്ള സാധാരണ രോഗമായി മാറുമെന്നാണ് ഇംഗ്ലണ്ടിലെ നാഷണൽ ഹെൽത്ത് സർവ്വീസ് ചെയർമാൻ മാൽക്കം ഗ്രാന്റ് പറയുന്നത്

ഇംഗ്ലണ്ടിൽ സംഘടിപ്പിച്ച പൊതുപരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. നിലവിൽ കൊറോണ ലോകമെമ്പാടും വ്യാപിച്ചു കഴിഞ്ഞു. ഭൂരിഭാഗം ആളുകളും വൈറസ് ബാധയേറ്റവരാണ്. ഭാവിയിൽ കൊറോണ വരുന്നത് ജലദോഷം വരുന്നതുപോലെ സാധാരണമാകും. എന്നാൽ അത്തരമൊരു സ്ഥിതിവിശേഷത്തിലേക്ക് എത്താൻ സമയം എടുക്കും.

കൊറോണയെക്കുറിച്ച് ഇനിയും കൂടുതൽ മനസ്സിലാക്കാനുണ്ടെന്നും ഗ്രാന്റ് അഭിപ്രായപ്പെട്ടു. അതേസമയം കൊറോണ വൈറസ് നമുക്ക് ചുറ്റും എല്ലായ്‌പ്പോഴും നില നിൽക്കുമെന്ന സൂചന കൂടിയാണ് അദ്ദേഹം നൽകുന്നത്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം കൊറോണ പ്രതിരോധം ഏറ്റവും വെല്ലുവിളി നിറഞ്ഞ ഒന്നാണ്. കാരണം ഓരോ സംസ്ഥാനത്തെയും സാമൂഹ്യ സാഹചര്യങ്ങൾ വ്യത്യസ്തമാണ്. ഇന്ത്യയുടെ ആരോഗ്യരംഗത്ത് സർക്കാർ പങ്കാളിത്തം പോലെ തന്നെ സ്വകാര്യ പങ്കാളിത്തവും ആവശ്യമാണെന്നും ഗ്രാന്റ് അഭിപ്രായപ്പെട്ടു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി.

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി  പിണറായി വിജയന്‍.വിചാരണ കൂടുതല്‍ ശിശു സൗഹൃദമാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയുടെ സഹായത്തോടെ പരീശലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകേണ്ടിവന്നവർക്ക് നിയമ പരിരക്ഷ, സംരക്ഷണം...

കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സിഎംഡിയും ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം. ശനിയാഴ്ച വീണ്ടും ചര്‍ച്ച നടത്തും. നവംബര്‍ അഞ്ചിന് പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യൂണിയനുകള്‍...

എരുമേലിയില്‍ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ഒ​രു ഓ​ട്ടോ​റി​ക്ഷ​യും ര​ണ്ടു ബൈ​ക്കും ഒ​ലി​ച്ചു​പോ​യി.

കോ​ട്ട​യം: ശബരിമല വനമേഖലയോട് അടുത്തു കിടക്കുന്ന എരുമേലിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായി. ശക്തമായ മഴ തുടരുന്ന എരുമേലി പഞ്ചായത്തിലെ എയ്ഞ്ചല്‍ വാലി, പളളിപ്പടി, വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്.എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ലെ എ​യ്ഞ്ച​ല്‍​വാ​ലി​യി​ല്‍...

അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു.

കൊല്ലം : ശാസ്താംകോട്ടയിൽ അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പൊലീസിന്റെ പിടിയിലായി. തേവലക്കര, മുള്ളിക്കാലയിൽ വാടകക്ക് താമസിക്കുന്ന മൊട്ടയ്ക്കല്‍ സ്വദേശിയായ അബ്ദുള്‍ വഹാബ്...
WP2Social Auto Publish Powered By : XYZScripts.com
error: