സൗത്ത് കൊറിയൻ നടിയായ സോങ് യൂ ജുങ് അന്തരിച്ചു. 26 വയസായിരുന്നു. മരണകാരണം എന്താണെന്ന് ഇതുവരെ പുറത്തുവന്നിട്ടില്ല. നടി മരിച്ചത് ജനുവരി 23 ന് ആയിരുന്നുവെന്നും അന്നുതന്നെ സംസ്കാര ചടങ്ങുകൾ നടത്തിയെന്നും പ്രമുഖ ആർട്ടിസ്റ്റ് ഏജൻസിയായ സബ്ലൈം വ്യക്തമാക്കിയിരുന്നു.
സോങ് യൂ ജുങ് (Song Yoo Jung) മോഡലായിട്ടായിരുന്നു രംഗത്തെത്തിയത്. 2013 ൽ ഒരു സൗന്ദര്യ വർധക വസ്തുവിന്റെ മോഡലായിട്ടായിരുന്നു താരം എത്തിയത്. ശേഷം ഗോൾഡൻ റെയിൻബോ എന്ന ടിവി ഡ്രാമയിൽ വേഷമിട്ടു. തുടർന്ന് നിരവധി സീരിയലുകളിലും താരം വേഷമിട്ടിരുന്നു
അതിൽ പ്രധാനമായിരുന്നു മേക്ക് യുവർ വിഷ്, സ്കൂൾ 2017 എന്നിവ. അവസാനം വേഷമിട്ടത് 2019 ൽ പുറത്തിറങ്ങിയ ഡിയാന മൈ നെയിം എന്ന സീരിയലാണ്.