റിപ്പോർട്ട്: നിരഞ്ജൻ അഭി
കുവൈറ്റ് സിറ്റി: ഇന്ത്യ ഉൾപ്പെടെ 35 രാജ്യങ്ങളിൽ നിന്നു നേരിട്ട് കുവൈറ്റിലേക്ക് വരുന്നതിന് നിലവിലുള്ള വിലക്ക് പിൻ
ലിക്കാൻ സാധ്യത.
രാജ്യത്തേക്ക് വരുന്ന എല്ലാവർക്കും ഇൻസ്ടിട്യൂഷണൽ ക്വാറന്റീൻ നിർബന്ധമാക്കിയതോടെ മറ്റ് വിലക്കുകൾ നീക്കുവാൻ ആലോചന നടക്കുന്നു..പ്രതീക്ഷയോടയാണ് പ്രവാസികളും ഹോട്ടൽ ടൂറിസം മേഖലയിൽ ഉള്ളവരും ഇത് കാണുന്നത്
കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഫെബ്രുവരി 7 മുതൽ രണ്ടാഴ്ചത്തേക്ക് മുഴുവൻ വിദേശികൾക്കും രാജ്യത്തേക്ക് പ്രവേശന അനുമതി നിഷേധിച്ചിരിക്കുകയാണ്..
ഇടത്താവളങ്ങളായി മറ്റ് രാജ്യങ്ങളെ ഉപയോഗിച്ച് രാജ്യത്തേക്ക് കടക്കുന്നവർക്കും ഇത് ബാധകമാണ്.
എന്നാൽ രണ്ടാഴ്ച്ചയ്ക്ക് ശേഷം നേരിട്ട് 35 രാജ്യങ്ങളിൽ നിന്ന് വരുന്നതിനുള്ള വിലക്കും നീക്കുമെന്ന് പ്രതീക്ഷിക്കുന്നു.
രണ്ടാഴ്ച ഇൻസ്ടിട്യൂഷണൽ ക്വാറന്റീനും അതിനുശേഷം കോവിഡ് പരിശോധനയും വൈറസ് വ്യാപനം തടയാൻ പര്യാപ്തമാണ് എന്നാണ് വിലയിരുത്തൽ.
രാജ്യത്തേക്ക് നേരിട്ട് വരുന്നതിനുള്ള വിലക്ക് 35 രാജ്യത്തെ പൗരന്മാർക്ക് ഉള്ളതിനാൽ യു എ ഇ അടക്കമുള്ള സമീപ രാജ്യങ്ങളിലെ ഹോട്ടലുകൾക്കാണ് നേട്ടം ഉണ്ടാകുന്നത്.. നിലവിൽ അവിടെ 14ദിവസം ക്വാറന്റീനിൽ ഇരുന്നിട്ടാണ് പലരും കുവൈറ്റിലേക്ക് വരുന്നത്.
ഇതുമൂലം കുവൈറ്റിലുള്ള ഹോട്ടൽ റെസ്റ്ററന്റ് വ്യവസായികൾ പ്രതിസന്ധി നേരിടുകയാണ്
രണ്ടാഴ്ചക്ക് ശേഷം ഇതിന് മാറ്റം വരുമെന്ന പ്രതീക്ഷയിലാണ് പ്രവാസികളും വ്യവസായികളും.
നിരഞ്ജൻ അഭി.
