17.1 C
New York
Tuesday, May 17, 2022
Home World കാർ വളഞ്ഞ് ജനം; എം.പി സ്വയം വെടിവച്ച് മരിച്ചു.

കാർ വളഞ്ഞ് ജനം; എം.പി സ്വയം വെടിവച്ച് മരിച്ചു.

ശ്രീലങ്കയില്‍ ജനക്കൂട്ടത്തിനുനേരെ വെടിയുതിര്‍ത്ത എംപിയുടെ കാര്‍ പ്രക്ഷോഭകാരികള്‍ വളഞ്ഞു. ബഹുനില കെട്ടിടത്തിലേക്ക് ഒാടിക്കയറിയ എംപി സ്വയംവെടിവച്ച് മരിച്ചു. അമരകീര്‍ത്തി അത്തുകോറളയാണ് മരിച്ചത്. മന്ത്രിമന്ദിരങ്ങളും മേയറുടെ വീടും പ്രക്ഷോഭകാരികൾ അഗ്നിക്കിരയാക്കി. കടുത്ത സാമ്പത്തിക പ്രതിസന്ധിെയ തുടര്‍ന്നുള്ള ജനകീയ രോഷത്തെത്തുടര്‍ന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രജപക്സെ രാജിവച്ചിരുന്നു. ഒന്നരമാസമായി തുടരുന്ന ജനകീയ പ്രക്ഷോഭത്തെ സര്‍ക്കാര്‍ അനുകൂലികള്‍ ആക്രമിച്ചതോടെയാണ് രാജി. രാവിലെ ഔദ്യോഗിക വസതിയില്‍ അനുയായികളെ അഭിസംബോധന ചെയ്തതിനു പിന്നാലെ കൊളംബോയില്‍ വന്‍ അക്രമങ്ങള്‍ അരങ്ങേറിയിരുന്നു. പ്രസിഡന്റ് പ്രഖ്യാചിച്ച അനിശ്ചിതകാല കര്‍ഫ്യു തുടരുകയാണ്.

തമിഴ് പുലികളുമായി പതിറ്റാണ്ടുകള്‍ നീണ്ട ആഭ്യന്തര യുദ്ധത്തിനു വിരാമിട്ട ,ആധുനിക ശ്രീലങ്കയിലെ ഏറ്റവും കരുത്തനായ രാഷ്ട്രീയനേതാവ് മഹിന്ദ രജപക്സെ ഒടുവില്‍ ജനങ്ങളാല്‍ വെറുക്കപ്പെട്ടു സ്ഥാനമൊഴിഞ്ഞു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ധനക്ഷാമമവും പവര്‍കട്ടും രൂക്ഷമായതോടെ ഒന്നരമാസം മുന്‍പാണ് ജനം തെരുവിലിറങ്ങിയത്. ഒകുപ്പൈ ഗലേഫെയ്സെന്ന പേരില്‍ പാര്‍ലമെന്റിനും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്കുമിടയില്‍ രാപകല്‍ സമരവും തുടങ്ങി. ശനിയാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോെട അമേരിക്കയും ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും രജപക്സെ കുടുംബത്തെ കൈവിട്ടു. രാജിവയ്ക്കാന്‍ പ്രധാനമന്ത്രിക്കുമേല്‍ സമ്മര്‍ദ്ദമേറി. അവസാന അടവായി, അനുയായികളെ ഇറക്കി മഹിന്ദ തുടങ്ങിയ ബദല്‍ സമരമാണ് അക്രമത്തിലെത്തിയത്. രാവിലെ അനുയായികളുമായി പ്രധാനമന്ത്രി സംസാരിച്ചിരുന്നു. പിന്നാലെ സര്‍ക്കാര്‍ അനുകൂലികള്‍ ജനകീയ പ്രക്ഷോഭകരെ ആക്രമിച്ചു. വിവരമറിഞ്ഞെത്തിയ പ്രതിപക്ഷ നേതാവ് സജിത്ത് പ്രോമദാസയെ അടിച്ചോടിച്ചു. സംഘര്‍ഷം വ്യാപിച്ചതോടെ ഉച്ചയോടെ കൊളംബോയുടെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. ഇതോടെ രാജ്യത്താകെ കര്‍ഫ്യു പ്രഖ്യാപിച്ചു. സംഘര്‍ഷത്തില്‍ 76 പേര്‍ക്കു പരുക്കേറ്റെന്നാണ് റിപ്പോര്‍ട്ട്.

അമേരിക്കന്‍ അംബാസിഡര്‍ സംഘര്‍ഷത്തെ കുറ്റപ്പെടുത്തിയതോടെയാണു പ്രധാനമന്ത്രി മഹിന്ദ രജപക്സെ രാജിവച്ചത്. പിറകെ ആരോഗ്യ, തൊഴില്‍ മന്ത്രിമാരും രാജിവച്ചു. അതേ സമയം പ്രസിഡന്റ് ഗോട്ടബയ രജപക്സെ രാജിവയ്ക്കുന്നതു വരെ സമരം തുടരുമെന്നാണു ജനകീയ പ്രക്ഷോഭകരുടെ നിലപാട്. മഹിന്ദയെ മാറ്റി ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കാമെന്ന് നേരത്തെ പ്രസിഡന്റ് ഗോട്ടബയ രജപക്സെ വാഗ്ദാനം ചെയ്തിരുന്നെങ്കിലും പ്രതിപക്ഷവും ജനകീയ പ്രക്ഷോഭകരും തള്ളികളഞ്ഞിരുന്നു.

Facebook Comments

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മീന്‍എണ്ണ കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗ സാദ്ധ്യത കുറവായിരിക്കുമെന്ന് പഠനം

മീന്‍എണ്ണ ഗുളിക അഥവാഫിഷ് ഓയില്‍സപ്ലിമെന്റുകളെക്കുറിച്ച് നാമെല്ലാം സുപരിചിതരാണ്. എണ്ണമയമുളള മത്സ്യങ്ങളായ സാല്‍മോണ്‍, വെളുത്ത മത്സ്യം, മത്തി എന്നിവയില്‍നിന്നും അവയുടെ തോലുകളില്‍നിന്നുമാണ് മീന്‍ എണ്ണ എടുക്കുന്നത്. ഇതിലൂടെ നമുക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ ഏറെയാണ്....

ബസിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികൾ മരിച്ചു.

ചാവക്കാട്: ദേശീയപാത ചേറ്റുവയിൽ ബസിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികളുടെ വിയോഗ വാർത്ത നാടിനെ ഞെട്ടിച്ചു. കടപ്പുറം അഞ്ചങ്ങാടി വെളിച്ചെണ്ണപ്പടി സ്വദേശി മുനൈഫ് (32), ഭാര്യ മുംബൈ സ്വദേശി സുവൈബ (22) എന്നിവരാണ് മരിച്ചത്. കൊടുങ്ങല്ലൂര്‍-...

പാലക്കാട് കല്ലാംകുഴി സുന്നി പ്രവര്‍ത്തകരുടെ കൊല; 25 പ്രതികൾക്കും ഇരട്ടജീവപര്യന്തവും പിഴയും ശിക്ഷ വിധിച്ചു.

മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ കല്ലാംകുഴിയില്‍ രണ്ട് സുന്നിപ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 25 പ്രതികൾക്കും ഇരട്ട ജീവപര്യന്തവും 50,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. പാലക്കാട് ജില്ലാ ജുഡീഷ്യല്‍ ഫാസ്റ്റ് ട്രാക്ക്...

യുഎഇയില്‍ സെന്‍ട്രല്‍ ബാങ്കിന്റെ പേരില്‍ തട്ടിപ്പ്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക.

അജ്മാന്‍: യുഎഇയില്‍ സെന്‍ട്രല്‍ ബാങ്കിന്റെ പേരില്‍ തട്ടിപ്പ് നടക്കുന്നു. യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ പേര് തന്നെ ഉപയോഗപ്പെടുത്തി സര്‍ക്കാര്‍ ലോഗോ പ്രൊഫൈല്‍ പിക്ച്ചര്‍ ആക്കിയ വാട്‌സപ്പ് നമ്പറില്‍ നിന്നാണ് തട്ടിപ്പ് സംഘം സന്ദേശം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: