17.1 C
New York
Sunday, September 19, 2021
Home World കാബൂൾ വിമാനത്താവളം പ്രവർത്തനക്ഷമമാക്കാൻ താലിബാൻ വിദേശ സഹായം തേടി; ഖത്തറിൽ നിന്ന് വിദഗ്ധരെത്തി

കാബൂൾ വിമാനത്താവളം പ്രവർത്തനക്ഷമമാക്കാൻ താലിബാൻ വിദേശ സഹായം തേടി; ഖത്തറിൽ നിന്ന് വിദഗ്ധരെത്തി

കാബൂള്‍: ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളം ഉടന്‍ പ്രവര്‍ത്തനസജ്ജമാക്കാനൊരുങ്ങി താലിബാന്‍. ഇതിനുള്ള സാങ്കേതിക സഹായം നല്‍കുന്നതിനായി വ്യോമയാന വിദഗ്ധര്‍ കാബൂളില്‍ എത്തിയെന്നാണ് പുറത്തുവരുന്ന വിവരം. വിദഗ്ധരുമായി ഖത്തറില്‍ നിന്നുള്ള വിമാനം കാബൂളില്‍ ലാന്‍ഡ് ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കാബൂൾ വിമാനത്താവളത്തിന്റെ പ്രവർത്തനം പുനരാരംഭിക്കാനായി നിരവധി രാജ്യങ്ങൾ താലിബാനുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതിനിടെ ഖത്തറിൽ നിന്നുള്ള സാങ്കേതിക സംഘം ബുധനാഴ്ച കാബൂൾ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയതായി ദോഹ റിപ്പോർട്ടുകൾ സ്ഥിരീകരിച്ചു. ഖത്തർ എയർവേയ്‌സ് വിമാനം കാബൂൾ വിമാനത്താവളത്തിൽ ഇറങ്ങിയതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഓഗസ്റ്റ് 31 ന് സൈനിക പിൻവലിക്കൽ പൂർത്തിയായതിന് ശേഷം കാബൂളിലെത്തുന്ന ആദ്യ വിദേശ വിമാനമാണിത്

അഫ്ഗാനില്‍ നിന്നുള്ള ഒഴിപ്പിക്കലുകള്‍ക്കടക്കം സഹായം ഉറപ്പാക്കാനും സഞ്ചാര സ്വാതന്ത്ര്യപുനഃസ്ഥാപിക്കാനുമാണ് കാബൂള്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണനിലയിലേക്ക് എത്തിക്കാന്‍ താലിബാന്‍ ശ്രമിക്കുന്നതെന്നാണ് സൂചന.

അതേസമയം ഒഴിപ്പിക്കല്‍ നടപടികള്‍ക്കിടെ അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ ശക്തികള്‍ വിമാനത്താവളത്തെ തകര്‍ത്തുവെന്ന് മുതിര്‍ന്ന താലിബാന്‍ നേതാവ് അനസ് ഹഖാനി പറഞ്ഞു. പ്രശ്നങ്ങള്‍ പരിഹരിച്ച് വിമാനത്താവളം പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാക്കാനാണ് ശ്രമിക്കുന്നതെന്നും അനസ് ഹഖാനി വ്യക്തമാക്കി.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (24)

ഓണവും ഓണാഘോഷവും എന്നുംമലയാളികളുടെ മനസ്സിൽ ഗൃഹതുരത്വം നിറഞ്ഞ ഓർമ്മകൾ മാത്രമാണ്. അതിജീവനത്തിന് പ്രത്യാശ നൽകിയാണ് ഓരോ മലയാളിയുടെയും ഓണാഘോഷം. സമൃദ്ധിയുടെയും നന്മയുടെയും പൂവിളിയുമായെത്തുന്ന ഓണാഘോഷം മലയാളിക്ക് ഒത്തുചേരലിന്റെയും ഓർമ്മപ്പെടുത്തലിന്റെയും ദിനം കൂടിയായിരുന്നു. എന്റെ സങ്കല്പത്തിലെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (23)

ഓണം- തിരുവോണം - പൊന്നോണംഓണം എന്ന വാക്ക് പോലെ ഗൃഹാതുരത്വം തുളുമ്പുന്ന ഒരുവാക്കും മലയാളിക്ക് ഇല്ലെന്നു തോന്നുന്നു. മലനാട്ടിൽ ആയാലും മറുനാട്ടിൽ ആയാലും ചിങ്ങമാസത്തിലെ പൊന്നിൻ തിരുവോണത്തെ എതിരേൽക്കാൻ, മലയാളി മനസ്സ് വെമ്പൽ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (22)

തിരുവോണ കോടിയുടുത്ത ചിങ്ങപ്പുലരികൾ കൺതുറക്കുന്നതും കാത്തിരിക്കുന്ന മലയാളികൾ. പൊന്നോണത്തെ വരവേൽക്കാൻ ആയിരമാശകളോടെ കാത്തിരിക്കുന്ന മലയാളി മനസ്സുകൾ.കർക്കിടകത്തിന്റെ കറുത്തദിനങ്ങൾക്ക് വിടയേകി , കണ്ണിനും കരളിനും കുളിർമ്മയേകുന്ന വർണ്ണക്കാഴ്ചകളുമായി അണയുന്ന പൊന്നിൻ ചിങ്ങം. ഓണക്കാലം പലരുടെയും...

പൊൻചെമ്പകം (കഥ)

ഒരു ഓണത്തിന് മുൻപാണ് വര്ഷങ്ങൾക്ക് ശേഷം ഞാൻ തനുവിനെ വീണ്ടും കാണുന്നത് ഡ്രസ്സ് എടുത്തുമടങ്ങും വഴി ഒരു മാളിൽ വച്ച് ഇങ്ങോട്ടു പേര് ചൊല്ലി വിളിക്കുകയായിരുന്നു, കണ്ടതും എന്റെയും തനുവിന്റേയും കണ്ണ് നിറഞ്ഞു,...
WP2Social Auto Publish Powered By : XYZScripts.com
error: