17.1 C
New York
Wednesday, January 19, 2022
Home World ഒമിക്രോൺ വ്യാപനം; സൗദിയില്‍ കോവിഡ് ചട്ടങ്ങള്‍ കർശനമാക്കി.

ഒമിക്രോൺ വ്യാപനം; സൗദിയില്‍ കോവിഡ് ചട്ടങ്ങള്‍ കർശനമാക്കി.

ഒമിക്രോൺ പശ്ചാത്തലത്തിൽ സൗദിയിൽ എല്ലായിടത്തും മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കി. തിയേറ്ററുകളിൽ അമ്പത് ശതമാനം സീറ്റുകളിലേ പ്രവേശനം അനുവദിക്കൂ. കച്ചവട സ്ഥാപനങ്ങളിലും മാളുകളിലും ഒന്നര മീറ്റർ അകലം പാലിക്കലും നിർബന്ധമാക്കി. ഇന്ന് മുതൽ ഉത്തരവ് പ്രാബല്യത്തിലാകും.

ഒമിക്രോൺ വ്യാപനം കണക്കിലെടുത്താ ണ് പുതിയ തീരുമാനങ്ങൾ. 2021 ഡിസംബർ 30 മുതൽ നടപ്പിലാകുന്ന മാറ്റങ്ങൾ ഇവയാണ്. കച്ചവട സ്ഥലങ്ങളിലും ജോലി സ്ഥലത്തും മാളുകളിലും പൊതു സ്ഥലത്തും മാസ്ക് നിർബന്ധമാണ്. വാഹനങ്ങളിലും ഇവ ധരിച്ചിരിക്കണം. മൂക്കും വായയും അടക്കം മറയുന്ന തരത്തിൽ മാസ്ക് ധരിക്കാതിരുന്നാൽ ആയിരം റിയാൽ പിഴയീടാക്കും. ഉപഭോക്താക്കൾ മാസ്ക് ധരിച്ചെന്ന് ഉറപ്പു വരുത്തേണ്ടത് വ്യാപാരികളാണ്.

കടകളിൽ കയറുമ്പോൾ ക്വു ആർ കോഡ് സ്കാൻ ചെയ്യിപ്പിക്കണം. ഇമ്യൂണായവരെ മാത്രമേ പ്രവേശിപ്പിക്കാവൂ. സ്ഥാപനത്തിനകത്ത് ആളുകൾ തമ്മിൽ ഒന്നര മീറ്റർ അകലം പാലിക്കണം. ഇത് പാലിക്കാവുന്ന തരത്തിലുള്ള തിരക്കേ അകത്തുണ്ടാകാവൂ. ചട്ട ലംഘനമുണ്ടായാൽ പതിനായിരം റിയാലാണ് പിഴ.

തിയറ്ററിൽ ആകെ സീറ്റുകളിൽ പകുതി പേരെ മാത്രമേ പ്രവേശിപ്പിക്കാവൂ. ഒരു കുടുംബം ഒന്നിച്ച് കയറിയാൽ അഞ്ചു പേർക്ക് ഒന്നിച്ചിരിക്കാം. പിന്നീടുള്ള രണ്ട് സീറ്റുകൾ ഒഴിച്ചിടണം. പള്ളികളിൽ മാസ്കും ശാരീരിക അകലവും ഉറപ്പ് വരുത്തണം. രാജ്യത്തെ ഫുട്ബോൾ അസോസിയേഷനും പ്രോട്ടോകോൾ പാലിച്ചാകും നാളെ മുതൽ കളികൾ നടത്തുക. എല്ലായിടത്തും ഒരുപോലെ ബാധകമാണ് ചട്ടം. ഒമിക്രോൺ പശ്ചാത്തലത്തിലാണ് നേരത്തെ നൽകിയ ഇളവുകളെല്ലാം റദ്ദാക്കുന്നത്. ഇന്ന് എഴുന്നൂറിലേറെ കേസുകളുണ്ട് സൗദിയിൽ. വരും ദിനങ്ങളിൽ വർധിക്കുന്നത് മുൻകൂട്ടിക്കണ്ടാണ് കർശനമായ ചട്ടങ്ങൾ. ബൂസ്റ്റർ ഡോസ് വേഗത്തതിലാക്കാനും എല്ലാവർക്കും നിർദേശമുണ്ട്. കുട്ടികളിലും കോവിഡ് പടരുന്നത് കണക്കിലെടുത്ത് 5 വയസ്സ് മുതലുള്ളവർക്കും വാക്സിനേഷൻ തുടങ്ങിയിട്ടുണ്ട്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കെട്ടിട ഉടമയെ കൊല്ലാൻ ശ്രമം., വ്യാപാരി അറസ്റ്റിൽ.

കോട്ടയ്ക്കൽ: വാടകമുറി ഒഴിയാൻ പറഞ്ഞതിന്റെ പേരിൽ കെട്ടിട ഉടമയെ തീക്കൊളുത്തി കൊല്ലാന്‍ ശ്രമിച്ചെന്ന് പരാതി. ഇതുമായി ബന്ധപ്പെട്ട് നായാടിപ്പാറ കമ്മാടന്‍ പ്രകാശനെ (50) പൊലീസ് അറസ്റ്റു ചെയ്തു. കെട്ടിട ഉടമ പരവയ്ക്കല്‍ ഇസ്മായിലിന്റെ( 58)...

പച്ചോലത്തത്തകൾ (കവിത)

പാറിപ്പറന്നിടും പച്ചോലത്തത്തകൾപൂമാനത്തായ്നർത്തനമാടുന്നുവോപൂവിനു ചുംബനമേകുവല്ലോ ചിലർചാരത്തായ് ചേഷ്ടകൾകാട്ടുകല്ലോ! പൂവിൻസുഗന്ധം നുകർന്നുടൻ,ചിലരാതേനുണ്ടുരതിനൃത്തമാടിടുന്നുവാനിൽലീലകൾപലതവർ കാട്ടിടുന്നു,ചേലിൽമാനത്തുയർന്നുപറന്നു രമിക്കുന്നവർ! ചെഞ്ചുണ്ടുചേർത്തിണയുടെ കാതിൽകിന്നാരംചൊല്ലി ക്ഷണിക്കും പറക്കാൻനീലവിഹായസ്സിൽ നീളേപ്പറന്നു വെൺമേഘങ്ങൾതൊട്ടാമോദമോടെമടങ്ങും! ദൂരേക്കു പാറിപ്പറക്കുന്നനേരം പൊൻകതിരണിപ്പാടംതാഴേ കണ്ടുവെന്നാൽഒന്നായിവന്നു നെൽകതിർമണി വെട്ടിക്ഷണനേരത്തുവാനിലുയർന്നുപാറും! സ്വന്തമെന്നോതാനവർ,ക്കൊന്നുമില്ലചിന്തിക്കുവാനോ സമ്പത്തിൻ ഭാരമില്ലനാളെയെന്നുള്ളെയാചിന്തയുമില്ലവർക്കുള്ളിലോ അൽപ്പവും കള്ളവുമില്ല! അന്തിക്കുമാമരച്ചില്ലയിൽ ചേക്കേറുംഎല്ലാം മറന്നുരമിക്കുന്നു...

പന്നൽച്ചെടികൾ (കവിത)

അവൻ്റെ രക്തംചുട്ടെരിഞ്ഞതിനാലാണ്അവരുടെ അന്നം വെന്തുവന്നത് .അവൻ്റെ ഉപ്പുകുത്തിയവേർപ്പു കൊണ്ടാണ്,അവർ ഭക്ഷണത്തിൻ്റെരുചി ഭേതമറിഞ്ഞത്.ആഞ്ഞു വലിയുന്ന,അവൻ്റെ ഉച്ഛ്വാസങ്ങളായിരുന്നുഅവരുടെ ശ്വാസഗതിയുടെസ്പന്ദനങ്ങളായത് .അവൻ പാകപ്പെടുത്തിയമണ്ണിലാണ്അവരുടെ പരമ്പരകൾഅസ്ഥിവാരമിട്ടത്.അവൻ കാത്തുവച്ച,നീരൊഴുക്കുകളായിരുന്നുഅവരുടെ വരണ്ടതൊണ്ടയിലെദാഹത്തെ നനച്ചത് .അവൻ്റെ ദേഹം ചേർത്ത് പടുത്തപടുതകളിലായിരുന്നു അവരുടെസിംഹാസനങ്ങൾ ഗർജ്ജിച്ചത്.അവൻ...

വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവം: വർഗീയ മുതലെടുപ്പ് നടത്താൻ ശ്രമം

വർഗീയ മുതലെടുപ്പ് നടത്താൻ ബിജെപി ശ്രമം; പോലിസ് വസ്തുതകൾ പുറത്തുവിടണം - പോപുലർ ഫ്രണ്ട് പത്തനംതിട്ട ജില്ലയിലെ വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവത്തിൽ പോലിസ് കാര്യക്ഷമമായ അന്വേഷണം നടത്തി വസ്തുകകൾ പുറത്തുവിടണമെന്ന് പോപുലർ...
WP2Social Auto Publish Powered By : XYZScripts.com
error: