17.1 C
New York
Wednesday, October 20, 2021
Home World ഒമാനിൽ നാളെ മുതൽ കടുത്ത നിയന്ത്രണങ്ങൾ, രാജ്യത്ത് എത്തുന്ന മുഴുവൻ പേർക്കും ഇൻസ്ടിട്യൂഷണൽ ക്വാറന്റീൻ നിർബന്ധം..

ഒമാനിൽ നാളെ മുതൽ കടുത്ത നിയന്ത്രണങ്ങൾ, രാജ്യത്ത് എത്തുന്ന മുഴുവൻ പേർക്കും ഇൻസ്ടിട്യൂഷണൽ ക്വാറന്റീൻ നിർബന്ധം..

വാർത്ത: നിരഞ്ജൻ അഭി

മസ്കറ്റ്: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഒമാനിൽ നാളെമുതൽ കടുത്ത നിയന്ത്രണങ്ങൾക്ക് സുപ്രീം കമ്മിറ്റി തീരുമാനിച്ചു.കടൽത്തീരങ്ങളും പൊതു പാർക്കുകളും നാളെ മുതൽ രണ്ടാഴ്ചത്തേക്ക് അടച്ചിടും..

രാജ്യത്ത് എത്തുന്നവർക്ക് ഇനിമുതൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീൻ നിർബന്ധമാക്കി..
വാണിജ്യകേന്ദ്രങ്ങൾ,കടകൾ, മാർക്കറ്റുകൾ,റസ്റ്റോറൻറ്കൾ, ജിംനേഷ്യം എന്നിവയിൽ 50 ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കാൻ പാടുള്ളൂ. ഫെബ്രുവരി 12 വെള്ളിയാഴ്ച മുതലാണ് ഈ തീരുമാനങ്ങൾ നടപ്പിലാക്കുക.രാജ്യത്തിൻറെ കരാതിർത്തികൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടഞ്ഞു തന്നെ കിടക്കും.രാജ്യത്തിനു പുറത്തുള്ള സ്വദേശികൾക്ക് ഫെബ്രുവരി 21 വരെ കരാതിർത്തി വഴി ഒമാനിലേക്ക് തിരിച്ചെത്താൻ കഴിയും..ഇതിനു ശേഷം കരാതിർത്തികൾ തുറക്കാനുള്ള തീരുമാനത്തിന് ശേഷമാകും പ്രവേശനം അനുവദിക്കുക.

കര,കടൽ,വ്യോമ അതിർത്തികൾ വഴി രാജ്യത്ത് എത്തുന്ന മുഴുവൻ പേർക്കും ഇനിമുതൽ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീൻ നിർബന്ധമാക്കി.ഇതിനുള്ള ചെലവ് യാത്രക്കാർ തന്നെ വഹിക്കണം.വീടുകളിൽ ക്വാറന്റീനിൽ ഇരിക്കുന്നവർ പലരും നിബന്ധനകൾ പാലിക്കുന്നില്ലെന്നും, നിയമലംഘനങ്ങൾ നടത്തുന്നതായും കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ തീരുമാനമെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു.

വടക്കൻ ശർഖിയ ഗവർണറേറ്റിൽ വ്യാപാരസ്ഥാപനങ്ങൾ രണ്ടാഴ്ച കാലത്തേക്ക് രാത്രി 7 മുതൽ പുലർച്ചെ ആറു വരെ അടച്ചിടാനും സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു.ഗ്യാസ് സ്റ്റേഷനുകൾ , ആരോഗ്യ സ്ഥാപനങ്ങൾ,സ്വകാര്യ ഫാർമസികൾ എന്നിവയ്ക്ക് ഈ തീരുമാനം ബാധകമല്ല.
രാജ്യത്തിന് പുറത്തേക്ക് അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും സുപ്രീം കമ്മിറ്റി നിർദേശിച്ചു.

നിയമലംഘനം നടത്തുന്നവരുടെ പേരും ഫോട്ടോയും പ്രസിദ്ധീകരിക്കുന്നത് തുടരുമെന്നും അറിയിച്ചു.മുൻകരുതൽ നിർദേശങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾ അധികാരികൾ അടപ്പിക്കുകയും അവരുടെ പേര് വിവരം പ്രസിദ്ധീകരിക്കുകയും ചെയ്യും..
എല്ലാവരും സുപ്രീം കമ്മിറ്റി നിർദേശങ്ങൾ അനുസരിക്കുകയുംസഹകരിക്കുകയും ചെയ്യണമെന്നും അഭ്യർത്ഥിച്ചു..

നിരഞ്ജൻ അഭി.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഇന്നത്തെ മന്ത്രിസഭാ യോഗ തീരുമാനങ്ങൾ.

തിരുവനന്തപുരം : വിവിധ മേഖലകളില്‍ സമൂഹത്തിന് സമഗ്രസംഭാവനകള്‍ നല്‍കുന്ന വിശിഷ്ട വ്യക്തികള്‍ക്കുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ പത്മ പുരസ്കാരങ്ങളുടെ മാതൃകയില്‍ സംസ്ഥാന തലത്തില്‍ പരമോത സംസ്ഥാന ബഹുമതി ഏര്‍പ്പെടുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പുരസ്കാരങ്ങള്‍ക്ക് കേരള പുരസ്കാരങ്ങളെന്ന്...

*സാഷ -ജോലിയിൽ എന്നെ അത്ഭുതപ്പെടുത്തിയ കൗമാരക്കാരി*

കാനഡയിലെ ചുരുങ്ങിയ കാലത്തെ ജീവിതത്തിനുള്ളിൽ തന്നെ നമ്മുടെ നാട്ടിൽ കാണാൻ കഴിയാത്ത പലതും എനിക്ക് കാണുവാൻ സാധിച്ചു. അതിൽ ഒന്നാണ് ഇവിടുത്തെ ആളുകളുടെ ജോലിയോടുള്ള മനോഭാവം. ജോലിയിൽ അജ ഗജ അന്തരമുള്ള അറബിനാട്ടിൽ...

സാക്ഷരത മിഷൻ തുല്യതാ പരീക്ഷയിൽ വിജയിച്ച അമ്മയെയും, മകനെയും അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി.

പ്രതിസന്ധികളെ പൊരുതി തോൽപ്പിച്ചാണ് തൃശ്ശൂർ ജില്ലയിലെ മുല്ലശ്ശേരി അന്നകര വടുക്കൂട്ട് വീട്ടിൽ 68 കാരി ലില്ലി ആന്റണി സാക്ഷരത മിഷൻ ഹയർസെക്കൻഡറി രണ്ടാം വർഷ തുല്യതാ പരീക്ഷയും മകൻ 39 കാരൻ മനോജ്...

മലയാളത്തിലെ ആദ്യ അച്ചടിമഷി പുരട്ടിയതിനു 200 വയസ്സ് – (വാൽക്കണ്ണാടി – കോരസൺ)

കൃത്യം ഇന്നേക്ക് 200 വർഷം മുൻപ് അതായതു, 1821 ഒക്ടോബർ 18നു കോട്ടയത്ത്, ഇംഗ്ലണ്ടിലെ ചർച്ച് മിഷൻ സൊസൈറ്റി എന്ന സംഘടനയുടെ പ്രതിനിധി ബെഞ്ചമിൻ ബെയിലിയുടെ കരങ്ങളാൽ ആദ്യമായി പ്രിൻറിംഗ് പ്രെസ്സിൽ മഷിപുരട്ടുമ്പോൾ വന്യജീവികൾ വിഹരിച്ചിരുന്ന...
WP2Social Auto Publish Powered By : XYZScripts.com
error: