17.1 C
New York
Tuesday, May 17, 2022
Home World ഉപഭഓക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യങ്ങളൊരുക്കി വാട്‌സാപ്പ് വീണ്ടും മാറുന്നു.

ഉപഭഓക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യങ്ങളൊരുക്കി വാട്‌സാപ്പ് വീണ്ടും മാറുന്നു.

ഗ്രൂപ്പിൽ 512 അംഗങ്ങൾ വരെയാകാം; രണ്ട് ജിബി വരെയുള്ള ഫയലുകൾ ഒറ്റത്തവണയായി അയക്കാനുള്ള സംവിധാനവും, അംഗങ്ങൾ ഇടുന്ന കുഴപ്പംപിടിച്ച സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യാൻ അഡ്മിന് അധികാരവും: അടിപൊളി മാറ്റങ്ങളുമായി വാട്സ്ആപ്പ്.

ഒരു ഗ്രൂപ്പില്‍ അംഗമാകാവുന്നവരുടെ എണ്ണം വര്‍ദ്ധിപ്പിച്ചും വേണമെങ്കില്‍ ഒരു സിനിമ മുഴുവനായും ഷെയര്‍ ചെയ്യാനുള്ള സൗകര്യമൊരുക്കിയുമാണ് വാട്‌സാപ്പിന്റെ പുതിയ മാറ്റം. മാത്രമല്ല ഗ്രൂപ്പുകളില്‍ അംഗങ്ങള്‍ അയക്കുന്ന കുഴപ്പം പിടിച്ച സന്ദേശങ്ങള്‍ നീക്കം ചെയ്യാനുള്ള അധികാരം അഡ്‌മിനു നല്‍കിയും വാട്‌സാപ്പ് അടിമുടി മാറുകയാണ്. ഉപയോക്താക്കള്‍ കാലങ്ങളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഈ സൗകര്യങ്ങള്‍ വരുന്ന ആഴ്ചകളില്‍ വിവിധ ഘട്ടങ്ങളിലായി ലഭ്യമാക്കും.

നിലവില്‍ ഒരു ഗ്രൂപ്പില്‍ 256 അംഗങ്ങളെ മാത്രമേ ഉള്‍ക്കൊള്ളാന്‍ സാധിച്ചിരുന്നുള്ളു. എന്നാല്‍ ഇനി ഇത് 512 ആയി വര്‍ധിക്കും. ബിസിനസുകളെയും വിവിധ സ്ഥാപനങ്ങളെയും സഹായിക്കാനാണിത്. 256 പേര്‍ എന്ന പരിധി മൂലം ഒരേ സ്ഥാപനം ഒന്നിലേറെ ഗ്രൂപ്പുകള്‍ സൃഷ്ടിക്കേണ്ട സ്ഥിതിയുണ്ടായിരുന്നു. ഇതി ഈ അവസ്ഥ മാറും. മാത്രമല്ല ഗ്രൂപ്പിലെ അംഗങ്ങള്‍ വേണ്ടാത്തതെന്തെങ്കിലും പോസ്റ്റ് ചെയ്താല്‍ അതു ഡിലീറ്റ് ചെയ്യാന്‍ അഡ്‌മിന്‍ അംഗത്തിന്റെ കാലുപിടിക്കേണ്ട കാര്യമില്ല. മെസേജില്‍ അമര്‍ത്തിപ്പിടിച്ച്‌ ഡിലീറ്റ് ചെയ്യാന്‍ സാധിക്കും.വേണമെങ്കില്‍ ഒരു സിനിമ മുഴുവനും വാട്‌സാപ്പിലൂടെ ഷെയര്‍ ചെയ്യാമെന്നതാണ് മറ്റൊരു പ്രധാന മാറ്റം. രണ്ട് ജിബി വരെ വലുപ്പമുള്ള ഫയലുകള്‍ ഒറ്റത്തവണ അയയ്ക്കാനുള്ള സൗകര്യമാണ് പുതുതായി ഒരുക്കുന്നത്. നിലവില്‍ 100 എംബി വരെ വലുപ്പമുള്ള ഫയലുകളാണ് അയയ്ക്കാനാവുക. പരിധി ഉയരുന്നതോടെ ഒരു സിനിമ പൂര്‍ണമായി അയയ്ക്കാനാവും. വലിയ ഫയലുകള്‍ ഷെയര്‍ ചെയ്യാന്‍ കഴിയുന്ന ടെലിഗ്രാം മെസഞ്ചര്‍ സിനിമ പൈറസിക്കായി ദുരുപയോഗം ചെയ്യുന്നതിനെതിരെ ശക്തമായ പ്രതിഷേധം നിലനില്‍ക്കെയാണ് വാട്‌സാപ്പിലെ മാറ്റം.

കൂടാതെ വോയ്‌സ് കോളില്‍ ഉള്‍പ്പെടുത്താവുന്നവരുടെ എണ്ണവും വര്‍ദ്ധിപ്പിച്ചു. ഒരേസമയം 32 പേരെ വരെ ചേര്‍ക്കാം. ഇപ്പോള്‍ എട്ട് പേരെയാണു ചേര്‍ക്കാവുന്നത്. 32 പേരില്‍ കൂടുതലുള്ള കോളുകള്‍ക്ക് നിലവിലുള്ള ഗ്രൂപ്പ് കോള്‍ സംവിധാനം തന്നെ ഉപയോഗിക്കാം. വാട്‌സാപ് അപ്‌ഡേറ്റ് ചെയ്തിട്ടും ഈ സൗകര്യങ്ങളൊന്നും കിട്ടിയില്ലെങ്കില്‍ ആശങ്കപ്പെടാനില്ല. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഇതൊക്കെ എല്ലാവരിലേക്കും എത്തും. ഓരോ സന്ദേശത്തിനും ഇമോജികള്‍ വഴി, സന്ദേശത്തിനുള്ളില്‍ തന്നെ പ്രതികരിക്കാവുന്ന ‘ഇമോജി റിയാക്ഷന്‍സ്’ ആണ് ഏറ്റവും ഒടുവിലത്തെ അപ്‌ഡേറ്റില്‍ ലഭ്യമാക്കിയിട്ടുള്ള സൗകര്യം.

Facebook Comments

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മീന്‍എണ്ണ കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗ സാദ്ധ്യത കുറവായിരിക്കുമെന്ന് പഠനം

മീന്‍എണ്ണ ഗുളിക അഥവാഫിഷ് ഓയില്‍സപ്ലിമെന്റുകളെക്കുറിച്ച് നാമെല്ലാം സുപരിചിതരാണ്. എണ്ണമയമുളള മത്സ്യങ്ങളായ സാല്‍മോണ്‍, വെളുത്ത മത്സ്യം, മത്തി എന്നിവയില്‍നിന്നും അവയുടെ തോലുകളില്‍നിന്നുമാണ് മീന്‍ എണ്ണ എടുക്കുന്നത്. ഇതിലൂടെ നമുക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ ഏറെയാണ്....

ബസിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികൾ മരിച്ചു.

ചാവക്കാട്: ദേശീയപാത ചേറ്റുവയിൽ ബസിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികളുടെ വിയോഗ വാർത്ത നാടിനെ ഞെട്ടിച്ചു. കടപ്പുറം അഞ്ചങ്ങാടി വെളിച്ചെണ്ണപ്പടി സ്വദേശി മുനൈഫ് (32), ഭാര്യ മുംബൈ സ്വദേശി സുവൈബ (22) എന്നിവരാണ് മരിച്ചത്. കൊടുങ്ങല്ലൂര്‍-...

പാലക്കാട് കല്ലാംകുഴി സുന്നി പ്രവര്‍ത്തകരുടെ കൊല; 25 പ്രതികൾക്കും ഇരട്ടജീവപര്യന്തവും പിഴയും ശിക്ഷ വിധിച്ചു.

മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ കല്ലാംകുഴിയില്‍ രണ്ട് സുന്നിപ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 25 പ്രതികൾക്കും ഇരട്ട ജീവപര്യന്തവും 50,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. പാലക്കാട് ജില്ലാ ജുഡീഷ്യല്‍ ഫാസ്റ്റ് ട്രാക്ക്...

യുഎഇയില്‍ സെന്‍ട്രല്‍ ബാങ്കിന്റെ പേരില്‍ തട്ടിപ്പ്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക.

അജ്മാന്‍: യുഎഇയില്‍ സെന്‍ട്രല്‍ ബാങ്കിന്റെ പേരില്‍ തട്ടിപ്പ് നടക്കുന്നു. യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ പേര് തന്നെ ഉപയോഗപ്പെടുത്തി സര്‍ക്കാര്‍ ലോഗോ പ്രൊഫൈല്‍ പിക്ച്ചര്‍ ആക്കിയ വാട്‌സപ്പ് നമ്പറില്‍ നിന്നാണ് തട്ടിപ്പ് സംഘം സന്ദേശം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: