17.1 C
New York
Tuesday, May 17, 2022
Home World അഞ്ച് വർഷത്തിനകം ആഗോള താപനില 1.5 ഡിഗ്രി ഉയരും.

അഞ്ച് വർഷത്തിനകം ആഗോള താപനില 1.5 ഡിഗ്രി ഉയരും.

വരുന്ന അഞ്ച് വർഷത്തിനുള്ളിൽ ആഗോള താപനിലയിൽ 1.5 ഡിഗ്രിയിലേറെ വർധനവിന് സാധ്യതയെന്ന് റിപ്പോർട്ട്. 2022-26 വരെയുള്ള വർഷങ്ങളായിരിക്കും റെക്കോഡ് താപനില രേഖപ്പെടുത്തുകയെന്നും യു.കെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ മെറ്റ് ഓഫീസിന്റെ പഠന റിപ്പോർട്ടിൽ പറയുന്നു. 2015-ൽ ശരാശരി ആഗോള താപനിലയിലെ വർധന ഒരു ഡിഗ്രിക്ക് മുകളിലേക്ക് പോയത് ശുഭസൂചനയല്ല.

ഏറ്റവും ചൂട് രേഖപ്പെടുത്തിയ 2016 മുതൽ 2020 വരെയുളള വർഷങ്ങളിൽ പോലും ആഗോള താപില ഒരു ഡിഗ്രിയിലധികം വർധിച്ചിരുന്നില്ല. 2015-ൽ ഒപ്പിട്ട പാരീസ് ഉടമ്പടിയിൽ ആഗോള താപനില വർധനവ് രണ്ട് ഡിഗ്രിക്കുള്ളിൽ നിലനിർത്താമെന്ന് ലോകരാഷ്ട്രങ്ങൾ ധാരണയിലെത്തിയിരുന്നു.

വടക്കേ അമേരിക്കയിലുടനീളം നാശം വിതച്ച കാട്ടുതീയും ഇന്ത്യയിലുണ്ടായ ഉഷ്ണ തരംഗവും ഇതിന്റെ അനന്തര ഫലങ്ങളാകാമെന്ന് വേൾഡ് മെറ്ററിയോളജിക്കൽ ഓർഗനൈസേഷനും (ഡബ്ല്യുഎംഒ) വിലയിരുത്തുന്നുണ്ട്. ഇത് അടിസ്ഥാനപ്പെടുത്തിയുള്ള പഠന റിപ്പോർട്ടിലാണ് 1.5 ഡിഗ്രിക്ക് മുകളിലേക്ക് ആഗോള താപനില അടുത്ത അഞ്ച് വർഷത്തിനുള്ളിൽ എത്തപ്പെടാമെന്ന് നിഗമനത്തിലേക്ക് മെറ്റ് ഓഫീസ് എത്തിയത്. അന്തരീക്ഷത്തിൽ വൻതോതിൽ ഉയർന്നു വരുന്ന കാർബൺ ഡയോക്സൈഡ് അളവ് ഇതിന് ആക്കം കൂട്ടുന്നുവെന്ന് പഠനത്തിന്റെ മുഖ്യ രചയിതാവ് കൂടിയായ ഡോ. ലിയോൺ ഹെർമാൻസൺ പറയുന്നു.

1.5 ഡിഗ്രി എന്ന അളവിന് താഴെ ആഗോള താപനില എത്താനുള്ള സാഹചര്യം നിലവിൽ ഇല്ല. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ആഗോള താപനില 1.5 ഡിഗ്രിയായി അതേ അളവിൽ തുടരുകയാണെങ്കിൽ ചിലപ്പോൾ ഇടിവ് രേഖപ്പെടുത്തിയേക്കാം. പക്ഷേ ഇത് ആശ്വാസത്തിന് വക നൽകുന്നതല്ലെന്നും വിദ്ഗധർ മുന്നറിയിപ്പ് നൽകുന്നു.

ഹരിത ഗൃഹ വാതകങ്ങളുടെ ബഹിർഗമനവും ആഗോള താപനിലയുടെ വർധനവിനുള്ള പ്രധാന കാരണങ്ങളാകുന്നുണ്ട്. ലോകത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ആഗോള താപനത്തിന്റെ പ്രത്യാഘാതങ്ങൾ ഏറ്റവും കൂടുതൽ നേരിടേണ്ടി വരിക ആർട്ടിക്ക് പ്രദേശമാണെന്നും പഠന റിപ്പോർട്ട് പറയുന്നു.

Facebook Comments

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഡെങ്കിപ്പനി, എലിപ്പനി വര്‍ധിക്കാന്‍ സാധ്യത അതീവ ജാഗ്രത: മന്ത്രി വീണാ ജോര്‍ജ്.

സംസ്ഥാനത്ത് കാലാവസ്ഥാ വ്യതിയാനം കാരണം ഡെങ്കിപ്പനി, എലിപ്പനി വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇനിയുള്ള 4 മാസങ്ങള്‍ വളരെ ശ്രദ്ധിക്കണം. പകര്‍ച്ച വ്യാധികള്‍ക്കെതിരെ ശക്തമായ...

മീന്‍എണ്ണ കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗ സാദ്ധ്യത കുറവായിരിക്കുമെന്ന് പഠനം

മീന്‍എണ്ണ ഗുളിക അഥവാഫിഷ് ഓയില്‍സപ്ലിമെന്റുകളെക്കുറിച്ച് നാമെല്ലാം സുപരിചിതരാണ്. എണ്ണമയമുളള മത്സ്യങ്ങളായ സാല്‍മോണ്‍, വെളുത്ത മത്സ്യം, മത്തി എന്നിവയില്‍നിന്നും അവയുടെ തോലുകളില്‍നിന്നുമാണ് മീന്‍ എണ്ണ എടുക്കുന്നത്. ഇതിലൂടെ നമുക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ ഏറെയാണ്....

ബസിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികൾ മരിച്ചു.

ചാവക്കാട്: ദേശീയപാത ചേറ്റുവയിൽ ബസിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികളുടെ വിയോഗ വാർത്ത നാടിനെ ഞെട്ടിച്ചു. കടപ്പുറം അഞ്ചങ്ങാടി വെളിച്ചെണ്ണപ്പടി സ്വദേശി മുനൈഫ് (32), ഭാര്യ മുംബൈ സ്വദേശി സുവൈബ (22) എന്നിവരാണ് മരിച്ചത്. കൊടുങ്ങല്ലൂര്‍-...

പാലക്കാട് കല്ലാംകുഴി സുന്നി പ്രവര്‍ത്തകരുടെ കൊല; 25 പ്രതികൾക്കും ഇരട്ടജീവപര്യന്തവും പിഴയും ശിക്ഷ വിധിച്ചു.

മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ കല്ലാംകുഴിയില്‍ രണ്ട് സുന്നിപ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 25 പ്രതികൾക്കും ഇരട്ട ജീവപര്യന്തവും 50,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. പാലക്കാട് ജില്ലാ ജുഡീഷ്യല്‍ ഫാസ്റ്റ് ട്രാക്ക്...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: