. ഒരു കാലഘട്ടത്തിൻറെ പ്രണയചിന്തകൾ സംഗീതത്തിൻറെ തേനരുവിയായി നിറഞ്ഞൊഴുകിയ തൂലിക .. യൂസഫലി കേച്ചേരിയുടേത്.
യൂസഫലി കേച്ചേരി. വേദിയിൽ ഒരുമിക്കാൻ ഭാഗ്യംകിട്ടിയ ആ ദിവസം..ആ തൂലികയിൽനിന്നൊരു .ഒരു കയ്യൊപ്പ് ..!
2011 സെപ്റ്റംബർ 22 നു ആണ് ഞാൻ അവസാനമായി യൂസഫലി കേച്ചേരിയെ കാണുന്നത്. അന്ന് അദ്ദേഹത്തോടൊപ്പം വേദി പങ്കിടാൻ എനിക്ക് ഭാഗ്യമുണ്ടായി. സംഘാടകൻ വിശിഷ്ട വ്യക്തികളെ പരിചയപ്പെടുത്തുമ്പോൾ ഗാനരചയിതാവ് എന്ന് പറഞ്ഞെങ്കിലും യൂസഫലി കേച്ചേരിയെ ഞാൻ അറിയില്ല എന്ന് ഒരുമണ്ടത്തരം വിളിച്ചു പറഞ്ഞു. ഇത് ഞാനെ ശ്രദ്ധിച്ചുള്ളുവെന്ന് തോന്നുന്നു. അതിനെപ്പറ്റി വേദിയിൽ മറ്റാരും ഒന്നും പറഞ്ഞുമില്ല. അറിയില്ലെന്ന് . ഇത് എനിക്ക് വളരെ വേദനയും നാണക്കേടുമുണ്ടാക്കി . പ്രതേകിച്ച് ഞാൻ ഒരു തൃശൂർ ജില്ലക്കാരി. അദ്ദേഹത്തെ വേദിയിലിരുത്തി അപമാനിക്കയല്ലേ ചെയ്തത് . അയാൾ പമ്പര വിഡ്ഢിയാണ്. നൂറു വട്ടം. പക്ഷെ അവസരം കിട്ടാൻ ഞാൻ കാത്തിരുന്നു
എന്റെ ഊഴം വന്നപ്പോൾ പ്രസംഗത്തിൽ ഞാൻ പറഞ്ഞു, ഒരു കാലത്ത് യൂസഫലിയുടെ സുറുമയെഴുതിയ മിഴികളെ എന്ന് പാടാത്ത കാമുകന്മാരില്ലായിരുന്നു ഈ കൊച്ചുകേരളത്തിൽ എന്ന്.. ആ പാട്ടിന്റെ രണ്ടു വരി ഞാൻ വേദിയിൽ പാടുകയും ചെയ്തു. എൻറെ പിറകെയും ഒരു പാട് കാമുകന്മാർ ഈ പാട്ട് പാടി നടന്നിട്ടുണ്ട് കുന്നംകുളത്തെന്നു ഞാൻ സങ്കോചമില്ലാതെ തുറന്നു പറഞ്ഞു . അങ്ങിനെ എത്രയെത്ര പ്രണയഗാനങ്ങൾ….അനുരാഗ ഗാനം പോലെ അഴകിന്റെ അലപോലെ……..!
പിന്നെ എനിക്ക് കവിത ചൊല്ലാനുള്ള അവസരമായിരുന്നു ” കൈകേയിക്കും ചിലത് പറയാനുണ്ട് ” എന്ന കവിതയണ് ഞാൻ ചൊല്ലിയത്. എനിക്കന്ന് ജലദോഷവും മൂക്കടപ്പുമുണ്ടായിരുന്നു. വളരെ കരുതലോടെ കരഞ്ഞു ഒച്ചയടച്ച ശബ്ദതോടെയാണ് പാടിയത്. . അന്നെനിക്ക് നല്ലപനിയുമുണ്ടായിരുന്നു .ആ കവിതയുടെ വരികൾക്ക് അർത്ഥം പകരാൻ ആ ശബ്ദമായിരുന്നു ശരി. അങ്ങിനെ പാടിയത്കൊണ്ട് വരികളിലെ ഭാവം പൂർണ്ണമായി കിട്ടി. വളരെ നന്നായിചൊല്ലാൻ കഴിഞ്ഞു..
ഇങ്ങിനെ ഒരവസരത്തിലും എന്നെ നിർബന്ധിച്ച് കവിത ചൊല്ലിച്ചത് പ്രിയ എക്സ് എം.പി. ഹരിദാസേട്ടനും എന്റെ പ്രിയപ്പെട്ട പോസ്റ്റ് മാഷ് സുകുമാരേട്ടനും ആയിരുന്നു.
കവിത കഴിഞ്ഞപ്പോൾ അക്കിത്തം ആദ്യം കൈ തന്നു .എന്റെ കവിത എഴുതിയ കടലാസ് അദ്ദേഹം വാങ്ങി പോക്കറ്റിലിട്ടു. പിന്നെ വേദിയിലെ പലരും എന്നെ അഭിനന്ദിച്ചു. യൂസഫലിക്ക് എഴുനേൽക്കാൻ വയ്യ, അദ്ദേഹം വിറക്കുന്നുണ്ടായിരുന്നു. ഇരിക്കുന്ന ഇരിപ്പിടത്തിൽ ഇരുന്നുകൊണ്ട് എനിക്കുനേരെ കൈനീട്ടി. ഞാൻ അങ്ങോട്ടച്ചെന്ന് എൻറെ കൈകൾ ആ കൈകളിൽ സമർപ്പിച്ചു..അതൊരു അസുലഭ മുഹൂർത്തമായിരുന്നു. ഒരു നിമിഷം ആ കൈകളിൽ എന്റെ കൈകൾ വിശ്രമിച്ചു. ആ ഗാനങ്ങൾ പിറന്നു വീഴുയ്ന്ന കൈ കൊണ്ട് എനിക്ക് അനുഗ്രഹം തന്നു. എന്റെ ഡയറിയിൽ നിർമലക്ക് മംഗളം എന്നെഴുതി ഒപ്പുവെച്ചു തന്നു. യൂസഫലിയെ അറിയില്ലെന്ന് പറഞ്ഞത് യുവ തലമുറയുടെ കുഴപ്പമാണെന്ന് ഞാൻ ഞാൻ എന്റെ പ്രസംഗത്തിൽ പറഞ്ഞു. സംഘാടക സമിതിക്കുവേണ്ടി മാപ്പും പറഞ്ഞു. കരണംഞാനും വില്വമംഗലം ട്രസ്റ്റിലെ അംഗമായിരുന്നു.അന്ന്..
ഉച്ചക്ക് തവനൂര് ഇല്ലത്തു നിന്ന് ഒരുമിച്ച് ഭക്ഷണം കഴിച്ചു അദ്ദേഹത്തിൻറെ കാറിൽ കുന്നം കുളം വരെഒരേ സീറ്റിൽ…. !
ഒരിക്കൽ വീട്ടിലേക്ക് ചെല്ലാൻക്ഷണിക്കുകയും ചെയ്തു. പക്ഷെ കഴിഞ്ഞില്ല.
അദ്ദേഹത്തിൻറെ പാവനസ്മരണക്കു മുന്നിൽ കൂപ്പുകൈ..!
സുറുമയെഴുതിയ മിഴികളേ….!!
നിർമ്മല അമ്പാട്ട്✍
👍🙏