ലണ്ടൻ: ഈസ്റ്റ് ലിബിയയിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 11,300 കടന്നതായി ലിബിയൻ റെഡ് ക്രസന്റ് റിപ്പോർട്ട് ചെയ്യുന്നു. ഏകദേശം 11,300 പേരെങ്കിലും മരിച്ചതായും 10,100 പേരെ കാണാതായതായും ലിബിയൻ റെഡ് ക്രസന്റ് വെള്ളിയാഴ്ച അറിയിച്ചു.
മെഡിറ്ററേനിയൻ കൊടുങ്കാറ്റ് ഡാനിയൽ നോർത്ത് ആഫ്രിക്കൻ രാജ്യത്ത് വ്യാപകമായ വെള്ളപ്പൊക്കത്തിന് കാരണമായി. ഇത് വാരാന്ത്യത്തിൽ സമീപ പ്രദേശങ്ങളിലേയ്ക്ക് വ്യാപിച്ചു. ഫ്ളഡ് ട്രാക്കിംഗ് വെബ്‌സൈറ്റ് ഫ്ലഡ്‌ലിസ്റ്റ് പ്രകാരം ഞായറാഴ്ച വരെയുള്ള 24 മണിക്കൂറിനുള്ളിൽ നോർത്ത് ഈസ്റ്റ് സിറ്റിയായ ബൈദയിൽ 16 ഇഞ്ചിലധികം മഴ പെയ്തതായി ലിബിയയിലെ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി റിപ്പോർട്ട് ചെയ്തു.
രണ്ട് അണക്കെട്ടുകൾ തകർന്നതിനെ തുടർന്ന് സമീപത്തെ തുറമുഖ നഗരമായ ഡെർണയാണ് ഏറ്റവും കൂടുതൽ ബാധിച്ചത്. ഇത് പ്രദേശത്തിന്റെ നാലിലൊന്ന് നശിപ്പിച്ചു. വൈദ്യുതിയും വാർത്താവിനിമയവും വിച്ഛേദിക്കപ്പെട്ടതോടെ സിറ്റിയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചതായി പ്രാദേശിക ഉദ്യോഗസ്ഥർ അറിയിച്ചു.
നിരവധി രാജ്യങ്ങൾ ലിബിയയിലേക്ക് സഹായം അയക്കുമെന്ന് അറിയിച്ചു, എന്നാൽ ബാധിത പ്രദേശങ്ങളിലേക്ക് സാധനങ്ങൾ എത്തിക്കുന്നത് പല റോഡുകളും, പാലങ്ങൾ ഗതാഗത യോഗ്യമല്ല. ലിബിയയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യവും രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിച്ചു. എണ്ണ സമ്പന്നമായ രാജ്യം യുദ്ധം ചെയ്യുന്ന രണ്ട് സർക്കാരുകൾക്കിടയിൽ വിഭജിക്കപ്പെട്ടിരുന്നു. ഒന്ന് ഈസ്റ്റും മറ്റൊന്ന് വെസ്റ്റും വിഭജിക്കപ്പെട്ട രാജ്യത്തിന് കാലാവസ്ഥാ നിരീക്ഷണ സേവനം ഉണ്ടായിരുന്നെങ്കിൽ ലിബിയയിലെ വെള്ളപ്പൊക്കത്തിൽ ഏറ്റവുമധികം നാശനഷ്ടങ്ങൾ ഒഴിവാക്കാമായിരുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ ലോക കാലാവസ്ഥ സംഘടനയുടെ തലവൻ വ്യാഴാഴ്ച പറഞ്ഞു.
ഡെർണയിൽ നിന്ന് 250 കിലോമീറ്റർ (150 മൈൽ) പടിഞ്ഞാറ് ബെൻഗാസിയിൽ ഈ ആഴ്ച ആദ്യം അന്താരാഷ്ട്ര സഹായം എത്തിത്തുടങ്ങി. അയൽ രാജ്യങ്ങളായ ഈജിപ്ത്, അൾജീരിയ, ടുണീഷ്യ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങൾ സഹായ-രക്ഷാ സംഘങ്ങളെ അയച്ചിട്ടുണ്ട്. തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനുമായി ഉപയോഗിക്കാനായി മാനുഷിക സഹായവും നാവികസേനയുടെ രണ്ട് ഹെലികോപ്റ്ററുകളും വഹിച്ചുകൊണ്ടുള്ള ഒരു നാവിക കപ്പലും ഇറ്റലി വ്യാഴാഴ്ച അയച്ചു.
ദുരിതാശ്വാസ സംഘടനകൾക്ക് അമേരിക്ക പണം അയയ്‌ക്കുമെന്നും ലിബിയൻ അധികൃതരുമായും ഐക്യരാഷ്ട്രസഭയുമായും കൂടുതൽ പിന്തുണ നൽകുമെന്നും പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.
റിപ്പോർട്ട്: നിഷ എലിസബത്ത് ജോർജ്