17.1 C
New York
Wednesday, August 17, 2022
Home Special 'വിശ്വസാഹിത്യത്തിലെ വിസ്മയങ്ങൾ' (18) ചാൾസ് ഡിക്കൻസിന്റെ 'ഗ്രേറ്റ് എക്സ്പെക്റ്റേഷൻസ്' എന്ന നോവലിന്റെ ആസ്വാദനം.

‘വിശ്വസാഹിത്യത്തിലെ വിസ്മയങ്ങൾ’ (18) ചാൾസ് ഡിക്കൻസിന്റെ ‘ഗ്രേറ്റ് എക്സ്പെക്റ്റേഷൻസ്’ എന്ന നോവലിന്റെ ആസ്വാദനം.

അവതരണം: പ്രഭാ ദിനേഷ്✍️

‘ മലയാളി മനസ്സ്’ ന്റെ പ്രിയപ്പെട്ട എല്ലാ വായനക്കാർക്കും “വിശ്വസാഹിത്യത്തിലെ വിസ്മയങ്ങൾ” എന്ന പംക്തിയിലേയ്ക്ക് വീണ്ടും സ്നേഹപൂർവം സ്വാഗതം🙏❤️🌹

വിശ്വ ആംഗലേയ സാഹിത്യകാരനായ ചാൾസ് ഡിക്കൻസിന്റെ ‘ഗ്രേറ്റ് എക്സ്പെക്റ്റേഷൻസ്’ എന്ന നോവലാണ് ഇന്നത്തെ അദ്ദേഹത്തിന്റെ കൃതികളെ കുറിച്ചുള്ള ആസ്വാദനത്തിലൂടെ പങ്കു വയ്ക്കുന്നത്.

1861 ൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ അവസാനത്തെ നോവലാണ് ‘ഗ്രേറ്റ് എക്സ്പെക്റ്റേഷൻസ്’.

ഇതിലെ പ്രധാന കഥാപാത്രങ്ങൾ പിപ്പ്(ഫിലിപ്പ്) കഥാനായകൻ, ജോ ഗാർഗറി( പിപ്പിന്റെ സഹോദരി ഭർത്താവ്), മിസ്സിസ് ജോ ഗാർഗറി( സഹോദരി 20 വയസ്സിന്റെ പ്രായകൂടുതൽ), മിസ് ഹവിഷാം( ആ നാട്ടിലെ ധനാഢ്യയായ സ്ത്രീ, പുരുഷ വിരോധി), എസ്റ്റെല്ല(പിപ്പിന് ഇഷ്ടമുള്ള കൂട്ടുകാരി, മിസ്. ഹവിഷാമിന്റെ ദത്തുപുത്രി) ആബേൽ മാഗ് വിച്ച്(ജയിൽ കപ്പലിൽ നിന്ന് രക്ഷപ്പെടുന്ന കുറ്റാവാളി), ബിഡ്ഡി( പിപ്പിനെ അക്ഷരങ്ങൾ പഠിപ്പിച്ചു കൊടുക്കുകയും, പഠിപ്പിക്കുകയും ചെയ്യുന്ന കൂട്ടുകാരി( അനാഥ ബാലിക), മിസ്റ്റർ ജാഗേഴ്സ് (ലണ്ടനിലെ പ്രമുഖ അഭിഭാഷകൻ പിപ്പിന്റെ സ്പോൺസറുടെ അഭിഭാഷകൻ) കോമ്പെയ്സൺ( മാഗ് വിച്ചിന്റെ എതിരാളി), മോളി ജാഗേഴ്സിന്റെ വേലക്കാരി (കൊലപാതക കുറ്റത്തിന് തൂക്ക് മരത്തിൽ നിന്ന് ജാഗേഷ് സ് രക്ഷിച്ച സ്ത്രീ, മാഗ് വിച്ചിന്റെ വേർപിരിഞ്ഞ ഭാര്യ, എസ്റ്റല്ലായുടെ അമ്മ) തുടങ്ങിയവരാണ്.

മാതാപിതാക്കൾ മരിച്ചു പോയ ഫിലിപ്പ് എന്ന പിപ്പിന്റെ കഥയാണ് ഈ നോവൽ. അവൻ കെന്റിൽ തന്റെ സഹോദരിയായ മിസ്സിസ് ജോ ഗാർഗറിയ്ക്കും, അവരുടെ ഭർത്താവായ ജോ ഗാർഗറിയ്യ്ക്കും ഒപ്പമാണ് താമസിച്ചിരുന്നത്. സഹോദരിക്ക് 20 വയസ്സ് പിപ്പിനെക്കാൾ കൂടുതൽ ആണ്. സാമ്പത്തികപരാധീനതകൾ ഉള്ള ഒരു കുടുംബമായതിനാൽ സഹോദരിയ്ക്ക് പിപ്പിനെ കൂടെ താമസിപ്പിയ്ക്കാൻ ഒട്ടും താല്പര്യമില്ലായിരുന്നു. എന്നാൽ സഹോദരി ഭർത്താവായ ജോ ഗാർഗറി വളരെ ദയാലുവും,മാന്യനുമായ മനുഷ്യനും ആയിരുന്നത് കൊണ്ട് സ്നേഹപൂർവം പിതാവിനെപ്പോലെ, പിപ്പിനെ വളർത്തുന്നു. നോവൽ ആരംഭിക്കുന്നത് ഏകദേശം പത്ത് വയസ്സുള്ള പിപ്പ് തന്റെ വീടിനടുത്തുള്ള പള്ളിയിൽ മാതാപിതാക്കന്മാരെ അടക്കിയിട്ടുള്ള ശവക്കല്ലറയ്ക്ക് മുമ്പിൽ നിന്ന് പ്രാർത്ഥിക്കുന്നതോടെയാണ്. ഈ സമയത്ത് പെട്ടെന്ന് ഒരാൾ പിപ്പിനെ പുറകെ കൂടി വന്ന് പിടിയ്ക്കുന്നു. പേടിച്ചു പോയ പിപ്പ് തിരിഞ്ഞു നോക്കുമ്പോൾ അയാൾ പറഞ്ഞു ജയിൽ ചാടി വന്ന കുറ്റാവാളിയാണ് അയാളെന്നും, കഴിയ്ക്കാനും, കുടിയ്ക്കാനും എന്തെങ്കിലും കൊടുക്കണമെന്നും, കൂട്ടത്തിൽ കൈയിലെ വിലങ്ങ് മുറിയ്ക്കാൻ മൂർച്ചയുള്ള ഒരു അരവും കൊണ്ടു കൊടുക്കണമെന്നാണ് ആവശ്യപ്പെട്ടത്. കൂടാതെ അയാളെ അവിടെ കണ്ട കാര്യം ആരോടെങ്കിലും പറഞ്ഞാൽ കൊന്നു കളയുമെന്ന് ഭീക്ഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

പേടിച്ചരണ്ട പിപ്പ് വേഗം വീട്ടിൽ ചെന്ന് ആരും കാണാതെ കുറച്ച് പന്നിയിറച്ചിയും,വീഞ്ഞും, വിലങ്ങ് മുറിയ്ക്കാൻ ആവശ്യമായ അരവും എടുത്തു കൊണ്ടുപോയി കൊടുത്തിട്ട് മടങ്ങിപോന്നു.

പിന്നീട് കാണുന്നത്, ഇയാളോടൊപ്പം ജയിൽ ചാടിയ മറ്റൊരു കുറ്റവാളിയുമായിട്ട് തമ്മിൽ സംഘട്ടനം നടക്കുന്ന കാഴ്ചയാണ്. ഇവരെ പോലീസ് പിടികൂടുകയും, ഒന്നാമത്തെ കുറ്റവാളിയോട് നിനക്ക് വിലങ്ങ് മുറിക്കാനുള്ള അരം എവിടെ നിന്ന് കിട്ടിയെന്ന് ചോദിക്കുന്നു.ഒരു കൊല്ലന്റെ വീട്ടിൽ നിന്ന് മോഷ്ടിച്ചതാണെന്ന് അയാൾ പോലീസുകാരോട് പറഞ്ഞു. തന്നെ സഹായിച്ച പിപ്പിന്റെ പേര് അയാൾ എത്ര ചോദിച്ചിട്ടും എവിടെയും വെളിപെടുത്തിയില്ല.

പിന്നീട് പിപ്പിനെ ആ നാട്ടിലെ ധനികയായ ഒരു സ്ത്രീയായ മിസ്. ഹവിഷാമിന്റെ വീട്ടിലേയ്ക്ക് പിപ്പിന്റെ വീട്ടുകാർ കളിയ്ക്കാനായി പറഞ്ഞു വിടുന്നുണ്ട്. അവരുടെ കൂടെ നിന്ന് നല്ല സ്വഭാവരീതികൾ പഠിച്ചെടുക്കണമെന്നും അവർ ആഗ്രഹിക്കുന്നുണ്ട്. പിപ്പ് ഹവിഷാം എന്ന സ്ത്രീയിൽ കണ്ട പ്രത്യേകത അവർ പഴക്കം ചെന്ന ഒരു വിവാഹ വസ്ത്രങ്ങളും, ചെരിപ്പുമാണ് ധരിച്ചിരുന്നത്. കൂടാതെ ആ വീട്ടിലെ എല്ലാ ക്ലോക്കുകളും ഒരേ സമയത്ത് തന്നെ നിശ്ചലമായതും, ഇരുട്ടു മുറികൾ നിറഞ്ഞ വീട്ടിൽ സൂര്യപ്രകാശം എത്തി നോക്കാതിരിയ്ക്കാൻ ജനലുകളും, വാതിലുകളും കർട്ടൻ കൊണ്ട് മറച്ചിരുന്നു. പിപ്പിന് ആകെ ഇഷ്ടമുണ്ടായിരുന്നത് ആ വീട്ടിൽ ഉണ്ടായിരുന്ന സുന്ദരിയായ പെൺകുട്ടി എസ്റ്റെല്ല യെ ആയിരുന്നു. ആ വീട്ടിൽ ചെന്നപ്പോൾ തന്നെ പിപ്പിന്റെ കണ്ണുകൾ ആ പെൺകുട്ടിയിൽ പതിഞ്ഞിരുന്നു. പക്ഷേ എസ്റ്റെല്ലയ്ക്ക് ആൺകുട്ടികളോട് പൊതുവെ വെറുപ്പും, ഇഷ്ടക്കുറവുമുണ്ടായിരുന്നു. അത് കൊണ്ട് തന്നെ അവൾ പിപ്പിനെ നീ താഴക്കിടയിലുള്ള വീട്ടിലെ ആൺകുട്ടിയാണെന്നും, നിനക്ക് നന്നായി പെരുമാറാനൊന്നും അറിയില്ല എന്നു പറഞ്ഞ് എപ്പോഴും പരിഹസിക്കുകയും, കുറ്റപ്പെടുത്തുകയും ചെയ്തു കൊണ്ടേയിരുന്നു.

അവൾ എപ്പോഴും പറയാറുള്ളത് നീ നല്ലൊരു ജന്റിൽമാൻ അല്ലെന്നാണ്. അത് കൊണ്ട് തന്നെ അവന്റെ കൊച്ച് മനസ്സിൽ ആദ്യമേ രൂപം കൊണ്ട പ്രതീക്ഷ തനിയ്ക്ക് ഒരു ജന്റിൽമാൻ ആകണമെന്നായിരുന്നു. അത് കൊണ്ട് തന്നെ പിപ്പ് അവരുടെ സമ്പന്ന രീതിയിലുള്ള ജീവിത രീതികൾ കണ്ടു പഠിക്കാൻ വേണ്ടി തന്നെ അവരുടെ വീട്ടിൽ ഇടയ്ക്കിടയ്ക്ക് പോകുമായിരുന്നു.

ഹവിഷാം പിപ്പിന് കുറച്ച് പണം കൊടുത്ത് സഹായിയ്ക്കാമെന്ന് തീരുമാനിയ്ക്കുന്നു. അതോടൊപ്പം പിപ്പിന്റെ വീട്ടുകാർക്ക് കുറച്ച് പണം കൊടുത്തിട്ട് പിപ്പിനെ നിങ്ങളുടെ പണി പഠിപ്പിക്കണമെന്നും പറയുന്നു. പിപ്പിന് വേറൊരു നിവൃത്തിയുമില്ലാത്തത് കൊണ്ട് ജോയോട് ഒപ്പം അപ്രന്റീസായി വർക്ക് ചെയ്യാൻ തയ്യാറാകുന്നു. അവിടുത്തെ മറ്റൊരു അപ്രന്റീസാണ് ഓർലിക്ക്.പക്ഷേ പിപ്പിന് ഒട്ടും താല്പര്യമില്ല ഈ ജോലിയിൽ തുടരാൻ. കാരണം തനിയ്ക്ക് പഠിച്ചു വളർന്ന് ഒരു ജന്റിൽമാൻ ആകണമെന്ന മോഹമാണ് ഉള്ളിന്റെ ഉള്ളിൽ നിറഞ്ഞു നിന്നിരുന്നത്.

ഒരു ദിവസം പിപ്പ് കാണുന്നത് തന്റെ സഹോദരിയായ മിസിസ് .ജോ ആരുടെയോ ആക്രമത്തിനിരയായി താഴെ കിടക്കുന്നതാണ്. അത് ഓർലിക്ക് ചെയ്തതാണെന്ന സംശയം അവനുണ്ടായിരുന്നു. ഈ സംഭവത്തിനു ശേഷം അവന്റെ സഹോദരിയ്ക്ക് തലയ്ക്ക് കാര്യമായ ക്ഷതമേല്ക്കുകയും, തുടർന്ന് ഒരു കിടപ്പ് രോഗിയായി മാറുകയും ചെയ്യുന്നു. ഈ സമയത്ത് അവരെ ശ്രുശൂഷിക്കാൻ വരുന്ന പെൺകുട്ടിയാണ് ബിഡ്ഡി. അവൾ നേരത്തെ പിപ്പിനെ അക്ഷരങ്ങൾ പഠിപ്പിച്ച് കൊടുത്തിട്ടുള്ള ബാല്യകാല സുഹൃത്തും, അനാഥ പെൺകുട്ടിയുമായിരുന്നു. പിപ്പിന് അവളോട് ഒരു താല്പര്യം തോന്നുന്നതായിട്ട് നോവലിൽ കാണാം, പക്ഷേ എസ്റ്റലോ യോടുള്ള അത്ര ഇഷ്ടം ഇവളോട് തോന്നുന്നുമില്ല.

പിപ്പിന്റെ ദിനങ്ങൾ ഇങ്ങനെ പൊയ്ക്കോണ്ടിരിക്കുമ്പോൾ ഒരു ദിവസം മിസ്റ്റർ ജാഗേഷ്സ് എന്ന ലണ്ടനിലെ പ്രമുഖ സിവിൽ, ക്രിമിനൽ അഭിഭാഷകൻ പിപ്പിനെ കാണാൻ വന്നു. അദ്ദേഹം പിപ്പിനോട് പറഞ്ഞു നിനക്കൊരു സ്പോൺസർ ഉണ്ട്, അത് കൊണ്ട് നിന്നെ ഞാൻ ലണ്ടനിലേയ്ക്ക് കൊണ്ടുപോവാൻ വന്നതാണെന്ന്. നിനക്ക് ഇനിയങ്ങോട്ട് വിദ്യാഭ്യാസം ചെയ്യാനും, ജീവിക്കാനും വേണ്ട എല്ലാ സംവിധാനങ്ങളും സ്പോൺസർ ചെയ്തു തരുമെന്നും പറയുന്നു. ഇത് കേട്ട പിപ്പ് ആഹ്ലാദഭരിതനാകുന്നു. അവന്റെ വലിയൊരു ആഗ്രഹമായിരുന്നു ലണ്ടനിൽ പോയി പഠിച്ചു വളർന്ന് ഒരു ജന്റിൽമാൻ ആവുകയെന്നത്. അത് കൊണ്ട് തന്നെ സന്തോഷത്തോടെ പിപ്പ് ലണ്ടനിലേയ്ക്ക് പോകാൻ തയ്യാറാകുന്നു. തനിയ്ക്ക് ഇതിനുള്ള സാഹചര്യം ഉണ്ടാക്കിയത് ഹവിഷാം എന്ന ധനികയായ സ്ത്രീ ആയിരിക്കുമെന്നാണ് പിപ്പ് വിചാരിച്ചത്. പഠിച്ച് മിടുക്കനായി വന്നാൽ അവരുടെ ദത്തുപുത്രിയെ അവന് വിവാഹം ചെയ്തു കൊടുക്കുമെന്നും പ്രതീക്ഷിക്കുന്നു.

ലണ്ടനിലെത്തിയ പിപ്പിന് അവന്റെ ബാല്യകാല സുഹൃത്തായ ഹെർബർട്ടിനെ വീണ്ടും സുഹൃത്തായി കിട്ടുന്നു. അവൻ പിപ്പിനെ ജന്റിൽമാൻ ആക്കേണ്ടതിന്റെ ഭാഗമായിട്ടുള്ള വസ്ത്രധാരണരീതിയും, സംസാരിയ്ക്കേണ്ട ശൈലിയും, ഭക്ഷണം കഴിക്കേണ്ട സ്റ്റയിലും ഒക്കെ പഠിപ്പിച്ചു കൊടുക്കുന്നുണ്ട്. അങ്ങനെ പിപ്പിന് 21 വയസ്സായി. എപ്പോഴാണോ അവന് 21 വയസ്സ് തികയുന്നത് അന്ന് തൊട്ട് വലിയൊരു തുക പിപ്പിന്റെ അക്കൗണ്ടിലേയ്ക്ക് വന്നു തുടങ്ങുമെന്നറിയുന്നു.

ഇങ്ങനെ വന്ന തുകയിൽ കൂടുതലും സുഹൃത്തായ ഹെർബെർട്ടിന് കൊടുത്ത് സഹായിക്കുകയും കൂടാതെ രണ്ടു പേരും ചേർന്ന് ലണ്ടനിൽ ഡ്രാമയൊക്കെ പിടിച്ചും,ധാരാളിത്ത ജീവിതം നയിച്ചും രണ്ടു പേരും കടക്കെണിയിൽ പെടുന്നതായി കാണാം. ഈ സാഹചര്യത്തിൽ പിപ്പിന്റെ കിടപ്പു രോഗിയായിരുന്ന സഹോദരി മരിച്ചു പോകുന്നു. ഇതറിഞ്ഞ പിപ്പ് ഉടനെ നാട്ടിലേയ്ക്ക് മടങ്ങുന്നു. വർഷങ്ങൾ കടന്നുപോയി, യുവാവായ പിപ്പ് നല്ലൊരു ജന്റിൽമാൻ ആയി മാറി. അപ്പോഴാണ് ഒരു അപരിചിതൻ പിപ്പിനെ തേടി വരുന്നത്. അയാളുടെ പേര് ആബേൽ മാഗ് വിച്ച് എന്നായിരുന്നു. ഈ കഥാപാത്രം നോവൽ ആരംഭിക്കുമ്പോൾ ശവക്കോട്ടയിൽ വച്ച് കണ്ട് പിപ്പ് സഹായിച്ച കുറ്റവാളിയായിരുന്നു. അയാൾ പിപ്പിനോട് പറഞ്ഞു നീ എന്നെ അന്ന് സഹായിച്ചതിന്റെ നന്ദി ഭാവമായിട്ട് ഞാൻ നിനക്ക് തന്ന ഗിഫ്റ്റാണ് സ്പോൺസർഷിപ്പ് എന്ന്. ഇത് കേട്ട പിപ്പ് ഞെട്ടുന്നു. അന്നുവരെ അവൻ വിചാരിച്ചിരുന്നത് തന്റെ സ്പോൺസർ ഹവിഷാം എന്ന ധനികയായ സ്ത്രീയെന്നായിരുന്നു. തന്റെ മകൾ ആണ് എസ്റ്റല്ലായെന്നും, അവളെ കൂട്ടി കൊണ്ട് ആസ്ത്രേലിയയ്ക്ക് കടക്കാനുമാണ് വീണ്ടും ജയിൽ ചാടിയതെന്നും പറഞ്ഞു. ലണ്ടനിൽ നിന്നാൽ മാഗ്‌ വിച്ചിനെ ഏത് നിമിഷവും പോലീസ് പിടിയ്ക്കുമെന്നും പറയുന്നു. അയാളെ സുരക്ഷിതമായിട്ട് ആസ്ത്രേലിയയിൽ എത്തിയേക്കണ്ടത് തന്റെ ധാർമ്മിക ഉത്തരവാദിത്വമാണെന്നും പിപ്പ് മനസ്സിലാക്കുന്നു.

എത്രയും പെട്ടെന്ന് നാട്ടിലെത്തി എസ്റ്റല്ലയെ വിവാഹം കഴിക്കണമെന്ന ലക്ഷ്യവുമായി നാട്ടിലെത്തിയ പിപ്പ്, മിസ്. ഹവിഷാമിനെ ചെന്നു കാണുകയും, നിങ്ങൾ അല്ല എന്റെ സ്പോൺസർ എന്നും, നിങ്ങൾ പറഞ്ഞെതെല്ലാം കള്ളങ്ങൾ ആയിരുന്നു എന്നും അയാൾ തിരിച്ചറിഞ്ഞു എന്നും പറയുന്നു. എസ്റ്റല്ലയെ അന്വേക്ഷിച്ചപ്പോൾ അവൾ ഒരു അപ്പർ ക്ലാസ്സ് യുവാവിനെ വിവാഹം കഴിച്ചു എന്നും അറിയുന്നു. ബെൻലി ഡ്രം എന്നു പേരുള്ള എസ്റ്റല്ല യുടെ ഭർത്താവിനെ അയാൾക്ക് അറിയാമായിരുന്നു. ആരോടും സംസാരിക്കാൻ താല്പര്യമില്ലാത്ത മുരടനും, ധാർഷ്ട്യം പിടിച് ഒരാളാണെന്നും അയാളെ എന്ത് കൊണ്ടാണ് എസ്റ്റല്ല വിവാഹം കഴിച്ചതെന്നും അയാൾ ചിന്തിക്കുന്നു. അപ്പർ ക്ലാസ് മാൻ ആയത് കൊണ്ടായിരിക്കാം എന്നോർത്ത് ആശ്വസിക്കുന്നു.

പിന്നീട് മിസ്.ഹവിഷാമിന് വിളക്കിൽ നിന്ന് തീ വസ്ത്രത്തിലേയ്ക്ക് പടർന്നു പിടിക്കുകയും പിപ്പ് രക്ഷിക്കാൻ വെള്ളമൊഴിച്ച് ശ്രമം നടത്തിയെങ്കിലും അധികം താമസിയാതെ അവർ മരണമടഞ്ഞു. മരിക്കുന്നതിന് മുമ്പ് തന്റെ തെറ്റുകൾ ഏറ്റുപറഞ്ഞ് പിപ്പിനോട് ക്ഷമ ചോദിക്കുന്നതായിട്ടും നോവലിൽ സൂചിപ്പിച്ചിട്ടുണ്ട്.

മാഗ് വിച്ചിനെ ബോട്ടിൽ കയറ്റി വിടാൻ പിപ്പ് റെഡിയായി വന്നപ്പോൾ പോലീസ് എത്തുകയും, കൂട്ടത്തിൽ മറ്റൊരു ആൾ കൂടെ ഉണ്ടായിരുന്നു. അത് നോവലിന്റെ ആദ്യ ഭാഗത്ത് മാഗ് വിച്ചിനോട് സംഘട്ടനങ്ങൾ നടത്തിയ കുറ്റവാളിയായിരുന്നു. അയാളുടെ പേര് കോമ്പെയ്സൺ എന്നായിരുന്നു. വർഷങ്ങളോളം മാഗ് വിച്ചും, കോമ്പെയ്സണും ചേർന്നു ധാരാളം കുറ്റകൃത്യങ്ങൾ ചെയ്തു ധനം സമ്പാദിക്കുന്നവർ ആയിരുന്നു. ഇതിനിടയിൽ പലവട്ടം കോമ്പെയ്സൺ മാഗ് വിച്ചിനെ ചതിക്കുന്നത് കൊണ്ട് ഇയാൾക്ക് അയാളോട് പകയാണ്. രണ്ടു പേരും കൂടി വലിയൊരു കുറ്റകൃത്യം കൂടി നടത്തി പിരിയാൻ ശ്രമിക്കുന്നതിനിടയിലാണ് പോലീസ് പിടികൂടാൻ ശ്രമം നടത്തിയത്. ഓടി രക്ഷപ്പെട്ട മാക് വിച്ചിനെ പിടിക്കാൻ ധാരാളം പണം കൊടുത്ത് പോലീസിനെ കൊണ്ട് വന്ന് ഇരിക്കുകയാണ് കോമ്പെയ്സിൻ.

ഇയാൾ വർഷങ്ങൾക്ക് മുമ്പ് മിസ്. ഹവിഷാമുമായിട്ട് വിവാഹം ഉറപ്പിച്ച ആളാണ്. വധു ഒരുങ്ങി നിന്നിട്ടും ഇയാൾ വിവാഹത്തിന് വരാതെ അവരെ ചതിക്കുകയാണ് ചെയ്തത്. അത് കൊണ്ടാണ് അവർ പുരുഷവിരോധിയായി വിവാഹവസത്രവും ധരിച്ച് ഇരുണ്ട മുറിയിൽ തന്റെ ജീവിതം ജീവിച്ചു തീർത്തത്. കൂടാതെ എസ്റ്റല്ലയെയും പുരുഷവിരോധി ആയി വളർത്തി എടുക്കുകയും ചെയ്തു.

ബോട്ടിൽ വച്ച് സംഘട്ടനം നടത്തി വെള്ളത്തിലേയ്ക്ക് ചാടിയ മാഗ് വിച്ചും, കോമ്പെയ്സിനും അവിടെ വച്ചു വീണ്ടും സംഘടനം തുടരുകയും, കുറച്ചു കഴിഞ്ഞപ്പോൾ മാഗ് വിച്ച് വെള്ളത്തിന് മുകളിൽ പൊങ്ങി വരികയും, കോമ്പെയ്സൺ മുങ്ങിമരിക്കുകയും ചെയ്തു. മാഗ് വിച്ചിനെ പോലീസ് ജയിലിൽ അടച്ചു തൂക്കി കൊല്ലാൻ വിധിച്ചു. സന്തോഷപൂർവം അയാൾ തൂക്കുമരണം സ്വീകരിച്ചു.

പിന്നീട് ലണ്ടനിൽ വച്ച് അസുഖം ബാധിച്ച പിപ്പിനെ ശുശ്രൂഷിക്കാൻ ജോ എത്തുന്നു. അയാൾ നാട്ടിലെ വിശേഷങ്ങൾ പറയുന്നതിനിടയിൽ ഓർലിക്കിനെ പോലീസ് പിടിച്ച് ജയിലിൽ അടച്ചു എന്നു പറയുന്നു. കെന്റിലെത്തി ബിഡ്ഡിയെ വിവാഹം കഴിയ്ക്കാമെന്ന് പിപ്പ് ആഗ്രഹിക്കുന്നു. അവളെ ജോ, മിസിസ്സ് ജോയുടെ മരണശേഷം കുറച്ച് നാൾ കഴിഞ്ഞ് വിവാഹം കഴിച്ചെന്ന് അറിയുന്നു. ഇത് കൂടി അറിഞ്ഞപ്പോൾ ആകെ നിരാശനായ പിപ്പ് ഹെർബർട്ടുമായി ചേർന്ന് വിദേശത്തേയ്ക്ക് പോയി ബിസിനസ്സ് ചെയ്ത് ജീവിക്കാമെന്ന് തീരുമാനിക്കുന്നു. ഇതിനിടയിൽ സുഹൃത്തായ ഹെർബർട്ടിന്റെ പ്രണയ വിവാഹം നടത്തി കൊടുക്കാനും മുൻകൈ എടുത്ത്,നടത്തി കൊടുക്കുന്നു.

നോവലിന്റെ അവസാനത്തിലേയ്ക്ക് കടക്കുമ്പോൾ വിദേശത്ത് നിന്നെത്തിയ പിപ്പ് കെന്റിലെത്തുമ്പോൾ സാറ്റിസ് ഹൗസിലെ കാട് പിടിച്ച് കിടക്കുന്ന ഉദ്യാനത്തിൽ എസ്റ്റിലോയെ കാണുന്നു. മരിച്ചു പോയ അവളുടെ ഭർത്താവിൽ നിന്നനുഭവിച്ച മാനസിക പിഡനങ്ങളെ കുറിച്ച് പിപ്പിനോട് പറയുന്നു. കൂടാതെ ജീവിതാനുഭവങ്ങൾ അവളുടെ ധാർഷ്ട്യമെല്ലാം കളഞ്ഞ് നല്ലൊരു പാവം പെൺകുട്ടിയാക്കി മാറ്റുകയും ചെയ്തു. എസ്റ്റലോയുടെ കൈപിടിച്ച് സന്തോഷത്തോടെ പിപ്പ് പുതിയൊരു ജീവിതത്തിലേയ്ക്കായി നടന്നു നീങ്ങുമ്പോൾ നോവൽ അവസാനിക്കുന്നു.

ചാൾസ് ഡിക്കൻസിന്റെ ‘ഗ്രേറ്റ് എക്സ്പെക്ടേഷൻസ്’ എന്ന നോവൽ നിരവധി തലങ്ങളിൽ പ്രവർത്തിയ്ക്കുന്നു. ഓർമ്മകളുടെയും എഴുത്തിന്റെയും പര്യവേക്ഷണം എന്നതിലുപരി യഥാർത്ഥ ഐഡന്ററ്റിക്കായുള്ള തിരയലാണ് എന്ന് പറയാം. എന്നാൽ നോവലിന്റെ വേളയിൽ തന്റെ വലിയ പ്രതീക്ഷകൾ സാമൂഹികനിലയും, സമ്പത്തും, വിശ്വസ്തതയും, അനുകമ്പയെയുംക്കാൾ പ്രാധാന്യം കുറഞ്ഞതാണെന്ന് പിപ്പ് മനസ്സിലാക്കുന്നു. നർമ്മം, നിഗൂഢത, ദുരന്തം എന്നിവയുടെ സമന്വയത്താലും ഈ നോവൽ വളരെ ശ്രദ്ധിയ്ക്ക്പ്പെട്ടു.

നോവലിന്റെ ആദ്യ ഭാഗത്ത് പിപ്പും, എസ്റ്റലെയും ഒന്നിക്കുന്നില്ല എന്നാൽ മൂന്നാം ഭാഗത്തിൽ നടത്തിയ അവസാനഭാഗത്തിലെ തിരുത്തിലൂടെ നോവലിസ്റ്റ് അവരെ രണ്ടുപേരെയും ഒന്നിപ്പിച്ചു കൊണ്ട് ശുഭപര്യവസ്യയായി നോവൽ അവസാനിപ്പിക്കുകയാണ് ചെയ്യുന്നത്…

അദ്ദേഹത്തിന്റെ മറ്റൊരു കൃതിയുടെ ആസ്വാദനവുമായി വീണ്ടും കാണാം💚💕💕💕

സ്നേഹപൂർവം
പ്രഭാ ദിനേഷ്✍️

 

Facebook Comments

COMMENTS

- Advertisment -

Most Popular

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രശസ്തമായ അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം നിർവഹിക്കും. പാർത്ഥസാരഥിയുടെ പിറന്നാൾ സദ്യക്കായി ചേനപ്പാടി കരക്കാർ ഇന്ന് ക്ഷേത്രത്തിൽ...

പതിമൂന്നുകാരന് പ്രകൃതിവിരുദ്ധ പീഡനം : വയോധികന് 51 കൊല്ലം കഠിനതടവ്

പത്തനംതിട്ട : പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ 63 കാരന് 51 വർഷം കഠിനതടവും, ഒന്നര ലക്ഷം രൂപ പിഴയും. കുളക്കട തുരുത്തീലമ്പലം ദിവ്യ സദനം വീട്ടിൽ പത്രോസിന്റെ മകൻ രാജു (63)വിനെയാണ്...

നിരണം ചുണ്ടൻ നീരണിഞ്ഞു:നെഹ്​റു ട്രോഫി വള്ളംകളിയിലാണ് നിരണം ചുണ്ടൻ ആദ്യമായി പങ്കെടുക്കുക

തിരുവല്ല: പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ആദ്യത്തെ ചുണ്ടൻ വള്ളമായ നിരണം ചുണ്ടൻ നീരണിഞ്ഞു. ജനകീയ കൂട്ടായ്മയിൽ നിർമ്മാണം പൂർത്തിയാക്കിയ വള്ളത്തിന്‍റെ നീരണിയൽ ചടങ്ങ് ശിൽപി കോയിയ്ക്കൽമുക്ക് ഉമാമഹേശ്വരൻ ആചാരിയുടെ മുഖ്യ കാർമ്മികത്വത്തിൽ പമ്പയാറ്റിലെ...

കരിപ്പൂരിൽ വീണ്ടും പൊലീസ് സ്വര്‍ണം പിടികൂടി; രണ്ടുപേർ പിടിയിൽ

കരിപ്പൂർ: കസ്റ്റംസിനെ വെട്ടിച്ച് അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് പൊലീസ് പിടികൂടി. കാപ്‌സ്യൂള്‍ രൂപത്തിലാക്കി കൊണ്ടുവന്ന 53 ലക്ഷം രൂപയുടെ സ്വര്‍ണമിശ്രിതമാണ് പിടിച്ചെടുത്തത്. രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ഷാര്‍ജയില്‍നിന്നെത്തിയ കോഴിക്കോട് നാദാപുരം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: