17.1 C
New York
Thursday, September 28, 2023
Home Special 📖📚'വായിക്കാം വളരാം' 📚📖(4) സൗന്ദര്യം സ്വാതന്ത്ര്യമോ? (കഥ) ✍ദിയ ദിലീപ്

📖📚’വായിക്കാം വളരാം’ 📚📖(4) സൗന്ദര്യം സ്വാതന്ത്ര്യമോ? (കഥ) ✍ദിയ ദിലീപ്

ഈയാഴ്ചയിലെ “വായിക്കാം വളരാം” എന്ന പംക്തിയിൽ, തിരുവല്ല പെരിങ്ങര പി.എം.വി എച്ച് എസ് ആറാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ദിയ ദിലീപ് എഴുതിയ ഒരു കഥയാണ്. 

സൗന്ദര്യം സ്വാതന്ത്ര്യമോ? 

പണ്ടുപണ്ട് മയിൽ ഒരു സാധാരണ പക്ഷിയായിരുന്നു.ഒരു ഭംഗിയുമില്ല കാണാൻ. ഇന്ന് കാണുന്ന തൂവലുകളൊന്നുമില്ല. മറ്റു പക്ഷികളെ പോലെ തന്നെ ആകാശത്തു പറന്നു നടക്കുന്ന ഒരു സാധാരണ പക്ഷി.

മയിലിന് തന്റെ രൂപം തീരെ ഇഷ്ടമായിരുന്നില്ല. എന്തെങ്കിലും ഒരു പ്രത്യേകത വേണ്ടേ? സൗന്ദര്യം വേണ്ടേ?

ഒരു ദിവസം മയിൽ കാട്ടിലെ ദേവതയെ പോയിക്കണ്ടു.”എനിക്ക് ഈ കറുത്ത തൂവലുകൾ വേണ്ട. മറ്റു പക്ഷികൾ എന്നല്ല ആരു കണ്ടാലും അസൂയപ്പെടുന്ന മനോഹരങ്ങളായ തൂവലുകൾ നൽകി എന്നെ അനുഗ്രഹിക്കണം “.

ദേവത മയിലിനോട് പറഞ്ഞു “നിനക്ക് മനോഹരമായ തൂവലും ചിറകുകളും നൽകാം, പക്ഷേ നിനക്ക് പറക്കാൻ കഴിയില്ല ”

“പറക്കാൻ കഴിഞ്ഞില്ലേലും ഭംഗിയുള്ള തൂവലുകൾ തന്നാൽ മതി “മയിൽ പറഞ്ഞു.

ദേവത മയിലിനു ആഗ്രഹിച്ചതുപോലെ മനോഹരമായ തൂവലും ചിറകുകളും നൽകി. അതിന് വലിയ സന്തോഷമായി. അത് അഭിമാനത്തോടെ തന്റെ ചിറകുകൾ വിടർത്തി ചുവടു വെച്ചു. മഴവില്ലിന്റെ നിറങ്ങളെ വെല്ലുന്ന മയിൽ‌പീലി കണ്ട് മറ്റു പക്ഷികൾ അത്ഭുതപ്പെട്ടു. എല്ലാവരും മയിലിനെ പ്രശംസിച്ചു.

അവ പറഞ്ഞു :”ഹൊ!മയിലിനെക്കാണാൻ എന്തു ഭംഗി.ആ തൂവലുകളിലില്ലാത്ത നിറമില്ല. എന്തു ഭംഗിയുള്ള ചിറകുകൾ! എത്ര നീളമുള്ള വാല്. നമ്മളാരും മയിലിന്റെ ഏഴയലത്തെത്തില്ല”.

അപ്പോഴാണ് ഒരു പരുന്ത് വളരെ ഉയരത്തിൽ പറക്കുന്നത് മയിലിന്റെ കണ്ണിൽപെട്ടത്. മയിലിന് പെട്ടന്ന് ഒരു മോഹമുദിച്ചു. തനിക്കു മുമ്പത്തെ പോലെ ഒന്നു പറക്കണം. അത് ചിറകുകൾ വിടർത്തി പറന്നുയരാൻ നോക്കി.കഷ്ടിച്ച് ഒരടിയെ ഉയരാൻ കഴിഞ്ഞുള്ളു.

“ഇല്ല. എനിക്കിനി പറക്കാൻ കഴിയില്ല. ഭംഗിയുള്ള ഈ ചിറകുകൾക്ക് ഭാരവുമുണ്ട്. അത് പറക്കാൻ സഹായിക്കില്ല. ഇനി എനിക്ക് സ്വാതന്ത്ര്യത്തോടെ ആകാശത്തു പറന്നു നടക്കാൻ പറ്റില്ലലോ….”

ഗുണപാഠം : പുതിയ ചില ഗുണങ്ങൾ നേടിയെടുക്കുമ്പോൾ മുൻപുണ്ടായിരുന്ന ചില ഗുണങ്ങൾ നഷ്ടപ്പെട്ടേക്കാം.

ദിയ ദിലീപ്
6th std, Pmv HS
പെരിങ്ങര, തിരുവല്ല

***************************************************************

മലയാളി മനസ്സ് ഫീച്ചേഴ്സ് എഡിറ്റർ ശ്രീമതി ദിവ്യ എസ് മേനോൻ അവതരിപ്പിക്കുന്ന പുതിയ പംക്തിയാണ്

‘വായിക്കാം വളരാം’

 ‘വായിക്കാം വളരാം’ പംക്തിയിൽ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള രചനകൾ സ്വീകരിക്കുന്നതാണ്.  പ്രസിദ്ധീകരണയോഗ്യമായവ ഉൾപെടുത്തുന്നതായിരിക്കും.

താൽപര്യമുള്ളവർ നിങ്ങളുടെ രചനകൾ അയക്കേണ്ട വിലാസം :-
ദിവ്യ എസ് മേനോൻ,
ഫീച്ചേഴ്സ് എഡിറ്റർ
മലയാളി മനസ്സ് യു എസ്. എ
വാട്സ്ആപ്പ് നമ്പർ : 9900382153
E-mail : divya.s.menon7@gmail.com

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കോട്ടയം അസോസിയേഷൻറെ ആഭിമുഖ്യത്തിൽ ഹെൽത്ത് ആൻഡ് ഇൻഫർമേഷൻ ഫെയർ

ഫിലഡൽഫിയ: അമേരിക്കയിലെ പ്രമുഖ ചാരിറ്റി സംഘടനയായ കോട്ടയം അസോസ്സിയേഷനും ഫിലഡൽഫിയ കോർപ്പറേഷൻ ഫോർ ഏജിങ്ങിന്റെയും സംയുക്താഭിമുഖ്യത്തിൽ ഒക്ടോബർ 28 ശനിയാഴ്ച അസൻഷൻ മാർത്തോമ ചർച്ച് (10197, NORTHEAST AVE, PHILADELPHIA, PA -...

മോണ്ട്‌ഗോമറി കൗണ്ടിയിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയയാളെ അറസ്റ്റ് ചെയ്തു

പെർകിയോമെൻ, പെൻസിൽവാനിയ-- പെൻസിൽവാനിയയിലെ മോണ്ട്ഗോമറി കൗണ്ടിയിൽ വാരാന്ത്യത്തിൽ അമ്മയെയും സഹോദരനെയും വെടിവെച്ചുകൊന്ന കേസിൽ ആരോൺ ദെഷോങ്ങ് (49)നെ അറസ്റ്റ് ചെയ്തു. ആരോൺ ദെഷോങ്ങിനെതിരെ കൊലക്കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പിൽ തടവിലാണ്. പെർകിയോമെൻ ടൗൺഷിപ്പിലെ ഗ്രേവൽ പൈക്കിലെ...

അമേരിക്കയിൽ സൗജന്യ കോവിഡ് പരിശോധനാ കിറ്റുകളുടെ വിതരണം പുനരാരംഭിക്കുന്നു, ഓരോ വീട്ടിലേയ്ക്കും നാലു കിറ്റുകൾ ഓർഡർ ചെയ്യാം.

വാഷിംഗ്ടൺ -- പുതിയ അറ്റ്-ഹോം COVID-19 ടെസ്റ്റുകൾ നിർമ്മിക്കുന്നതിന് ബൈഡൻ അഡ്മിനിസ്ട്രേഷൻ 600 മില്യൺ ഡോളർ ധനസഹായം നൽകുന്നു. കൂടാതെ അമേരിക്കക്കാർക്ക് ഓരോ വീട്ടിലും നാല് സൗജന്യ ടെസ്റ്റുകൾ വരെ ഓർഡർ ചെയ്യാൻ...

നൂറുകണക്കിന് സ്റ്റോറുകൾ അടച്ചുപൂട്ടാൻ റൈറ്റ് എയ്ഡ് ഫാർമസികൾ ബാങ്ക് റെപ്‌സിയായി അടച്ചുപൂട്ടുന്നു.

ഫിലഡൽഫിയ -- ഫിലഡൽഫിയ ആസ്ഥാനമായുള്ള റൈറ്റ്-എയ്ഡ് ഫാർമസി രാജ്യവ്യാപകമായി അതിന്റെ നൂറുകണക്കിന് സ്റ്റോറുകൾ ഉടൻ അടച്ചുപൂട്ടും. കടബാധ്യതകൾക്കും നിയമപരമായ ഭീഷണികൾക്കും ഇടയിൽ ബാങ്ക് റെപ്‌സി ഫയൽ ചെയ്ത് അടച്ചുപൂട്ടലിന് പദ്ധതിയിടുന്നു. നേവി യാർഡ് ആസ്ഥാനമായി...
WP2Social Auto Publish Powered By : XYZScripts.com
error: