വനിതാ തരംഗത്തിന്റെ പതിമൂന്നാമത്തെ ഭാഗത്തിലേക്ക് മലയാളി മനസ്സിന്റെ വായനക്കാർക്ക് സ്വാഗതം.
2023ൽ നല്ലൊരു ഓണക്കാലം ആഘോഷിച്ച സന്തോഷത്തിലാണ് നാമേവരും. പ്രവാസലോകത്ത് സംഘടനകളുടെ ഓണാഘോഷങ്ങൾ ആരംഭിക്കുന്നതേയുള്ളു. ഓണം സ്പെഷ്യൽ രചനകൾക്കു വേണ്ടി നിർത്തി വെച്ച വനിതാ തരംഗം ഇപ്പോൾ പുനരാരംഭിക്കുകയാണ്
ഇന്നത്തെ വനിതാ തരംഗത്തിൽ എനിക്ക് പരിചയപ്പെടുത്തുവാനുള്ളത് ഉത്രാടനാളിൽ മലയാളി മനസ്സിലേക്ക് ഉത്രാടതോണി തുഴഞ്ഞെത്തിയ പാലാഴി പോലുള്ള പൂനിലാവ് നമ്മുടെ പ്രിയങ്കരിയായ മോഡൽ ..
മേധാ അശോക്
തൃശൂർ സ്വദേശിനിയാണ് മേധ. തൃപ്രയാർ അച്ഛന്റെ നാടും കൊടുങ്ങല്ലൂർ അമ്മ വീടും ആണെങ്കിലും ദുബായിൽ ആയിരുന്നു മേധയുടെ ജനനo. സ്കൂൾ കോളേജ് വിദ്യാഭ്യാസം ദുബായിൽ തന്നെയായിരുന്നു. പഠനം കഴിഞ്ഞ് മേധ എയർ ഇന്ത്യയുടെ റിസർവേഷനിൽ ജോലിചെയ്തിരുന്നു. അച്ഛൻ അശോക് ദുബായിൽ ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു, അമ്മയ്ക്ക് ഗൃഹഭരണവും. ഏക മകളാണ് മേധ. അവരുടെ വീട്ടിൽ ഇഷ്ടത്തോടെ കൂട്ടുകൂടാൻ ബ്ലിസ് എന്ന് പേരുള്ള പട്ടികുട്ടിയുമുണ്ട്.
മൾട്ടി ടാലെന്റെഡ് ആയ മേധയ്ക്ക് മോഡലിങ്ങും ഫോട്ടോഗ്രഫിയും സംഗീതവും ഇഷ്ടമാണ്. കോവിഡിനു മുമ്പ് ദുബായ് ബേസ് ഉള്ള ഒരു ഫോട്ടോ ഗ്രാഫി കമ്പനിയുമായി ചേർന്ന് വെഡിങ് ഫോട്ടോഗ്രാഫി കമ്പനി നടത്തിയിരുന്നു. നാദിർഷായുടെ മകളുടെ എൻഗേജ്മെന്റിന്റെ ഫോട്ടോ ഗ്രാഫി ഈ കമ്പനിയാണ് ചെയ്‌തത്.
പുതിയ കാലഘട്ടത്തിൽ കുട്ടികൾ ഒരു പ്രൊഫഷനെ മാത്രം ആശ്രയിക്കുന്നില്ല. അവരുടെ താല്പര്യം അനുസരിച്ചു ഒന്നിലധികം പ്രൊഫഷൻ സ്വീകരിച്ചു കൊണ്ട് ജീവിതം വർണ്ണ ശബളമാക്കുന്നു. ഒത്തിരി മേഖലകളിൽ കഴിവും താല്പര്യവും ഉണ്ടെങ്കിലും എല്ലാറ്റിലും ഉപരിയായി മേധ സംഗീതം ഇഷ്ടപ്പെടുന്നു.
കർണാട്ടിക് സംഗീതം നാലാം ക്ലാസ്സ് മുതൽ പഠിക്കുന്നു. ഹിന്ദുസ്ഥാനി സംഗീതത്തിലും മേധ പ്രാവീണ്യം നേടിയിട്ടുണ്ട്. ഇപ്പോൾ കലൂരിൽ നടത്തുന്ന മ്യൂസിക് സ്കൂളിൽ 25 കുട്ടികളെ ഹിന്ദുസ്ഥാനി സംഗീതം പഠിപ്പിക്കുന്നു.ടൈം സിനിമയിലെ തീം സോങ് പാടിയത് മേധായായിരുന്നു. രാഹുൽരാജിന്റെ പല പരസ്യ ചിത്രങ്ങളിലും ധാത്രിയുടെ പരസ്യങ്ങളിലും മേധ പാടിയിട്ടുണ്ട്.
അനുഗ്രഹീത കലാകാരിയായ മേധയുടെ മ്യൂസിക് സ്കൂൾ സംരംഭത്തെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടേണ്ട വിലാസം:
Medha ashok
Galaxy arcade
ഫോൺ :9746581826
*************************************************************
ഇതുപോലെ സ്ത്രീകൾ സാരഥികൾ ആയി വിജയിപ്പിച്ച സംരംഭങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പങ്കു വെയ്ക്കാൻ താല്പര്യമുണ്ടെങ്കിൽ ഞങ്ങൾക്കെഴുതുക.
ലൗലി ബാബു തെക്കെത്തല
അസിസ്റ്റന്റ് എഡിറ്റർ ഇൻ ചീഫ്
മലയാളി മനസ്സ് യു. എസ്. എ
ഫോൺ: 0096551783173
ഇമെയിൽ: mmvanithatharangam@gmail.com