17.1 C
New York
Monday, May 29, 2023
Home US News 📱വാർത്തകൾ വിരൽത്തുമ്പിൽ 📱 | 2023 | മെയ് 26 | വെള്ളി

📱വാർത്തകൾ വിരൽത്തുമ്പിൽ 📱 | 2023 | മെയ് 26 | വെള്ളി

◾കോഴിക്കോട് ഒളവണ്ണയിലെ ഹോട്ടലുടമ തിരൂര്‍ സ്വദേശി സിദ്ധിക്കിനെ വെട്ടിക്കൊന്നു കഷണങ്ങളാക്കി പെട്ടിയില്‍ അട്ടപ്പാടിയിലെ ഒമ്പതാം വളവില്‍ തള്ളിയ കേസില്‍ നാലു പേര്‍ കസ്റ്റഡിയില്‍. മൃതദേഹ കഷണങ്ങള്‍ നിറച്ച രണ്ടു ട്രോളി ബാഗുകള്‍ അട്ടപ്പാടി ചുരം ഒമ്പതാം വളവിലെ പാറക്കൂട്ടത്തില്‍നിന്നു കണ്ടെടുത്തു. എരഞ്ഞിരപ്പലത്തെ ഹോട്ടലിലാണ് സിദ്ധിക്കിനെ വെട്ടിനുറുക്കിയത്. തമിഴ്‌നാട് പോലീസ് പിടികൂടിയ ഹോട്ടല്‍ ജീവനക്കാരനായ വല്ലപ്പുഴ സ്വദേശി ഷിബിലി (22), ഇയാളെ രണ്ടു വര്‍ഷം മുമ്പ് പോക്‌സോ കേസില്‍ കുടുക്കിയ കാമുകി ചളവറ സ്വദേശിനി ഫര്‍ഹാന (19) എന്നിവരെ കേരള പോലീസ് ഇന്നുതന്നെ കേരളത്തിലെത്തിക്കും. ഇവര്‍ക്കു പുറമേ, ഫര്‍ഹാനയുടെ സഹോദരന്‍ ഗഫൂര്‍ എന്ന ഷുക്കൂര്‍, ആഷിഖ് എന്നിവരെ കേരള പോലീസ് പിടികൂടിയിട്ടുണ്ട്. കൊലയ്ക്കുശേഷം സിദ്ധിക്കിന്റെ എക്കൗണ്ടില്‍നിന്നു പണം പിന്‍വലിച്ചതിന്റെ സന്ദേശങ്ങള്‍ സിദ്ധിക്കിന്റെ മകനു ലഭിച്ചിരുന്നു.

◾ഉത്സവങ്ങളില്‍ ആനയെ എഴുന്നള്ളിക്കുന്നതിനു നിയന്ത്രണങ്ങള്‍ വേണമെന്ന് ഹൈക്കോടതി. ഒരു ക്ഷേത്രത്തില്‍ നിന്നും മറ്റൊരു ക്ഷേത്രത്തിലേക്കു പോകുന്ന ആനയ്ക്കും പാപ്പാനും മതിയായ വിശ്രമം ഉറപ്പാക്കണം. ഇക്കാര്യത്തിനു ജില്ലാതലത്തില്‍ നിരീക്ഷണ സമിതി വേണമെന്നും കോടതി പറഞ്ഞു.

◾ലൈഫ് മിഷന്‍ അഴിമതി കേസിലെ ഒന്നാം പ്രതി എം ശിവശങ്കറിന്റെ ഇടക്കാല ജാമ്യാപേക്ഷ കൊച്ചിയിലെ വിചാരണ കോടതി തള്ളി. ചികിത്സയ്ക്കായി ജാമ്യം വേണമെന്നാണ് എം ശിവശങ്കര്‍ ആവശ്യപ്പെട്ടത്. ജാമ്യാപേക്ഷ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

◾പരാതികളും രേഖകളും കഴുത്തില്‍ സഞ്ചിയില്‍തൂക്കി മലപ്പുറം പുളിക്കല്‍ പഞ്ചായത്ത് ഓഫീസില്‍ മൊയിന്‍ കുട്ടി വൈദ്യര്‍ സ്മാരക സമിതി മുന്‍ സെക്രട്ടറി റസാക്ക് പഴംപൊറോട്ട് തൂങ്ങി മരിച്ചു. സ്വകാര്യ വ്യക്തിയുടെ പ്ലാസ്റ്റിക് മാലിന്യ പ്ലാന്റിനെതിരായ പരാതിയില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് തൂങ്ങിമരിച്ചത്.

◾സര്‍ക്കാര്‍ ആശുപത്രികളില്‍ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിന്റെ (എസ്ഐഎസ്എഫ്) സുരക്ഷ ഏര്‍പ്പെടുത്തുമെന്നു സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ആദ്യഘട്ടമെന്ന നിലയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എസ്ഐഎസ്എഫ് സുരക്ഷ ഏര്‍പ്പെടുത്തും. സര്‍ക്കാര്‍ ആശുപത്രിയില്‍ പോലീസിന്റെ സാന്നിധ്യത്തില്‍ ഡോക്ടര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് എസ്ഐഎസ്എഫിനെ സുരക്ഷാ ചുമതല ഏല്‍പിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചത്. ആശുപത്രി സംരക്ഷണ ഓര്‍ഡിനന്‍സ് നിലവില്‍ വന്നെന്നും കോടതിയെ അറിയിച്ചു. ആശുപത്രികളിലെ സുരക്ഷാ സംവിധാനങ്ങളുടെ വിവരങ്ങള്‍ അറിയിക്കണമെന്ന് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

◾പ്ലസ് ടു പരീക്ഷയില്‍ 82.95 ശതമാനം വിജയം. റെഗുലര്‍ വിഭാഗത്തില്‍ പരീക്ഷ എഴുതിയ 3,76,135 വിദ്യാര്‍ത്ഥികളില്‍ 3,12,005 പേര്‍ വിജയിച്ചു. 33,915 പേര്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. ഇത്തവണ വിജയശതമാനം 0.92 ശതമാനം കുറഞ്ഞു. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 79.19 ശതമാനമാണു വിജയം. എയ്ഡഡ് സ്‌കൂളുകളില്‍ 86.31 ശതമാനവും അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ 82.70 ശതമാനവും വിജയം നേടി. ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ 75.30 ശതമാനം വിജയം. സേ ഇംപ്രൂവ്മെന്റ് പരീക്ഷ ജൂണ്‍ 21 മുതല്‍ നടക്കും.

◾പ്ലസ് വണ്‍ പ്രവേശനത്തിനു ജൂണ്‍ രണ്ടു മുതല്‍ ഒമ്പതുവരെ ഓണ്‍ലൈനിലൂടെ അപേക്ഷിക്കാം. ട്രയല്‍ അലോട്ട്മെന്റ് ജൂണ്‍ 13 നും ആദ്യ അലോട്ട്മെന്റ് ജൂണ്‍ 19 നുമാണ്. അവസാന അലോട്ട്മെന്റ് ജൂലൈ ഒന്നിനു പൂര്‍ത്തിയാക്കി ജുലൈ അഞ്ചിനു ക്ലാസ് ആരംഭിക്കും.

◾സംസ്ഥാനത്ത് ഫയല്‍ നീക്കത്തിനു വേഗം പോരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തെ സമ്പൂര്‍ണ ഇ ഗവേണന്‍സ് സംസ്ഥാനമായി പ്രഖ്യാപിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിസ്ഥാന സൗകര്യ വികസനതലത്തിലും പ്രവര്‍ത്തനതലത്തിലും വിനിയോഗതലത്തിലും കാര്യക്ഷമമായി ഇടപെട്ട് ഇ-ഗവേര്‍ണന്‍സ് സംവിധാനങ്ങളെ പൂര്‍ണതയിലേക്ക് എത്തിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. മുഖ്യമന്ത്രി പറഞ്ഞു.

◾കോട്ടയം കുമാരനല്ലൂരില്‍ ഡ്യൂക്ക് ബൈക്ക് ടോറസ് ലോറിയിലിടിച്ചുണ്ടായ അപകടത്തില്‍ മൂന്നു യുവാക്കള്‍ മരിച്ചു. തിരുവഞ്ചൂര്‍ സ്വദേശി പ്രവീണ്‍, സംക്രാന്തി സ്വദേശികളായ ആല്‍വിന്‍, ഫാറൂക്ക് എന്നിവരാണ് മരിച്ചത്.

◾ചെയ്യാത്ത ജോലിക്ക് കരാറുകാരനു പണം നല്‍കിയ പൊതുമരാമത്ത് വകുപ്പ് എന്‍ജിനിയര്‍മാരെ സസ്പെന്‍ഡു ചെയ്തു. മല്ലശേരി – പ്രമാടം റോഡിന്റെ പണിയിലാണ് കൃത്രിമം കണ്ടെത്തിയത്. പത്തനംതിട്ട പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ അഞ്ജു സലിം, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ ബിനു എന്നിവരെയാണ് സസ്പെന്റ് ചെയ്തത്.

◾സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളില്‍ റവന്യു വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന. ഇന്നലെ 12 ജില്ലകളിലാണു പരിശോധന നടത്തിയത്. പാലക്കാട് പാലക്കയം വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥന്‍ കൈക്കൂലി കേസില്‍ അറസ്റ്റിലായിരിക്കേയാണ് പരിശോധന.

◾പാലക്കയം കൈക്കൂലിക്കേസില്‍ വില്ലേജ് ഓഫീസര്‍ അടക്കം ഓഫീസിലെ മറ്റുള്ളവരിലേക്കും അന്വേഷണം. അറസ്റ്റിലായ സുരേഷ് കുമാര്‍ പലരില്‍നിന്നും കൈക്കൂലി വാങ്ങിയത് വില്ലേജ് ഓഫീസര്‍ക്കും നല്‍കണമെന്നു വിശ്വസിപ്പിച്ചാണ്. എന്നാല്‍ തനിക്കു പങ്കില്ലെന്ന് വില്ലേജ് ഓഫീസര്‍ മൊഴി നല്‍കി. ഓഫീസിലുള്ളവര്‍ അറിയാതേയും പങ്കുപറ്റാതേയും കൈക്കൂലി വാങ്ങിയതാകാന്‍ സാധ്യതയില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

◾മതനിരപേക്ഷതയെ ഇല്ലാതാക്കുന്ന ഭരണമാണു നടക്കുന്നതെന്ന് അഖിലേന്ത്യാ കിസാന്‍സഭ വൈസ് പ്രസിഡന്റ് എസ് രാമചന്ദ്രന്‍ പിള്ള. കേരള എന്‍.ജി.ഒ യൂണിയന്റെ വജ്ര ജൂബിലി സമ്മേളനത്തിന്റെ ഭാഗമായി തിരുവനന്തപരും കിഴക്കേകോട്ട നായനാര്‍ പാര്‍ക്കില്‍ ഡിജിറ്റല്‍ ചരിത്ര പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

◾പന്തീരായിരം രൂപ തരാത്തയാളുടെ പതിനാറുകാരിയായ മകളെ കുത്തിക്കൊന്ന യുവാവ് കുറ്റക്കാരനെന്നു മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി. പ്രതിക്കുള്ള ശിക്ഷ നാളെ വിധിക്കും. പശ്ചിമ ബംഗാള്‍ ബര്‍ദ്ധമാന്‍ ഖല്‍ന ഗുഗുഡന്‍ഗ സാദത്ത് ഹുസൈന്‍ (29) ആണ് പ്രതി. കൊല്ലപ്പെട്ട സമീന ഖാത്തൂന്‍(16)യുടെ പിതാവിന്റെ കീഴില്‍ ജോലി ചെയ്തു വരികയായിരുന്നു പ്രതി.

◾ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട് വിളിച്ചുവരുത്തി ഹണിട്രാപ്പില്‍ കുടുക്കുന്ന യുവതി അടക്കം രണ്ടുപേര്‍ പിടിയില്‍. കോഴിക്കോട് ചുങ്കം ഫറോക്ക് പോസ്റ്റില്‍ തെക്കേപുരയ്ക്കല്‍ വീട്ടില്‍ ശരണ്യ(20), സുഹൃത്ത് മലപ്പുറം വാഴക്കാട് ചെറുവായൂര്‍ എടവന്നപ്പാറയില്‍ എടശേരിപറമ്പില്‍ വീട്ടില്‍ അര്‍ജുന്‍ (22) എന്നിവരെയാണ് എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. തട്ടിപ്പിന് ഇരയായ അടിമാലി സ്വദേശിയുടെ പരാതിയിലാണു നടപടി.

◾പാലക്കാട് ജില്ലയിലെ ധോണിയില്‍ കാട്ടാനയിറങ്ങി. പത്തനംതിട്ട ജില്ലയിലെ വടശേരിക്കരയില്‍ കടുവയിറങ്ങി. ധോണി മായാപുരത്തെ ക്വാറിക്കു സമീപമാണ് കാട്ടാനയിറങ്ങിയത്. വടശ്ശേരിക്കരയില്‍ ചമ്പോണില്‍ റബ്ബര്‍തോട്ടത്തില്‍ നിന്ന് ഇറങ്ങി വന്ന കടുവയെ ബൈക്ക് യാത്രക്കാരാണ് കണ്ടത്.

◾തമിഴ്നാട്ടിലെ ക്ഷീര കര്‍ഷകരില്‍നിന്ന് അമൂല്‍ പാല്‍ സംഭരിക്കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ കത്തയച്ചു. തമിഴ്‌നാട് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സഹകരണ സ്ഥാപനമായ ആവിന്‍ പാല്‍ സംഭരിക്കുന്ന മേഖലകളിലേക്കുള്ള അമുലിന്റെ കടന്നുകയറ്റം ക്ഷീരമേഖലയ്ക്കു ഗുണകരമല്ലെന്ന് സ്റ്റാലിന്‍ പറഞ്ഞു.

◾ഡല്‍ഹിയിലെ ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റം, നിയമനം എന്നിവയ്ക്കു കേന്ദ്ര സര്‍ക്കാര്‍ അതോറിറ്റി രൂപീകരിച്ച ഓര്‍ഡിനന്‍സിനെതിരെ പിന്തുണ തേടി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിനെ കണ്ടു. കൂടിക്കാഴ്ച്ചയില്‍ പ്രതിപക്ഷ ഐക്യവും ചര്‍ച്ചയായി.

◾പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്‌കരിക്കാനുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം ശരിയല്ലെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. കേന്ദ്രസര്‍ക്കാരാണ് പാര്‍ലമെന്റ് നിര്‍മ്മിച്ചത്. ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രിക്ക് അവകാശമുണ്ട്. വ്യക്തിപരമായ തിരക്കുമൂലം തനിക്കു പങ്കെടുക്കാനാവില്ലെന്നും മായാവതി പറഞ്ഞു.

◾ആദിമ ശാസ്ത്ര തത്വങ്ങള്‍ വേദങ്ങളിലായിരുന്നെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്.സോമനാഥ്. വേദങ്ങളില്‍നിന്നു ലഭിച്ച ശാസ്ത്രതത്വങ്ങള്‍ പിന്നീട് അറബ് രാജ്യങ്ങള്‍ വഴി യൂറോപ്പില്‍ എത്തി. പിന്നീട് ഇവ ശാസ്ത്ര നേട്ടങ്ങളായി പാശ്ചത്യ ശാസ്ത്രജ്ഞര്‍ സ്വന്തമാക്കിയെന്നും എസ്. സോമനാഥ് പറഞ്ഞു. മധ്യപ്രദേശിലെ ഉജ്ജയിനിയിലെ മഹാഋഷി പാണിനി സംസ്‌കൃത വേദ യൂണിവേഴ്സിറ്റി ബിരുദദാന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു എസ്.സോമനാഥ്.

◾സാമുദായിക സംഘര്‍ഷങ്ങള്‍ തുടരുന്ന മണിപ്പൂരിലേക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മൂന്നു ദിവസം അവിടെ തങ്ങും. സമാധാന ശ്രമങ്ങള്‍ക്കായി കൂടിക്കാഴ്ചകള്‍ നടത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

◾അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം തവണയും നരേന്ദ്രമോദിതന്നെ പ്രധാനമന്ത്രിയാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മൂന്നൂറിലധികം സീറ്റുകള്‍ ബിജെപിക്കു ലഭിക്കും. കോണ്‍ഗ്രസിന് ഇപ്പോഴുള്ളത്രയും സീറ്റു ലഭിക്കില്ലെന്നും അമിത് ഷാ പറഞ്ഞു.

◾പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്‌കരിക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമെന്ന് ജെഡിഎസ് നേതാവ് എച്ച് ഡി ദേവഗൗഡ. ബിജെപിയുടെയോ ആര്‍എസ്എസിന്റെയോ മന്ദിരം ഉദ്ഘാടനം ചെയ്യാനല്ല, രാജ്യത്തിന്റെ സമ്പത്തായ മന്ദിരത്തിന്റെ ഉദ്ഘാടനത്തിനാണ് താന്‍ പോകുന്നതെന്ന് ദേവഗൗഡ പറഞ്ഞു.

◾വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്തില്‍ മിഗ് 29 കെ യുദ്ധവിമാനം രാത്രിയില്‍ കന്നി ലാന്‍ഡിംഗ് നടത്തി. ഇന്ത്യന്‍ നേവിയുടെ സുപ്രധാന നാഴികക്കല്ലാണു പിന്നിട്ടത്. ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച വിമാനവാഹിനിക്കപ്പലാണ് ഐഎന്‍എസ് വിക്രാന്ത്.

◾കോവിഡിനേക്കാള്‍ മാരകമായ മഹാമാരി ‘ഡിസീസ് എക്സ്’ ലോകത്തെ കീഴടക്കുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. രോഗത്തിന്റെ കാരണം തിരിച്ചറിയാത്തതിനാലാണ് ഡിസീസ് എക്സ് എന്നു പേരിട്ടിരിക്കുന്നത്.

◾അടൂര്‍ ഹൈസ്‌കൂള്‍ ജംഗ്ഷനില്‍ എ ഐ കാമറ സ്ഥാപിച്ചിരുന്ന പോസ്റ്റ് ടിപ്പര്‍ ഇടിച്ച് ഒടിഞ്ഞു. കാമറയും കേടായി. കായംകുളത്ത്‌നിന്ന് അടൂരിലേക്കു പോകുകയായിരുന്ന ടിപ്പര്‍ലോറി ഇടിച്ചാണ് പോസ്റ്റ് ഒടിഞ്ഞത്. ടിപ്പര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു

◾കൊച്ചി തന്തോന്നിതുരുത്തില്‍ ബോട്ടിന് തീ പിടിച്ചു. ഐലന്റ് ഡി കൊച്ചി എന്ന ബോട്ട നിര്‍ത്തിയിട്ടിരുന്നപ്പോഴാണ് തീപടര്‍ന്നത്. ബോട്ട് പൂര്‍ണമായും കത്തിനശിച്ചു. ആര്‍ക്കും പരിക്കേറ്റിട്ടില്ല.

◾ഗള്‍ഫില്‍ ജീവനൊടുക്കിയ പ്രവാസി മലയാളി ഏറ്റുമാനൂര്‍ സ്വദേശി ജയകുമാറിന്റെ മൃതദേഹംം കോട്ടയം ഏറ്റുമാനൂരിലെ വീട്ടുകാര്‍ ഏറ്റെടുക്കുന്നില്ലെന്ന പരാതിയുമായി ലക്ഷദ്വീപ് സ്വദേശിയായ സഫിയ. നേരത്തെ വിവാഹിതനായ ജയകുമാര്‍ കഴിഞ്ഞ നാലു വര്‍ഷമായി സഫിയക്കൊപ്പമാണ് താമസിച്ചിരുന്നത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ച ജയകുമാറിന്റെ മൃതദേഹം ഏറ്റുവാങ്ങിയ സഫിയ ഏറ്റുമാനൂര്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. എന്നാല്‍ ജയകുമാറിന്റെ മരണ വിവരം തങ്ങള്‍ അറിഞ്ഞിട്ടില്ലെന്നാണു ബന്ധുക്കള്‍ പറയുന്നത്.

◾തൃശൂരില്‍ രണ്ടിടത്ത് കാട്ടാനകളുടെ വിളയാട്ടം. പീച്ചി മയിലാട്ടുംപാറയില്‍ കാട്ടാനക്കൂട്ടം വാഴ കൃഷി നശിപ്പിച്ചു. കാട്ടാനകള്‍ 400 പൂവന്‍ വാഴകളാണ് നശിപ്പിച്ചത്. തുമ്പൂര്‍മുഴിയിലെ വിനോദസഞ്ചാര കേന്ദ്രത്തിനരികിലും കാട്ടാനക്കൂട്ടമിറങ്ങി.

 

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഇടിവെട്ടി മഴ വ്യാഴാഴ്ച വരെ പെയ്യും; ഇന്ന് നാലു ജില്ലകളില്‍ മഞ്ഞ മുന്നറിയിപ്പ്.

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നലോട് കൂടിയ മഴയും 40 കിലോമീറ്റര്‍ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഇന്ന്...

ചോർന്നൊലിച്ച് നരേന്ദ്ര മോദി സ്റ്റേഡിയം; പുറംമോടി മാത്രമേ ഉള്ളൂവെന്ന് വിമർശനം.

അഹമ്മാബാദ്: കനത്ത മഴയിൽ ചോർന്നൊലിച്ച് ഐ.പി.എൽ ഫൈനലിന് വേദിയാകുന്ന ഗുജറാത്തിലെ നരേന്ദ്ര മോദി ക്രിക്കറ്റ് സ്‌റ്റേഡിയം. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്റെ ഒരുഭാഗം ചോര്‍ന്നൊലിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായാണ് പ്രചരിക്കുന്നത്....

‘ഐപിഎല്‍ ഫൈനലില്‍ ഗില്ലും ജഡേജയും ഷമിയും കളിക്കില്ല, ഇംഗ്ലണ്ടിലേക്ക് പോകും’; വൈറലായി ‘ജയ് ഷാ’യുടെ ട്വീറ്റ്.

ഐപിഎല്‍ 16ാം സീസണിന്റെ ഫൈനല്‍ പോരാട്ടം മഴ വില്ലനായതോടെ റിസര്‍വ് ഡേയായ ഇന്നത്തേക്ക് മാറ്റിയിരിക്കുകയാണ്. കനത്ത മഴയെത്തുടര്‍ന്ന് ടോസ് പോലും ഇടാന്‍ സാധിക്കാതെ വന്നതോടെയാണ് മത്സരം മാറ്റിയത്. എന്നാല്‍ ഇന്നും കനത്ത മഴ...

കോട്ടയത്ത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു.

സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച പങ്കാളി കൈമാറ്റ കേസിലെ പരാതിക്കാരിയായ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ ഭര്‍ത്താവ് മരണപ്പെട്ടു. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയവെ ഇന്ന് രാവിലെ നാലുമണിയോടെയായിരുന്നു മരണം. പരാതിക്കാരിയായ തന്റെ ഭാര്യയെ...
WP2Social Auto Publish Powered By : XYZScripts.com
error: