ജീവിത ദുഃഖങ്ങളുടെയും
വിരസതയുടെയും കറുത്തമേഘങ്ങൾ
ഉരുണ്ടുകൂടുന്നു. അവ
വർഷമേഘങ്ങളായ് പെയ്തിറങ്ങുന്നു
ദിനരാത്രങ്ങൾ വർഷങ്ങളായ്
കൊഴിയുന്നു .
വിദ്വേഷത്തിൻ്റേയും, നീരസത്തിൻ്റേയും
അമ്പുകൾ മുറിവേൽപ്പിക്കുന്നു.
ഞാൻ നൽകുന്നതൊന്നുമാത്രം
വസന്തപൂമ്പാറ്റകളുടെ ചിറകടികൾ .
അവ പറന്നകലുമ്പോൾ നിഴലുകൾ
വീഴുന്നു സന്ധ്യകൾ ഏകാന്തതയിൽ
ചേക്കേറുന്നു
വീണ്ടും വർഷമേഘങ്ങൾ കറുത്ത
പുടവചുറ്റി നീലാകാശം കണ്ണിൽ
ചൊരിയുന്നു.
ആഷാഢത്തിൻ്റെ സന്ദേശവും
വിഹലതയും
ജീവിതം രൂപപ്പെടുത്തുന്ന
ദിനരാത്രങ്ങൾ
നിങ്ങൾ നൽകുന്ന ആശയും
പ്രതീക്ഷയും എല്ലാം സ്വപ്നനിലം
എന്നു പറയുക മാത്രം.
ഡോ. കെ കെ എൻ കുറുപ്പ് (മുൻ വൈസ് ചാൻസലർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി)