നമ്മിൽ മിക്കവരും പരാതി പറയുന്നവരാണ് സാഹചര്യം ആവാം. ഉള്ളതിനെ ചേർത്തു പിടിക്കാതെ ഇല്ലാത്തതിനെ ഓർത്തു ഭാഗ്യമില്ലെന്നു പറയുന്നവർ. തണുപ്പ് സഹിക്കാൻ വയ്യാതെ കാലുറ യാചിക്കാൻ പോയ ആൾ കാലില്ലാത്ത ഒരാളെ കണ്ടുമുട്ടുന്നത് പോലെ…. അറിയാതെ നാം പറഞ്ഞുപോകും ഭാഗ്യം.. ദൈവമേ നന്ദി എനിക്ക് കാലുകൾ ഉണ്ടല്ലോ എന്നു അല്ലെ .നമുക്ക് കിട്ടിയ അനുഗ്രഹങ്ങൾ നോക്കൂ.ആരെങ്കിലും നമുക്ക് കിട്ടിയ അനുഗ്രഹങ്ങൾ എണ്ണിനോക്കിയിട്ടിട്ടുണ്ടോ.
സ്വന്തം അനുഗ്രഹങ്ങൾ എണ്ണുന്നതിനു പകരം അന്യന്റെ അനുഗ്രഹങ്ങൾ എണ്ണുന്നതിനു അസൂയ എന്നാണ് പേര്. എന്ന് ചിന്തകനായ ഹാരോൾഡ് കോഫിൻ രസകരമായി പറഞ്ഞിരിക്കുന്നു. അതേ മറ്റുള്ളവരുടെ ഭാഗ്യങ്ങളുടെ കണക്കുകൾ എടുക്കാതെ നമുക്ക് ലഭിച്ചത് ഓർക്കുക.രാവിലെ ഉണർന്ന് എഴുന്നേൽക്കുമ്പോൾ തികഞ്ഞ ആരോഗ്യമുള്ള ശരീരം ലഭിച്ചത് ഭാഗ്യം അല്ലെ… അതിനു കഴിയാത്തവർ എത്രയോ പേർ ഉണ്ട്… സ്വയം നടന്ന് ടോയ്‌ലറ്റിൽ പോകാൻ കഴിയുന്നവർ അല്ലേ…. അങ്ങനെ അങ്ങനെ എണ്ണിയാൽ തീരാത്ത അത്രയും അനുഗ്രഹങ്ങൾ നമ്മുടെ കൂടെ തന്നെയുണ്ട്. പിന്നെന്തിനു പരാതിപറയണം…. പഴയത് പോട്ടെ. പഴയ ഭാഗ്യദോഷങ്ങൾ പറഞ്ഞിരിരിക്കാതെ ഇന്നത്തെ ഭാഗ്യങ്ങളെ കുറിച്ച് ചിന്തിക്കുക.
ദുഃഖങ്ങളെ മറക്കുകയും ഭാഗ്യങ്ങളെ ഓർക്കുകയും ചെയ്യുക.നല്ലതേ വരൂ എന്നു ചിന്തിക്കുക.ഭാഗ്യമില്ല എന്ന വാക്ക് പറയാതിരിക്കുക.
നമ്മുടെ കഴിവും അവസരവും ഒത്തുചേരുന്നതാണ് ഭാഗ്യം..കഴിവുകൾ മെച്ചപ്പെടുത്താൻ ധാരാളം അവസരങ്ങൾ ഒത്തുവരട്ടെ . ജീവിതത്തിൽ
സൗഭാഗ്യങ്ങൾ കടന്നുവരട്ടെ ..
സ്നേഹപൂർവ്വം
സുനിത ഗൗരി✍