വനിതാ തരംഗം അഞ്ചാം വാരത്തിലേക്ക് മലയാളി മനസ്സിന്റെ പ്രിയ വായനക്കാർക്ക് സ്വാഗതം
പ്രിയപ്പെട്ടവർ എല്ലാവരും സുഖമായിരിക്കുന്നല്ലോ അല്ലേ.. വനിതാ തരംഗത്തിന്റെ അഞ്ചാം ഭാഗത്തിൽ വീണ്ടും സ്കൂൾ വാട്സ്ആപ്പ് ഗ്രൂപ്പിലെ ഒരു സംരഭകയെ ആണ് എനിക്ക് പരിചയപ്പെടുത്താനുള്ളത്. പേര്..
ജോളി വിനോദ് .
പാരമ്പര്യമായി ലഭിച്ച പാചക നൈപുണ്യമാണ് ജോളി തന്റെ ജീവിതത്തെ കൂടുതൽ സന്തോഷ പ്രദമാക്കാനുള്ള ഉപാധിയായി തിരഞ്ഞെടുത്തത്. കുട്ടിക്കാലത്തെപ്പോഴോ ജോളിയുടെ അമ്മ ഉണ്ടാക്കിയ പെരുന്നാൾ പലഹാരങ്ങൾ ഞാനും രുചിച്ചിട്ടുണ്ട് എന്നോർക്കുന്നു. മുക്കാട്ടുകരയിലാണ് ജോളിയുടെ വീട്. ജോളിയുടെ പിതാവ് അവളുടെ കുട്ടിക്കാലത്തു തന്നെ മരണപ്പെട്ടിരുന്നു. ഭർത്താവ് മരിച്ചതിനു ശേഷം കഠിനാധ്വാനത്തിലൂടെ മക്കൾക്ക് നല്ല ജീവിതം നൽകിയ ജോളിയുടെ അമ്മയുടെ അതേ ആത്മധൈര്യം കൈമുതലാക്കിയ ജോളി ഒപ്പം അമ്മയുടെ പാചക വിരുത് കൂടി ജന്മനാ കൈവശപ്പെടുത്തിയിരുന്നു.
🌻സംരംഭം തുടങ്ങുന്നു🌻
വിദ്യാഭ്യാസ കാലഘട്ടം കഴിഞ്ഞ് വിവാഹാനന്തരം കോയമ്പത്തൂരിൽ ചേക്കേറിയ ജോളി ഇളയ മകൾ സ്കൂളിൽ പോകാൻ തുടങ്ങിയപ്പോഴാണ് കൂടി വരുന്ന വീട്ടുചിലവുകളിൽ ഭർത്താവിനെ എങ്ങനെ സഹായിക്കാം എന്ന് ആലോചിക്കാൻ തുടങ്ങിയത്. അങ്ങനെയാണ് ചെറിയ രീതിയിൽ വട്ടേപ്പം ഉണ്ടാക്കാനും പരിചയക്കാർക്ക് കൊടുക്കാനും തുടങ്ങിയത്. അതീവ രുചികരമായ ജോളിയുടെ വട്ടേപ്പത്തിന് ദിനം പ്രതി ആവശ്യക്കാർ കൂടി വന്നു. ഭർത്താവ് കൂടി ജോളിയെ സഹായിക്കാൻ രംഗത്ത് വന്നു.
🌻Mary’ s Vattayappam🌻
ഓർഡർ ലഭിക്കുന്നതിനു അനുസരിച്ചുണ്ടാക്കുന്ന രുചിയൂറും വട്ടേപ്പം ജോളിയ്ക്ക് വേണ്ടി ആവശ്യക്കാർക്ക് വിതരണം ചെയ്യുന്ന ചുമതല ജോളിയുടെ ഭർത്താവ് ഏറ്റെടുത്തു. Mary ‘s Vatteppam എന്ന പേര് ജോളി തന്റെ രുചിക്കൂട്ടിനു നൽകി.വീടുകളിലും കടകളിലും രാമനാഥ പുരം പള്ളി, കോയമ്പത്തൂരിലെ മലയാളി കന്യാസ്ത്രീ മഠങ്ങൾ എന്നിവിടങ്ങളിൽ എല്ലാം വിശേഷങ്ങൾക്ക് ഒഴിച്ച് കൂടാനാവാത്ത വിഭവം ആയി മാറി Mary ‘s Vattayappam.ഭർത്താവിനെ സാമ്പത്തികമായി സഹായിക്കാൻ തുടങ്ങിയ സംരംഭം കോവിഡ് കാലത്ത് പോലും ജോളിക്ക് തുണയായി.നല്ലൊരു വരുമാനം ജോളിയ്ക്ക് സാധ്യമായി.
🌻പുതിയതായി സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവരോട്🌻
ജോളിക്ക് പറയാനുള്ളത് നല്ല രീതിയിൽ നമ്മുടെ സമയവും കഴിവും വിനിയോഗിക്കുക. പരിശ്രമിച്ചാൽ എന്തും നമുക്ക് സാധ്യമാവും എന്ന് തന്നെയാണ്.
🌻ഭാവി സ്വപ്നം 🌻
പലഹാരങ്ങൾ വിൽക്കാനും തന്റെ പാചക വൈഭവം വഴി രുചിയൂറുന്ന വിഭവങ്ങൾ ഒരുക്കി നൽകാനും സാധിക്കുന്ന രീതിയിൽ ഒരു ചെറിയ ഹോട്ടൽ ആരംഭിക്കണം എന്നതാണ് ജോളിയുടെ ആഗ്രഹവും സ്വപ്നവും.
ജോളിയുടെ ഈ സംരംഭത്തെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവർക്ക് ബന്ധപ്പെടേണ്ട വിലാസം
Jolly Vinodh
Mary’s vattayappam
Coimbatore
Phone :-8825667200
ഇതുപോലെ സ്ത്രീകൾ സാരഥികൾ ആയി വിജയിപ്പിച്ച സംരംഭങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പങ്കു വെയ്ക്കാൻ താല്പര്യമുണ്ടെങ്കിൽ ഞങ്ങൾക്കെഴുതുക.
അയക്കേണ്ട വിലാസം:-
ലൗലി ബാബു തെക്കെത്തല
അസിസ്റ്റന്റ് എഡിറ്റർ ഇൻ ചീഫ്
മലയാളി മനസ്സ് യു. എസ്. എ
ഫോൺ: 0096551783173
ഇമെയിൽ: mmvanithatharangam@gmail.com