17.1 C
New York
Thursday, December 7, 2023
Home Special 👬👫കുട്ടീസ് കോർണർ 👬👫 (പതിനഞ്ചാം വാരം)

👬👫കുട്ടീസ് കോർണർ 👬👫 (പതിനഞ്ചാം വാരം)

അവതരണം: സൈമ ശങ്കർ

ഹായ് കുട്ടീസ്!! ഇന്ന് നമുക്ക് (A)ഒരു പ്രചോദന കഥയും
(B) പഴഞ്ചൊല്ലുകളും
(C) പൊതു അറിവും കൂടാതെ (D) ഒരു
ചിത്രശലഭത്തിന്റെ വിശേഷങ്ങൾ കൂടി വായിക്കാം…. ട്ടോ 😍

എന്ന് സ്വന്തം
ശങ്കരിയാന്റി.

 

👫A) പ്രചോദന കഥ (3)

മുഷിഞ്ഞാലും രൂപയല്ലേ

അധ്യാപകൻ ക്ലാസ്സിലെത്തിയത്‌ അഞ്ഞൂറ് രൂപയുടെ നോട്ട്‌ ഉയർത്തിപ്പിടിച്ചായിരുന്നു. നോട്ട്‌ ആർക്കുവേണമെന്ന് ചോദിച്ചപ്പോ,കുട്ടികൾ ഒരേ സ്വരത്തിൽ വിളിച്ചുപറഞ്ഞു; ‘എനിക്ക്‌ വേണം,എനിക്ക്‌ വേണം’
അധ്യാപകൻ നോട്ട്‌ കയ്യിലിട്ട്‌ ചുരുട്ടി. ആകെ ചുളിഞ്ഞുപോയ നോട്ട്‌ ഉയർത്തിപ്പിടിച്ച്‌ പിന്നെയും ചോദിച്ചു; ‘ഇനിയാർക്ക്‌ വേണം ഈ നോട്ട്‌?’
അപ്പോഴും ഒരേ സ്വരത്തിൽ അതേ മറുപടി; ‘എനിക്ക്‌..എനിക്ക്‌’
നോട്ട്‌ താഴെയിട്ട്‌ പൊടിയിൽ പുരട്ടി,നിലത്തിട്ട്‌ ചവിട്ടി. ആകെ മുഷിഞ്ഞിട്ടും ആ രൂപയോടുള്ള കുട്ടികളുടെ ഇഷ്ടത്തിന്‌ ഒരു കുറവുമില്ല. അതിന്റെ കാരണം ചോദിച്ചപ്പോൾ അവർ മറുപടി പറഞ്ഞു; ‘മുഷിഞ്ഞാലും ആ രൂപയ്‌ക്ക്‌ മൂല്യം കുറയുന്നില്ലല്ലോ..’
അധ്യാപകൻ‌ ജീവിതപാഠം പകർന്നു; ‘ഈ രൂപയോട്‌ പുലർത്തുന്ന സ്നേഹം നിങ്ങളുടെ ജീവിതത്തോടും പുലർത്തണം. ചിലപ്പോൾ മണ്ണ്‌ പുരണ്ടേക്കാം,അഴുക്കായേക്കാം,വേദനിച്ചേക്കാം,വലിച്ചെറിയപ്പെട്ടേക്കാം. അപ്പോളും നിങ്ങളോർക്കണം,ജീവിതത്തിന്‌ വലിയ മൂല്യമുണ്ടെന്ന്. ചെളി പുരണ്ടാലും നിങ്ങളുടെ ജീവിതത്തെ നിങ്ങൾ സ്നേഹിച്ചുകൊണ്ടേയിരിക്കണം. വേറെ ആരും സ്നേഹിക്കാനില്ലാത്തപ്പോഴും നിങ്ങളെങ്കിലും നിങ്ങൾക്ക്‌ വേണം..’
അതെ,സ്വയം ആദരിക്കാത്തവർക്ക്‌ മറ്റുള്ളവരെ ആദരിക്കാൻ ക്ഴിയുന്നതെങ്ങനെ? ആത്മാദരവാണ്‌ ലോകത്തെ മുഴുവനും ആദരിക്കുന്നതിന്റെ ആദ്യചുവട്‌. നല്ല രൂപം,വസ്ത്രം,സുഗന്ധം ഇതൊക്കെ പ്രധാനം തന്നെ. പക്ഷേ അതൊക്കെ പുറത്തെ കാര്യങ്ങളാണ്‌. അകത്തുള്ള ആളാണ്‌ കുറച്ചൂടെ ആഴത്തിൽ ആദരവ്‌ അർഹിക്കുന്നത്‌. മനുഷ്യരിൽ നമ്മെ ഏറ്റവും അറിയുന്നയാൾ കണ്ണാടിയിൽ നമ്മൾ കാണുന്ന ആ മനുഷ്യനാണ്‌. അയാളുടെ മുന്നിലൊരു കുറ്റവാളിയാകാതെ ചെന്നുനിൽക്കാൻ കഴിയണം. ഒരു മകൾക്ക്‌ അച്ഛൻ നൽകുന്ന ഉപദേശമി താണ്‌; ‘മോളേ,നീയൊരിക്കലും നിന്നെ വഞ്ചിക്കരുത്‌!’
നമ്മൾ നമ്മെ അറിയാനും സ്നേഹിക്കാനും തുടങ്ങുമ്പോൾ,പിന്നെ താരതമ്യങ്ങളിലൊന്നും താൽപര്യമില്ലാതാകും. അഭിമാനമുള്ളതും അഹന്തയില്ലാത്തതുമായ ജീവിതം പകരം വരും. സ്വന്തം സാധ്യതയെ തിരിച്ചറിയുമ്പോൾ,ജീവിച്ചതും ജീവിക്കാമായിരുന്നതുമായ ആയുസ്സ്‌ തെളിഞ്ഞുവരും. അടുപ്പവും അകൽച്ചയും അഭിനിവേശങ്ങളും വിലയിരുത്തപ്പെടും. ചെളിയായാലും ജീവിതത്തെ ഉപേക്ഷിക്കാതെ,ചെളിയോടെ ജീവിതത്തെ ബാക്കിവെക്കാതെ കഴുകിയെടുക്കുന്നതിലാണ്‌ വിജയം.
ആയുസ്സിൽ നഷ്ടപ്പെട്ടത്‌ തിരിച്ചുപിടിക്കാനും തിരിച്ചുകിട്ടിയത്‌ നഷ്ടമാകാതെ സൂക്ഷിക്കാനും ശ്രദ്ധിയ്ക്കുക.കുട്ടീസ് കഥ ഇഷ്ടം ആയോ? ജീവിത പാതയിൽ ഉപയോഗ പ്രദവുമാകട്ടെ 😍

📗📗

👫B) പഴഞ്ചൊല്ലു കളും വ്യാഖ്യാനവും (7)

1. ഏട്ടിലപ്പടി പയറ്റിലിപ്പടി: പഠിച്ചതൊന്ന്, പ്രയോഗിക്കുന്നത് മറ്റൊന്ന്.

2. ഒത്തുപിടിച്ചാല്‍ മലയും പോരും: ഐക്യമത്യംകൊണ്ട് ഏതു മഹാ കാര്യവും നേടാം.

3. ഒരുമയുണ്ടെങ്കില്‍ ഉലക്കമേലും കിടക്കാം: ഏതു ദുഷ്കര കൃത്യവും
ഐക്യതയുണ്ടെങ്കില്‍ ചെയ്യാന്‍ കഴിയും.

4. കടയ്ക്കല്‍ നനച്ചാലേ തലയ്ക്കല്‍ പൊടിക്കൂ: വേണ്ടസ്ഥലത്ത് വേണ്ടതുപോലെ
പ്രവര്‍ത്തിച്ചാല്‍ ഫലം കിട്ടും.

5. കട്ടവനെ കണ്ടില്ലെങ്കില്‍ കണ്ടവനെ പിടിക്കുക: കുറ്റവാളിയെ പിടികിട്ടിയില്ലെങ്കില്‍
പിടിക്കാന്‍ കഴിയുന്നവനെ കുറ്റവാളിയായി പ്രഖ്യാപിക്കുക.

6. കാക്കക്കൂട്ടില്‍ കല്ലെറിയരുത്: കാക്കയെപ്പോലെ ഐക്യമത്യമുള്ളവരില്‍
ആരെയെങ്കിലും ഉപദ്രവിക്കാന്‍ ശ്രമിച്ചാല്‍ എല്ലാവരും കൂടി ചേര്‍ന്ന് എതിര്‍ക്കും.

7. കയ്ച്ചിട്ടിറക്കാനും വയî മധുരിച്ചിട്ട് തുപ്പാനും വയ്യ: ധര്‍മ്മസങ്കടത്തില്‍ പെടുക.

8. കയ്യിലിരിക്കുന്ന പണം കൊടുത്തു കടിക്കുന്ന പട്ടിയെ വാങ്ങുക: ആപത്തു
വിലയ്ക്കു മേടിക്കുക.

9. കാക്കയ്ക്കും തന്‍പിള്ള പൊന്‍പിള്ള: മമതാബന്ധം.

10. കുളിക്കാതെ ഈറന്‍ ചുമക്കുക: ചെയ്യാത്ത കുറ്റത്തിന് പഴിയേല്‍ക്കുക

📗📗

👫C) പൊതുഅറിവ് (8)

കുട്ടീസ്….ഈ ആഴ്ച യിലെ പൊതു അറിവിൽ നമ്മൾ വിവിധ തരം പാട്ടുകൾ 5എണ്ണം മുൻപ് അറിഞ്ഞതിന്റെ തുടർച്ച യായി 5 എണ്ണം കൂടി അറിയാം…. ട്ടോ😍

6. തുയിലുണർത്തു പാട്ട്

പാണന്മാർ തുടികൊട്ടി പാടുന്ന അനുഷ്ഠാനഗാനങ്ങൾ. ചിങ്ങമാസത്തിൽ ആണ് ഈ അനുഷ്ഠാനം പ്രധാനമായും ആചരിച്ചു വരുന്നത്. ഐശ്വര്യദേവതയായ ഭഗവതിയെ സ്വാഗതം ചെയ്തു കൊണ്ടാണ് പാട്ടുകൾ. ഈ പാട്ടുകൾക്ക് പ്രാദേശികമായി പാണർ പാട്ട്, രാപ്പാട്ട്, ചീപോതി പാട്ട് എന്നൊക്കെ വിശേഷണങ്ങൾ ഉണ്ട്

7. നന്തുണിപ്പാട്ട്

ഏകതന്ത്രി വാദ്യമായ നന്തുണി വായിച്ചു പാടുന്ന പാട്ടുകൾ. ഗാനങ്ങൾ “ശേലുകൾ ” എന്നാണു വിശേഷിക്കപ്പെടുന്നത്. നാലാം ശീല്, ഏരു ശീല്, ആന തൂക്കം, ആമ്മണി ചായ എന്നിങ്ങനെ ശേലുകൾ ഉണ്ട്. കളമെഴുത്തിനു തെയ്യംപാടികളും കുറുപ്പന്മാരും നന്തുണി മീട്ടി നന്തുണി പാട്ടുകൾ പാടാറുണ്ട്.

8. പുള്ളുവൻ പാട്ട്

കുഞ്ഞുങ്ങളേയും ഗർഭിണികളേയും പൈശാചികശക്തികളിൽ നിന്നും രക്ഷിക്കാനായി പാടുന്ന അനുഷ്ഠാനഗാനങ്ങൾ ആണ് പുള്ളുവൻ പാട്ട്. വീണ, കൈമണി, കുടം എന്നിവയാണ് അകമ്പടി വാദ്യങ്ങൾ. “പുള്ളുവ കുടോൽഭവ പാട്ട് “, “മോക്ഷപ്പാട്ട് “, നാവേറ് പാട്ട്, കറ്റപ്പാട്ട്, കണ്ണേർപ്പാട്ടു്, ഗുളികദൃഷ്ടി ഒഴിപ്പിക്കൽ പാട്ട്, എന്നിങ്ങനെ വിവിധ അനുഷ്ഠാനപ്പാട്ടുകൾ ഉണ്ട് പുള്ളുവൻ പാട്ടുകളിൽ. പുള്ളുവ സമുദായം ആണ് ഈ അനുഷ്ഠാനത്തിനു് നിയോഗിക്കപ്പെട്ടവർ.

9. പൂക്കുലപ്പാട്ട്

മലയാളർ സമുദായത്തിന്റെ ആചാരപ്പാട്ട്. കയ്യിൽ കമുങ്ങിന്റെ പൂക്കുലയേന്തി പാടുന്ന പാട്ടിനു് ആവർത്തന സ്വഭാവം ആണ് ഉള്ളത്. വിശേഷ ദിനങ്ങളിലും ശുഭമുഹൂർത്തങ്ങളിലും പൂക്കുലപ്പാട്ട് പാടി വരുന്നു

10. മണ്ണാർപ്പാട്ട്

മദ്ധ്യകേരളത്തിലെ മണ്ണാന്മാരുടെ അനുഷ്ഠാന സംഗീതം. തുടി, ചെണ്ട, നന്തുണി, തുടങ്ങിയ വാദ്യഘോഷങ്ങളോടെ പാടുന്ന പാട്ടുകൾ – മുണ്ടിയൻ പാട്ട്, പൊലിച്ചുപാട്ട് എന്നിങ്ങനെ അറിയപ്പെടുന്നു. വിശേഷദിവസങ്ങളിലും ഉത്സവ ദിനങ്ങളിലും ഈ പാട്ടുകൾ പാടി വരുന്നു

👫D) ചിത്ര ശലഭം (5)

മഞ്ഞപ്പനത്തുള്ളൻ

കുറ്റിക്കാടുകളിലും,വരണ്ട സ്ഥലങ്ങളിലും സാധാരണ കാണപ്പെടുന്ന പൂമ്പാറ്റയാണ് മഞ്ഞപ്പനത്തുള്ളൻ.(Pale Palm Dart, Telicota colon).ഇന്ത്യയിലും അതിനോടു ചേർന്ന ഭൂഭാഗങ്ങളിലും ഇതിനെ കാണാറുണ്ട്. മഞ്ഞപ്പനത്തുള്ളൻ കുതിച്ചു പറക്കുന്നതായിട്ടാണ് കാണപ്പെടുക. ഇടയ്ക്കിടെ ഇലയിൽ ഇരുന്നു വിശ്രമിയ്ക്കുകയും, പൂന്തേൻ നുകരാറുമുണ്ട്. വെയിൽ കായുമ്പോൾ മുൻ ചിറകുകൾ പരത്തിയും,പിൻ ചിറകുകൾ ഉയർത്തിയും പിടിച്ചിരിയ്ക്കും. ചിറകുപുറത്തിനു തവിട്ടുനിറമാണ്. തവിട്ടിൽ മഞ്ഞപ്പാടുകളും കാണാം. ആണിന്റെ ചിറകുപുറത്ത് തവിട്ടിൽ ഒരു ഇളം ചാരനിറത്തിലുള്ള പാട് കാണാം. ഇരുളൻ പനത്തുള്ളനുമായി(Black Palm Dart) ഉറ്റ സാദൃശ്യം ഇതിനുണ്ട്. ചൂരൽ,മുള, മഞ്ഞമുള തുടങ്ങിയ സസ്യങ്ങളിൽ മുട്ടയിടുന്നു. ശലഭപ്പുഴുവിനു ഇളം മഞ്ഞകലർന്ന പച്ചനിറമാണ്.

അവതരണം:
സൈമ ശങ്കർ
➖➖➖➖➖➖➖➖➖➖➖
👬👭👫👭👬👭👫👭👬👭

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ശബരിമലയില്‍ കനത്ത മഴ : ഭക്തിയില്‍ ആറാടി ഭക്തജനം

പത്തനംതിട്ട --ശബരിമലയില്‍ വൈകിട്ട് മൂന്നരമുതല്‍ അഞ്ചര വരെ ശക്തമായ മഴ പെയ്തു . പക്ഷെ മഴയിലും ആറാടി ഭക്ത ജനം ശരണം വിളികളോടെ മലകയറി അയ്യപ്പ സ്വരൂപനെ കണ്ടു തൊഴുതു . ഏതാനും...

സൈനികരുടെ സംരക്ഷണം സമൂഹത്തിന്റെ ഉത്തരവാദിത്തം: ജില്ലാ കളക്ടര്‍  

പത്തനംതിട്ട --രാജ്യം സംരക്ഷിക്കുന്ന സൈനികരുടെ സംരക്ഷണം സമൂഹത്തിന്റെയാകെ ഉത്തരവാദിത്തമാണെന്ന് ജില്ലാ കളക്ടര്‍ എ. ഷിബു പറഞ്ഞു. സായുധസേനാ പതാക ദിനത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ സൈനികക്ഷേമ ഓഫീസ് സംഘടിപ്പിച്ച പതാകനിധി സമാഹരണം...

ഡോ. ഷഹനയുടെ മരണം; പ്രതി ഡോ. റുവൈസ് കസ്റ്റഡിയിൽ, ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി.

തിരുവനന്തപുരം മെഡിക്കൽ കോളജിലെ പിജി വിദ്യാർത്ഥിനിയും ഡോക്ടറുമായ ഡോ. ഷഹനയുടെ മരണത്തിൽ പ്രതി ഡോ. റുവൈസ് കസ്റ്റഡിയിൽ. പ്രതിയെ വിശദമായ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ഉൾപ്പെടെയുള്ള നടപടിയിലേക്ക് കടക്കും. ഇന്നലെ റുവൈസിനെ...

സന്നിധാനത്ത് വെടിമരുന്ന് സൂക്ഷിക്കുന്നത് എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട്’ ; ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

പത്തനംതിട്ട --സന്നിധാനത്ത് വെടിവഴിപാടിനുള്ള വെടിമരുന്ന് സൂക്ഷിക്കുന്നത് എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ പി എസ് പ്രശാന്ത്. ക്ഷേത്രത്തില്‍ നിന്നും ഒരു കിലോമീറ്ററോളം മാറി 100 അടിയോളം താഴ്ച്ചയിലാണ് വെടിമരുന്ന് സൂക്ഷിക്കുന്ന...
WP2Social Auto Publish Powered By : XYZScripts.com
error: