17.1 C
New York
Tuesday, October 3, 2023
Home Special 👬👫കുട്ടീസ് കോർണർ 👬👫 (പതിനാലാം വാരം)

👬👫കുട്ടീസ് കോർണർ 👬👫 (പതിനാലാം വാരം)

അവതരണം: സൈമ ശങ്കർ✍

ഹായ് കുട്ടീസ്!! ഇന്ന് നമുക്ക് (A) ദിന വിശേഷങ്ങൾ,  (B) കുസൃതി ചോദ്യങ്ങളും ഉത്തരവും, (C) പൊതു അറിവും കൂടാതെ (D) ഒരു സ്റ്റാമ്പിന്റെ കഥ കൂടി വായിക്കാം…. ട്ടോ 😍

എന്ന് സ്വന്തം
ശങ്കരിയാന്റി.

👫A) സെപ്റ്റംബർ മാസത്തിലെ ദിനവിശേഷങ്ങൾ

സെപ്റ്റംബർ 2 – ലോക നാളീകേരദിനം

സെപ്റ്റംബർ 4 – അന്തർദേശീയ പിങ്ക് ഹിജാബ് ദിനം

സെപ്റ്റംബർ 5 – ദേശീയ അധ്യാപകദിനം

സെപ്റ്റംബർ 8 – ലോക സാക്ഷരതാ ദിനം

സെപ്റ്റംബർ 10 – ലോക സൂയിസൈഡ് പ്രിവൻഷൻ ദിനം

സെപ്റ്റംബർ 13 – ലോക ചോക്ലേറ്റ് ദിനം

പ്രായവ്യത്യാസങ്ങളില്ലാതെ എല്ലാവരും ഒരു പോലെ ആസ്വദിക്കുന്ന ഈ മധുരത്തിന് ലോകം മുഴുവന്‍ ആരാധകരുണ്ട്. മിഠായിയായോ ഡെസേര്‍ട്ടോ ഷെയ്ക്കോ സ്മൂത്തിയോ അങ്ങിനെ ഏത് രൂപത്തിലും ചോക്ലേറ്റിനു പ്രിയം തന്നെ . ചോക്ലേറ്റ് എന്നാണ് ആദ്യമായി ഉണ്ടാക്കിയെതെന്നു വ്യക്തമല്ല. ആദ്യകാലങ്ങളിൽ ചോക്ലേറ്റ് ഒരു പാനീയം എന്ന നിലയി ലാണത്രെ ഉപയോഗിച്ചിരുന്നത്. ഏതാണ്ട് രണ്ടായിരം വർഷ ങ്ങൾക്കു മുൻപു മെക്സിക്കോ, മധ്യ അമേരിക്ക എന്നിവിടങ്ങ ളിൽ കൊക്കോയുടെ വിത്തുകളിൽ നിന്നെടുത്ത പൊടി, മറ്റു ചില വസ്തുക്കളുമായി ചേർത്ത് പ്രത്യേകതരം പാനീയമുണ്ടാ ക്കി കുടിച്ചിരുന്നതായി വിശ്വസിക്കുന്നു. മെക്സിക്കോയിൽ നിന്നു കണ്ടെടുത്ത പാത്രങ്ങൾ 1750 ബിസി കാലത്തേതാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഇവ ചോക്ലേറ്റിന്റെ ആദ്യരൂപം ഉണ്ടാക്കാൻ ഉപയോഗിച്ചതാണെന്നു കരുതുന്നു. മെക്സിക്കോയിൽ നിന്നു കണ്ടെടുത്ത ഇത്തരം പാത്രങ്ങളുടെ കാലപ്പഴക്കത്തിൽ നിന്നു ചോക്ലേറ്റിനു പ്രാചീന പെരുമ വിളിച്ചോതുന്നു. സാങ്കേതിക മികവു കൈവന്നതോടെ ഇവ കുഴമ്പു പരുവത്തിലും പിന്നീടു ഖര രൂപത്തിലുമായി. പിന്നീടു ഗുണവും മണവും രുചിയും നിറവും നൽകാൻ പലതരം ഭക്ഷ്യ വസ്തുക്കളിൽ ചേർക്കപ്പെട്ടു. ഇതിന്റെ ഫലമായി ചോക്ലേറ്റ് ചേർത്ത വിവിധയിനം കേക്കുകൾ, ബിസ്ക്കറ്റുകൾ, ഐസ്ക്രീമുകൾ, പുഡ്ഡിങ്ങുകൾ, മിഠായികൾ, കാപ്പികൾ, ജ്യൂസുകൾ എന്നിവയും പിറവിയെടുത്തു.ഓരോ നാട്ടിലെയും രുചികള്‍ക്കൊപ്പം ഇടകലര്‍ന്നും കയ്പു കലര്‍ന്ന ആ രുചി കൈമോശം പോകാതെയും ചോക്ലേറ്റ് പ്രിയപ്പെട്ട മധുരമായി തുടര്‍ന്നു.

സെപ്റ്റംബർ 14 – ഹിന്ദിദിനം

സെപ്റ്റംബർ 15 – എഞ്ചിനിയേഴ്സ് ദിനം

സെപ്റ്റംബർ 16 – ഓസോൺദിനം

സെപ്റ്റംബർ 21 – അൾഷിമേഴ്സ്ദിനം

സെപ്റ്റംബർ 21 – ലോകസമാധാനദിനം

സെപ്റ്റംബർ 25 – സാമൂഹ്യനീതി ദിനം

സെപ്റ്റംബർ 26 – ലോകബധിര ദിനം

സെപ്തംബര്‍ 26 – ലോക ബധിര ദിനമാണ്.

കേള്‍ക്കാനാവാത്തവര്‍ക്ക് അനുഭവങ്ങളുടെയും അറിവിന്റേയും ഒരു ലോകമാണ് നഷ്ടപ്പെടുന്നത്. വാക്കുകളിലൂടെയും ഭാഷയിലൂടെയും ലഭിക്കുന്ന അറിവാണ് ഒരാളുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നത്. ഭാഷ കേള്‍ക്കാതെ വരുമ്പോള്‍ സംസാരിക്കാനും കഴിയാതെ വരുന്നു. പറയാനേറെയുണ്ടെങ്കിലും ജന്മനാ കേള്‍ക്കാനാവാത്തവര്‍ക്ക് സംസാരിക്കാന്‍ കഴിയാതെ പോകുന്നത് അതുകൊണ്ടാണ്. ജന്മനാ തന്നെ വൈകല്യമുള്ളവര്‍ക്ക് പ്രത്യേക ഗുണങ്ങളുണ്ടാകും. ഏത് അവയവത്തിനാണോ വൈകല്യമുള്ളത്, മറ്റ് അവയങ്ങള്‍ കൊണ്ട് അത് പരിഹരിക്കപ്പെടുന്നു. ലോക ബധിര ദിനത്തിന്റെ ചരിത്രവും അതാണ് കാണിക്കുന്നത്. അമേരിക്കയിലെ ഫിലാഡല്‍ഫിയയില്‍ 1871ലാണ് ഗ്രാന്‍വില്ല റിച്ചാര്‍ഡ് സെയ്മര്‍ എന്ന വ്യക്തിയുടെ ജനനം. നന്നെ ചെറുപ്പത്തിലുണ്ടായ കടുത്ത പനിയാണ് അദ്ദേഹത്തിന്റെ കേള്‍വി ശക്തിയെ ഇല്ലാതാക്കിയത്. എന്നാല്‍ കുടുബം അദ്ദേഹത്തോടൊപ്പം നിന്നു. ബധിരര്‍ക്ക് പ്രത്യേക വിദ്യാഭ്യാസം നല്‍കുന്ന സ്‌കൂളില്‍ ചേര്‍ത്ത് പഠിപ്പിച്ചു. ഉന്നത പഠനവും അദ്ദേഹത്തിനങ്ങനെ ലഭിച്ചു. കേള്‍വി നഷ്ടമായിരുന്നെങ്കിലും പ്രത്യേക കഴിവുകളാല്‍ സമ്പന്നനായിരുന്നു ഗ്രാന്‍വില്ല. നന്നായി ചിത്രം വരയ്ക്കുമായിരുന്ന അദ്ദേഹം പിന്നീട് എത്തിച്ചേര്‍ന്നത് സാന്‍ഫ്രാന്‍സിസ്‌ക്കോയിലെ പ്രശസ്തമായ കാലിഫോര്‍ണിയ സ്‌കൂള്‍ ഓഫ് ഡിസൈന്‍സിലായിരുന്നു. സാധരണക്കാരെ പോലെ തന്നെ കഴിവ് പ്രകടിപ്പിച്ച അദ്ദേഹത്തെ അനുസ്മരിച്ചാണ് ലോകം ബധിര ദിനം ആചരിച്ചു തുടങ്ങിയത്.

സെപ്റ്റംബർ 27 – ലോകവിനോദസഞ്ചാരദിനം

സെപ്റ്റംബർ 28 .ലോക പേവിഷബാധദിനം

പേവിഷ ബാധയ്ക്കെതിരെ പ്രതിരോധ കുത്തി വയ്പ് (വാക്സിന്‍) കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍ ലൂയീസ് പാസ്ചറുടെ ചരമ വാര്‍ഷികം ആചരിക്കുന്നതിന്റെ ഭാഗമായാണ് സെപ്തംബര്‍ 28 എല്ലാ വര്‍ഷവും ലോക “പേവിഷബാധദിനം’ ആയി ആചരിക്കുന്നത് പേപ്പട്ടി വിഷബാധയെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ഉദ്ദേശിച്ചാണ് ഈ ദിനം ആചരിക്കുന്നത് .

സെപ്റ്റംബർ : 29 – ലോക ഹൃദയ ദിനം

ഹൃദ്രോഗം ഒരു സാംക്രമിക രോഗമെന്നോണം ലോകമെമ്പാടും പടർന്നുപിടിക്കുകയാണ്‌. 2020 ആകുന്നതോടെ മറ്റു മഹാമാരികളെയെല്ലാം കടത്തിവെട്ടുന്ന ഒന്നായി ഹൃദ്രോഗം മാറിക്കഴിയുമെന്ന് സമീപകാല പഠനങ്ങൾ മുന്നറിയിപ്പു നൽകുന്നു. ഹൃദയത്തെപ്പറ്റി നമ്മെ ഓർമ്മിപ്പിക്കാനായി വേൾഡ്‌ ഹാർട്ട്‌ ഫെഡറേഷനും യുനെസ്കോയും ലോകാരോഗ്യ സംഘടനയുംസംയുക്തമായാണ്‌എല്ലാ വർഷവും സെപ്റ്റംബർ29 ന് ലോകഹൃദയാരോഗ്യദിനമായി (World Heart Day) ആചരിക്കുന്നത്‌.

ലോകത്ത്‌ ഏറ്റവും കൂടുതൽ ഹൃദ്രോഗികളുള്ള രാജ്യങ്ങളിലൊന്നാണ്‌ ഇന്ത്യ. ജനിതകമായി, മറ്റു രാജ്യങ്ങളിലുള്ളവരേക്കാൾ ഇന്ത്യക്കാർക്ക്‌ ഹൃദയാഘാതമുണ്ടാകാൻ മൂന്നിരട്ടി സാധ്യതയുണ്ട്‌. 1960 മുതൽ 1995 വരെ നടത്തിയ നിരീക്ഷണങ്ങൾ പ്രകാരം ഇന്ത്യയിൽ ഏറ്റവും വർദ്ധിച്ച ഹൃദ്രോഗ നിരക്കുള്ള സംസ്ഥാനം കേരളമാണ്‌ (12.7 ശതമാനം). നഗരവാസികളിൽ നടത്തിയ പഠനമാണിത്‌. ഇന്ത്യയിലെ ഗ്രാമവാസികളിൽ നടത്തിയ പഠനങ്ങളിലും കേരളം തന്നെ മുന്നിൽ (7.4 ശതമാനം).

📗📗

👫B) കുസൃതി ചോദ്യങ്ങളും ഉത്തരങ്ങളും (7)

1) കടയിൽ നിന്നും വാങ്ങാൻ പറ്റാത്ത ജാം?

2. ധാരാളം ആളുകൾ കൂടുന്ന ഒരു ഇംഗ്ലീഷ് അക്ഷരം ഏതാണ്?

3. തേനീച്ച മൂളുന്നതെന്തുകൊണ്ട്?

4. ലൈസെൻസ് ആവശ്യം ഇല്ലാത്ത ഡ്രൈവർ ആരാണ്?

5. ചപ്പാത്തിയും ചിക്കുൻഗുനിയയും തമ്മിലുള്ള വ്യത്യാസം എന്ത്?

6. കണക്കുപുസ്തകം ഒരിക്കലും ഹാപ്പി ആവില്ല എന്തുകൊണ്ട്?

7. ഏതു ഭാഷയും എഴുതാൻ പറ്റുന്ന കണ്ടുപിടുത്തം?

8. ഗ്രഹങ്ങളിൽ വെച്ച് ഏറ്റവും അപകടകാരിയായ ഗ്രഹം?

9. പെൺകുട്ടികൾ ചിരിക്കുമ്പോൾ വാപൊത്തുന്നതെന്തുകൊണ്ട്?

10. താമസിക്കാൻ പറ്റാത്ത വീട്?

ഉത്തരം

1)ട്രാഫിക് ജാം

2)ക്യു (Q)

3)അതിനു സംസാരിക്കാൻ പറ്റാത്തതുകൊണ്ട്

4)സ്ക്രൂഡ്രൈവർ

5)ചപ്പാത്തി മനുഷ്യൻ പരത്തും, ചിക്കുൻഗുനിയ കൊതുക് പരത്തും

6)അതിൽ നിറയെ Problems ആയതുകൊണ്ട്

7)പേന

8)അത്യാഗ്രഹം

9)കൈകൾകൊണ്ട്

10).ചീവീട്

📗📗

👫C) പൊതുഅറിവ് (7)

കുട്ടീസ് ഈ ആഴ്ച യിലെ പൊതു അറിവിൽ നമുക്കു വിവിധ തരം പാട്ടുകൾ ഏതൊക്കെയെന്നു അറിയാം… ട്ടോ ധാരാളം തരം പാട്ടുകൾ ഉണ്ടെങ്കിലും ഈ ആഴ്ച 5തരം മനസ്സിലാക്കാം.

1.കൈകൊട്ടിക്കളിപ്പാട്ടുകൾ

തമിഴ്നാട്ടിലെ “കുമ്മി”യോടു് സാമ്യമുള്ള നൃത്തഗാനങ്ങൾ ആണു് കൈകൊട്ടിക്കളിപ്പാട്ടുകൾ. ധനുമാസത്തിലെ തിരുവാതിരനാളിലെ കൈകൊട്ടിക്കളിയാണു് തിരുവാതിര കളി. പരമ്പരാഗതമായ പാട്ടുകൾക്ക് പുറമേ വർത്തമാനകാലത്തെ കവികളും കവിയത്രികളും ഈ ശാഖയ്ക്കു് പാട്ടുകൾ പ്രദാനം ചെയ്തിട്ടുണ്ട്.

2. കളം പാട്ട്
➖➖➖➖➖➖➖➖➖
ഭഗവതി സേവ, ബാധ ഒഴിപ്പിക്കൽ, മാന്ത്രിക / താന്ത്രിക കർമ്മങ്ങൾ എന്നിവയുടെ ഭാഗമായി ‘കളമെഴുത്ത് ‘ സാധാരണ ആണ്. അങ്ങനെ എഴുതുന്ന കളങ്ങളുമായി ബന്ധപ്പെട്ട പാട്ടുകൾ ആണ് കളമെഴുത്തുപാട്ട്. കളമെഴുതപ്പെട്ട രൂപങ്ങളുടെ കഥയാണു് പാട്ടായി പാടുക. മലയാളത്തിലെ ഏറ്റവും പ്രാചീന ഗാനങ്ങളിൽ പെടുന്നു കളമെഴുത്തുപാട്ട്. ദാരുകവധം കഥ ഒരു പ്രധാന വിഷയമാണ് ഭഗവതി സേവയുമായി ബന്ധപ്പെട്ട കളമെഴുത്തിനു്.

3. ഭദ്രകാളി പാട്ട്

ഭഗവതിക്ഷേത്രങ്ങളിൽ ഒരു അനുഷ്ഠാന മായി പാടുന്ന പാട്ടുകൾ. ദീപാരാധനയ്ക്കുശേഷം സ്ത്രീകളും പുരുഷന്മാരും ഇരുവശവും നിരന്നിരുന്നു് പാടുന്ന പാട്ടിന്റെ വിഷയം ദാരികവധം ആണ്. പ്രത്യേക താളത്തിൽ കൈകൾ കൊട്ടി ആണ് “പാട്ട്” പാടുക. ഈ അനുഷ്ഠാനത്തിനു് കൊച്ചി പ്രദേശത്ത് “പാട്ട്” എന്ന് മാത്രമാണ് പറയുക. പാട്ടിലെ ഓരോ വരിയും ഒരാൾ പാടുന്നത് മറ്റുള്ളവർ ഏറ്റു പാടുന്നു. ഓരോ വരിയും പാടിക്കഴിഞ്ഞു് കൈകൾ കൊട്ടി “താതൈ ” എന്ന് ഏറ്റു പാടുക പതിവാണ്.

4. കൊട്ടിപ്പാടി സേവപ്പാട്ടുകൾ

ക്ഷേത്രങ്ങളിൽ പൂജയ്ക്കായി നട അടയ്ക്കുമ്പോൾ സോപാനത്തിൽ നിന്നുകൊണ്ട് ഇടയ്ക്ക കൊട്ടി പാടുന്ന പാട്ടുകൾ. ഓരോ പൂജയ്ക്കും വ്യത്യസ്തരാഗത്തിലും രാഗമാലിക ആയും പാടുന്ന പതിവു് ഉണ്ട്. ഈ പാട്ടുകൾ പാടി അവസാനിപ്പിക്കുന്നത് മദ്ധ്യമാവതി രാഗത്തിൽ ആണെന്നതു് ശ്രദ്ധേയം ആണ്. പരമ്പരാഗതമായി കൈമാറിവന്ന ഈ പാട്ടുകളുടെ രചന നടന്ന കാലത്തെ കുറിച്ചോ രചയിതാക്കളെ കുറിച്ചോ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

5. തിരുവാതിരപ്പാട്ട്
കൈകൊട്ടിക്കളിപ്പാട്ടുകൾ. ധനുമാസത്തിലെ തിരുവാതിരനാൾ ആണ് ഉചിതമായ സന്ദർഭം. ഉത്തരേന്ത്യയിലെ “ഡാന്ടിയ “, “ഗർഭ ” തുടങ്ങിയ നൃത്തങ്ങളെ അനുസ്മരിപ്പിക്കുന്നതാണ് തിരുവാതിരകളി. കത്തിച്ചുവെച്ച വിളക്കിനു ചുറ്റുമായി സ്ത്രീകൾ (പ്രത്യേകിച്ചും കന്യകമാർ ) ചുവടുവെച്ച് കൈകൊട്ടി പാടുന്നു. സ്ത്രീകൾ പരസ്പരം കൈകൊട്ടി ആണ് നൃത്തം ചെയ്യുക. പാർവതി, പരമേശ്വരൻ, സരസ്വതി, ശ്രീകൃഷ്ണൻ തുടങ്ങിയ ദേവി ദേവന്മാരെ സ്തുതിച്ചുകൊണ്ടുള്ള പാട്ടുകൾക്ക് നാടൻ ഈണങ്ങൾ ആണ് ഉപയോഗിച്ചു കണ്ടു വരുന്നത്. സരളമായ രാഗങ്ങളും ആലാപനത്തിന് അടിസ്ഥാനം ആകാറുണ്ട്. കുഞ്ചൻ നമ്പ്യാരുടെ “രുക്മിണി സ്വയംവരം പത്തു വൃത്തം”തിരുവാതിരപ്പാട്ടാണ്. രാമപുരത്തു വാരിയരുടെ “നൈഷധം” ഇരട്ടക്കുളങ്ങര രാമവാരിയരുടെ “നള ചരിതം” തുടങ്ങിയവയും തിരുവാതിരപ്പാട്ടുകൾ ആണ്. ഇരയിമ്മൻ തമ്പി, കുട്ടിക്കുഞ്ഞു തങ്കച്ചി തുടങ്ങിയവർ രചിച്ച തിരുവാതിര പാട്ടുകൾ കൂടുതൽ പ്രചാരം നേടി.

👫D) സ്റ്റാമ്പിന്റെ കഥ(6)

വിവേകാനന്ദ പാറ യുടെ സ്റ്റാമ്പ്‌.

ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട് മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപും, ആദ്യ ദിന കവറും കൂടെ കാണുന്നതിനൊപ്പം വിവേകാനന്ദ പാറയെ കുറിച്ചു കൂടി അറിയാം.

ഇന്ത്യയുടെ തെക്കേ അറ്റത്ത് കന്യാകുമാരിയിലുള്ള വാവതുറൈ മുനമ്പിൽ നിന്ന് 500മീറ്ററോളം അകലെ കടലിലായി രണ്ടു പാറകളിൽ ഒന്നാണ്, വിവേകാനന്ദപ്പാറ. വിവേകാനന്ദസ്വാമികൾ കടൽ നീന്തിക്കടന്ന് 1892 ഡിസംബർ 23,24,25 തീയതികളിൽ ഇവിടെ ധ്യാനിച്ച് ഇരുന്നിരുന്നു. വിവേകാനന്ദ സ്വാമികളുടെ സ്മരണാർത്ഥം ശ്രീ മന്നത്ത് പത്മനാഭൻപ്രസിഡണ്ടും ശ്രീ ഏകാനാഥ റാനഡെസെക്രട്ടറിയുമായുള്ള വിവേകാനന്ദപ്പാറ സ്മാരകസമിതിയാണ് സ്മാരക നിർമ്മാണത്തിനായി പ്രയത്നിച്ചത്. 1970 സെപ്റ്റംബർ 2 ന് അന്നത്തെ ഇന്ത്യൻ പ്രസിഡന്റായിരുന്ന ശ്രീ വി.വി. ഗിരി ഈ സ്മാരകം രാഷ്ട്രത്തിന് സമർപ്പിച്ചു..കടലിൽ അഞ്ഞൂറു മീറ്ററിലേറെ ഉള്ളിലായുള്ള രണ്ടു കൂറ്റൻ പാറകൾക്കു മീതെയായി ഇവിടെ വിവേകാനന്ദസ്മാരകം പണികഴിപ്പിച്ചത്.വിശാലമായ ആറേക്കർ സ്ഥലത്ത് 17 മീറ്റർ ഉയരത്തിലാണിത് സ്ഥിതി ചെയ്യുന്നത്.വിവേകാനന്ദ സ്വാമികളുടെ പ്രതിമ സ്ഥാപിച്ചിരിക്കുന്ന വിവേകാനന്ദ മണ്ഡപമാണ് മുഖ്യാകർഷണം .

സന്ദർശകർക്ക് ധ്യാനിച്ചിരിക്കാനുള്ള ധ്യാന മണ്ഡപവും ഇതിനോടനുബന്ധിച്ചുണ്ട്. ധ്യാനമണ്ഡപം ഇന്ത്യയിലെ വിവിധ ക്ഷേത്രനിർമ്മാണ രീതി സമന്വയിപ്പിച്ച് ഉണ്ടാക്കിയതാണ്. ബംഗാൾ ഉൾക്കടലും, അറബിക്കടലും, ഇന്ത്യൻ മഹാസമുദ്രവും യോജിച്ച് ഒന്നായിത്തീരുന്ന ത്രിവേണി സമുദ്രസംഗമം ഇവിടെനിന്നും ദർശിക്കാവുന്നതാണ്. വിവേകാനന്ദ മണ്ഡപം, ശ്രീപാദ മണ്ഡപം എന്നിവയാണ് പാറയിലുള്ള മുഖ്യമായ രണ്ട് നിർമ്മിതികൾ. ദേവി കന്യാകുമാരി ഒറ്റക്കാലിൽ നിന്ന് തപസ്സനുഷ്ടിച്ചിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന ശ്രീപാദപ്പാറ വിവേകാനന്ദപ്പാറയിലാണുള്ളത്. ദേവിയുടേതെന്ന് വിശ്വസിക്കപ്പെടുന്ന പാദമുദ്ര അഥവാ ശ്രീപാദം ഇപ്പോഴും അവിടെ പൂജിക്കപ്പെടുന്നു.

അവതരണം
സൈമ ശങ്കർ✍
➖➖➖➖➖➖➖➖➖➖➖
👬👭👫👭👬👭👫👭👬👭👫

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കേരള സെന്റർ 2023 – ലെ അവാർഡു ജേതാക്കളെ പ്രഖ്യാപിച്ചു

നിസ്വാർത്ഥമായ സേവനത്തിലൂടെ സമൂഹ നന്മക്ക് വേണ്ടി പ്രവർത്തിക്കുന്നവരും തങ്ങളുടെ പ്രവർത്തന മേഘലകളിൽ പ്രതിഭ തെളിയിച്ചവരുമായ എട്ട് ഇന്ത്യൻ അമേരിക്കൻ മലയാളികളെ കേരള സെന്റർ 2023 ലെ അവാർഡ് ജേതാക്കളായി പ്രഖ്യാപിച്ചു. ഒക്ടോബർ 28...

👬👫കുട്ടീസ് കോർണർ 👬👫 (പതിനാറാം വാരം)

ഹായ് കുട്ടീസ്!! ഇന്ന് നമുക്ക്(A)ദിനവിശേഷങ്ങൾ, (B)കുസൃതി ചോദ്യങ്ങളും ഉത്തരവും, (C)പൊതു അറിവും കൂടാതെ (D)ഒരു സ്റ്റാമ്പിന്റെ കഥ കൂടി വായിക്കാം.... ട്ടോ 😍 എന്ന് സ്വന്തം ശങ്കരിയാന്റി. 👫A) ദിന വിശേഷങ്ങൾ ഒക്ടോബർ മാസത്തിലെ ദിനങ്ങൾ ഒക്ടോബർ 1 -...

*കൗതുക വാർത്തകൾ* ✍റാണി ആന്റണി മഞ്ഞില

🌻മരിയാന ട്രെഞ്ച്. ​സമുദ്രത്തിനടിയിൽ ലോകത്തിലെ ഏറ്റവും ആഴമുള്ള ഗർത്തമാണ് മരിയാന ട്രെഞ്ച്. കരയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയെപ്പോലും ഉള്ളിലൊതുക്കാനാകുന്ന മഹാ ആഴം. ജപ്പാൻ, ഫിലിപ്പീൻസ്, പാപുവ ന്യൂഗിനിയ എന്നീ രാജ്യങ്ങൾക്കിടയിൽ 2500 കിലോമീറ്റിലധികമായി സമുദ്രത്തിനടിയിൽ...

ജേക്കബ് തരകന് (കുഞ്ഞുമോൻ) അന്ത്യാഞ്ജലി

ന്യു ജേഴ്‌സി: പുനരൈക്യ പ്രസ്ഥാനത്തിലൂടെ 1930 ൽ മലങ്കര കത്തോലിക്കാ സ്ഥാപനത്തിന് ഊടും പാവും നൽകിയ ആർച്ച് ബിഷപ്പ് ഗീവർഗീസ് മാർ ഈവാനിയോസ്, ബിഷപ്പ് അലോഷ്യസ് (കൊല്ലം), മാർ തെയോഫിലോസ്, ഡീക്കൻ അലക്‌സാണ്ടർ...
WP2Social Auto Publish Powered By : XYZScripts.com
error: