17.1 C
New York
Thursday, December 7, 2023
Home Special 👬👫കുട്ടീസ് കോർണർ 👬👫 (പതിനാറാം വാരം)

👬👫കുട്ടീസ് കോർണർ 👬👫 (പതിനാറാം വാരം)

അവതരണം: സൈമ ശങ്കർ

ഹായ് കുട്ടീസ്!! ഇന്ന് നമുക്ക്(A)ദിനവിശേഷങ്ങൾ, (B)കുസൃതി ചോദ്യങ്ങളും ഉത്തരവും, (C)പൊതു അറിവും കൂടാതെ (D)ഒരു സ്റ്റാമ്പിന്റെ കഥ കൂടി വായിക്കാം…. ട്ടോ 😍

എന്ന് സ്വന്തം
ശങ്കരിയാന്റി.

👫A) ദിന വിശേഷങ്ങൾ

ഒക്ടോബർ മാസത്തിലെ ദിനങ്ങൾ
ഒക്ടോബർ 1 – ലോകവൃദ്ധദിനം
ഒക്ടോബർ 1 – ലോക പച്ചക്കറി ദിനം
ഒക്ടോബർ 1 – ലോക സംഗീത ദിനം
ഒക്ടോബർ 1 – ലോകരക്തദാന ദിനം
ഒക്ടോബർ 2 – അന്താരാഷ്ട്ര അഹിംസാദിനം
ഒക്ടോബർ 2 – ദേശീയ സേവനദിനം
ഒക്ടോബർ 3 – ലോകപ്രകൃതി ദിനം
ഒക്ടോബർ 3 – ലോകആവാസ ദിനം
ഒക്ടോബർ 4 – ലോകമൃഗക്ഷേമദിനം
ഒക്ടോബർ 5 – ലോകഅധ്യാപക ദിനം
ഒക്ടോബർ 6 – ലോകഭക്ഷ്യസുരക്ഷാ ദിനം
ഒക്ടോബർ 6 – ലോകവന്യജീവി ദിനം
ഒക്ടോബർ 8 – ദേശീയ വ്യോമസേനാ ദിനം
ഒക്ടോബർ 9 – ലോകതപാൽ ദിനം
ഒക്ടോബർ 10 – ദേശീയ തപാൽ ദിനം
ഒക്ടോബർ 10 – ലോക മാനസികാരോഗ്യദിനം
ഒക്ടോബർ 12 – ലോകകാഴ്ചാ ദിനം
ഒക്ടോബർ 13 – ലോക കലാമിറ്റി നിയന്ത്രണ ദിനം
ഒക്ടോബർ 13 – സംസ്ഥാന കായിക ദിനം
ഒക്ടോബർ 14 – ലോക സൗഖ്യ ദിനം
ഒക്ടോബർ 14 – വേൾഡ് സ്റ്റാന്റേർഡ് ദിനം
ഒക്ടോബർ 15 – ലോക വെള്ളച്ചൂരൽ ദിനം
ഒക്ടോബർ 15 – അന്ധ ദിനം
ഒക്ടോബർ 15 – ഹാൻഡ് വാഷിംഗ് ദിനം
ഒക്ടോബർ 16 – ലോക ഭക്ഷ്യദിനം
ഒക്ടോബർ 17 – ദാരിദ്ര്യനിർമ്മാർജ്ജന ദിനം
ഒക്ടോബർ 24 – ഐക്യരാഷ്ട്ര ദിനം
ഒക്ടോബർ 28 – അന്താരാഷ്ട്ര ആനിമേഷൻ ദിനം
ഒക്ടോബർ 30 – ലോക സമ്പാദ്യ ദിനം
ഒക്ടോബർ 31 – ലോക പുനരർപ്പണ ദിനം

📗📗

👫B) കുസൃതി ചോദ്യങ്ങളും ഉത്തരവും (8)

1. ലോകത്ത് എല്ലാവരും ഇഷ്ട്ടപ്പെടുന്ന ഹരി ഏതാണ്?

ഓഹരി

3. സുഖത്തിലും ദുഖത്തിലും ഉള്ളത് എന്ത്?

4.തോളിൽ സഞ്ചിയുള്ള ജീവി ഏത്?

കണ്ടക്ടർ

5.മലയാളത്തിൽ നാവുകൊണ്ടും ഇംഗ്ലീഷിൽ കാലുകൊണ്ടും ചെയ്യുന്നത്?

വാക്ക്.. Walk

6. കാണാൻ പറ്റാത്ത നാവ്?

കിനാവ്

7.വേനൽക്കാലത്തു മനുഷ്യനെ താങ്ങുന്ന ഭാരം?

സംഭാരം

8.ചുമരിനു പുറത്തുള്ള വസ്തുക്കളെ കാണാൻ സഹായിക്കുന്ന ഉപകരണം ഏത്?

ജനൽ

9.ഏറ്റവും വലിയ ആൽ?

ഹർത്താൽ

10. ഏറ്റവും വലിയ നെറ്റ്?

ഇന്റർനെറ്റ്

📗📗

👫C) പൊതുഅറിവ് (9)

കുട്ടീസ്….ഈ ആഴ്ച യിലെ പൊതു അറിവിൽ നമ്മൾ വിവിധ തരം പാട്ടുകൾ 10എണ്ണം മുൻ രണ്ട് വാരങ്ങളിൽ അറിഞ്ഞതിന്റെ തുടർച്ച യായി 5 എണ്ണം കൂടി അറിയാം…. ട്ടോ😍

11. മഹാബലിപ്പാട്ട്

വാമനാവതാരകഥ പറയുന്ന അനുഷ്ഠാന ഗാനം. ഉത്തര കേരളത്തിലെ തെയ്യംപാടികളുടെതാണു് ഈ സംഗീത വിഭാഗം

12. തുക്കിലോണത്ത് പാട്ട്

കേരളത്തിലെ പാണസമുദായത്തിൽപ്പെട്ടവർ ഭഗവതിയെ സ്വാഗതം ചെയ്തു പാടുന്ന പാട്ട്. ഈ നാടോടിഗാനം ചിങ്ങ മാസത്തിലാണ് വിശേഷവിധിയായി പാടി വരുന്നതു്.

13. തോറ്റം പാട്ട്

ഒരു അനുഷ്ഠാന ഗാനം. ഭദ്രകാളിപ്പാട്ട് എന്നും അറിയപ്പെടുന്നു. കോവലൻ – കണ്ണകി കഥയും ദാരുകാസുരവധവുമാണ് പ്രമേയം.

14. ദാരുകൻ തോറ്റം

പാലക്കാട് ജില്ലയിലെ ചിറ്റൂരിൽ പ്രചാരത്തിലുള്ള തോറ്റം പാട്ട്. കാളി ആരാധനയാണ് പ്രമേയം.

15. ഗന്ധർവ്വം പാട്ട്

ഗർഭിണികളായ സ്ത്രീകളിലെ “ബാധ” ഒഴിപ്പിക്കാൻ പാടാറുള്ള അനുഷ്ഠാന ഗാനം

👫D) സ്റ്റാമ്പിന്റെ കഥ

ആന

കേരളത്തിന്‍റെ മൃഗം എന്നറിയപ്പെടുന്നത് ആനയാണ്. വെറും അറിയപ്പെടൽ മാത്രല്ല, ആന പ്രേമികളുടെ നാട് കൂടിയാണ് ഈ കൊച്ചു സംസ്ഥാനം.കേരളത്തിന്റെയും ഇന്ത്യയുടെയും സാംസ്കാരികമണ്ഡലത്തിൽ ആനകൾക്ക് പ്രത്യേക സ്ഥാനമുണ്ട്.കർണാടകം, ഒറീസ്സ, ഝാർഖണ്ഡ്‌ എന്നീ സംസ്ഥാനങ്ങളിലെ ഔദ്യോഗിക മൃഗം കൂടിയാണ് ആന. കേരള സർക്കാരിന്റെ ഔദ്യോഗിക ചിഹ്നത്തിൽ ആനയുടെ ചിത്രം ഉപയോഗിച്ചിരിക്കുന്നു.ലോകത്ത് ഏറ്റവുമധികം ഏഷ്യൻ ആനകളെ കാണുന്നത് കേരളമുൾപ്പെടുന്ന വനമേഖലയിലാണ്.

കേരളത്തിൽ 562 നാട്ടാനകളും 6079 കാട്ടാനകളുമുണ്ടെന്നാണു കണക്ക്. കാട്ടാനകളിൽ കൊമ്പന്റെ എണ്ണം വളരെ കുറവാണ്. അറുപത് ‘പിടി’ക്ക് ഒരു കൊമ്പൻ (60:1) എന്നതാണു ശരാശരി കണക്ക്.5000 കിലോഗ്രാം വരെ ഭാരവും 3.5 ഉയരം വരെ അളക്കുന്ന ഇന്ത്യൻ ആനയും (വടക്ക് കിഴക്കും തെക്കുപടിഞ്ഞാറുമായി) കാണപ്പെടുന്നു. ഈ മൃഗം ഇപ്പോൾ വംശനാശഭീഷണി നേരിടുന്ന സസ്തനികളുടെ ഐ‌യു‌സി‌എൻ റെഡ് ലിസ്റ്റിൽ ഉണ്ട്. കേരളത്തിൽ ആനകളെ പെരിയാർ ടൈഗർ റിസർവ്, നെയാർ, പരമ്പികുളം, വയനാട്, ഇടുക്കി, ചിന്നാർ തുടങ്ങിയ സ്ഥലങ്ങളിൽ കാണാം.

മനുഷ്യനുമായി ഇണങ്ങിയ നാട്ടാനകളെ ഉത്സവങ്ങൾ തുടങ്ങിയ പരിപാടികളിൽ പങ്കെടുപ്പിക്കാറുണ്ട്. ഒന്നിൽ കൂടുതൽ ആനകളെ എഴുന്നള്ളിച്ചുകൊണ്ടുള്ള നിരവധി ഉത്സവങ്ങൾ പ്രസിദ്ധമാണ്. കേരളത്തിലെ ഉത്സവങ്ങളിൽ ആനകളെ പങ്കെടുപ്പിക്കുന്നതിന്റെ തെളിവുകളിൽ ഏറ്റവും പഴക്കമുള്ളത് ക്രി.വ. 583-ലെ ആറാട്ടുപുഴ പൂരത്തിന്റെ വിവരണം മുതൽ ലഭ്യമാണ്.

1982-ൽ ദില്ലിയിൽ നടന്ന ഒൻപതാമത് ഏഷ്യൻ ഗെയിംസിന്റെ ഭാഗ്യ ചിഹ്നം “അപ്പു” എന്ന കുട്ടിയാനയായിരുന്നു. കേരളത്തിൽ നിന്നുള്ള കുട്ടിനാരായണൻ എന്ന ആനയായിരുന്നു അപ്പുവായി ഗെയിംസ് വേദികളിൽ നിറഞ്ഞത്. “ഏഷ്യാഡ് അപ്പു” എന്ന ഓമനപ്പേരിൽ അറിയപ്പെട്ടിരുന്ന ഈ ആന 2005 മേയ് 14-നു ചരിഞ്ഞു.

ഗുരുവായൂർ കേശവൻ കേരളത്തിൽ ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട് ഏറെ പ്രശസ്തനായ ആന. ഗുരുവായൂരപ്പന്റെ ഭക്തനായി കരുതപ്പെടുന്ന ആന. ഒരാളെപ്പോലും ഉപദ്രവിച്ചിട്ടില്ല. ഗുരുവായൂർ കേശവൻ എന്ന പേരിൽ പിൽക്കാലത്ത് ഈ ആനയെക്കുറിച്ച് ചലച്ചിത്രവും പുറത്തിറങ്ങിയിട്ടുണ്ട്.ആനയുടെ മുഴുവൻ അസ്ഥിയും പ്രദർശിപ്പിച്ചിരിക്കുന്ന കേരളത്തിലെ ഏക മ്യൂസിയം പത്തനംതിട്ട ജില്ലയിലെ ഗവിയിലാണ്.ആനയെ കേന്ദ്രവനം മന്ത്രാലയം ഇന്ത്യയുടെ പൈതൃക മൃഗമായി 2010 ഒക്ടോബർ 22 നു കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. ഇത്, ആനകളുടെ സംരക്ഷണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുവേണ്ടിയാണ്

1963-ൽ ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്റ് ഇന്ത്യയിലെ വന്യജീവികൾ എന്ന പരമ്പരയിൽ 30 നയാ പൈസ മുഖവിലയുള്ള സ്റ്റാമ്പിൽ ഒരു ആനയെ ചിത്രീകരിച്ചിരിക്കുന്നു.

അവതരണം:
സൈമ ശങ്കർ
➖➖➖➖➖➖➖➖➖➖➖
👬👭👫👭👬👭👫👭👬

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ശബരിമലയില്‍ കനത്ത മഴ : ഭക്തിയില്‍ ആറാടി ഭക്തജനം

പത്തനംതിട്ട --ശബരിമലയില്‍ വൈകിട്ട് മൂന്നരമുതല്‍ അഞ്ചര വരെ ശക്തമായ മഴ പെയ്തു . പക്ഷെ മഴയിലും ആറാടി ഭക്ത ജനം ശരണം വിളികളോടെ മലകയറി അയ്യപ്പ സ്വരൂപനെ കണ്ടു തൊഴുതു . ഏതാനും...

സൈനികരുടെ സംരക്ഷണം സമൂഹത്തിന്റെ ഉത്തരവാദിത്തം: ജില്ലാ കളക്ടര്‍  

പത്തനംതിട്ട --രാജ്യം സംരക്ഷിക്കുന്ന സൈനികരുടെ സംരക്ഷണം സമൂഹത്തിന്റെയാകെ ഉത്തരവാദിത്തമാണെന്ന് ജില്ലാ കളക്ടര്‍ എ. ഷിബു പറഞ്ഞു. സായുധസേനാ പതാക ദിനത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ സൈനികക്ഷേമ ഓഫീസ് സംഘടിപ്പിച്ച പതാകനിധി സമാഹരണം...

ഡോ. ഷഹനയുടെ മരണം; പ്രതി ഡോ. റുവൈസ് കസ്റ്റഡിയിൽ, ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി.

തിരുവനന്തപുരം മെഡിക്കൽ കോളജിലെ പിജി വിദ്യാർത്ഥിനിയും ഡോക്ടറുമായ ഡോ. ഷഹനയുടെ മരണത്തിൽ പ്രതി ഡോ. റുവൈസ് കസ്റ്റഡിയിൽ. പ്രതിയെ വിശദമായ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ഉൾപ്പെടെയുള്ള നടപടിയിലേക്ക് കടക്കും. ഇന്നലെ റുവൈസിനെ...

സന്നിധാനത്ത് വെടിമരുന്ന് സൂക്ഷിക്കുന്നത് എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട്’ ; ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

പത്തനംതിട്ട --സന്നിധാനത്ത് വെടിവഴിപാടിനുള്ള വെടിമരുന്ന് സൂക്ഷിക്കുന്നത് എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ പി എസ് പ്രശാന്ത്. ക്ഷേത്രത്തില്‍ നിന്നും ഒരു കിലോമീറ്ററോളം മാറി 100 അടിയോളം താഴ്ച്ചയിലാണ് വെടിമരുന്ന് സൂക്ഷിക്കുന്ന...
WP2Social Auto Publish Powered By : XYZScripts.com
error: