17.1 C
New York
Sunday, November 27, 2022
Home US News ശ്രീഭഗവത്ഗീത പാര്‍ക്കിന് നേരെ നടന്നത്  വംശീയാക്രമണമാണെന്നു ഹൈകമ്മീഷണർ

ശ്രീഭഗവത്ഗീത പാര്‍ക്കിന് നേരെ നടന്നത്  വംശീയാക്രമണമാണെന്നു ഹൈകമ്മീഷണർ

റിപ്പോർട്ട്: പി.പി ചെറിയാന്‍

Bootstrap Example
ബ്രാംപ്ടണ്‍ (കാനഡ): കാനഡായിലെ ബ്രാംപ്ടണ്‍ മുന്‍സിപ്പല്‍ കോര്‍പറേഷനിലെ പാര്‍ക്കിന് ശ്രീഭഗവത്ഗീത എന്ന പേര് ഔദ്യോഗികമായി  പ്രഖ്യാപനം നടന്നു ഒരാഴ്ചക്കകം പാർക്കിനു നേരെ നടന്ന അതിക്രമത്തെ ഇന്ത്യൻ ഹൈകമ്മീഷണർ അപലപിച്ചു .ശ്രീഭഗവത്ഗീത പാർക്കിനു നേരെ നടന്നതു വംശീയാക്രമണമാണെന്നു ഹൈകമ്മീഷണർ ഒക്ടോബര് രണ്ടിന് പുറത്തു വിട്ട പ്രസ്താവനയിൽ പറഞ്ഞു
കനേഡിയൻ പോലീസ് ഇന്ത്യൻ ഹൈകമ്മീഷണറുടെ അഭിപ്രായത്തോട് വിയോജിച്ചു
വംശീയാക്രണമാണെന്നതിന് തെളിവുകൾ ഒന്നും ഇല്ലെന്നു പോലീസ് പറഞ്ഞു
ഹിന്ദു കമ്മ്യൂണിറ്റിയോടു  അങ്ങേയറ്റം ആദരവാണുള്ളത്. കനേഡിയന്‍ ജനതയും ഹിന്ദു കമ്മ്യൂണിറ്റിയും തമ്മിലുള്ള സൗഹൃദത്തിന്റെ ഒരു ചിഹ്നമായി ഈ പാര്‍ക്കിനെ പ്രഖ്യാപിക്കുന്നു.ഇന്ത്യയ്ക്കു വെളിയില്‍ ശ്രീഭഗവത്ഗീത എന്നു നാമകരണം ചെയ്ത ആദ്യ പാര്‍ക്കാണിതെന്നും  എന്നാണ് ഒരാഴ്ചമുമ്പ് പാർക്കിനു പുനർനാമകരണം ചെയ്തതിനുശേഷം  മേയര്‍ പറഞ്ഞത് . 3.7 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്നതാണ് പാര്‍ക്ക്. മുന്‍പ് അറിയപ്പെട്ടിരുന്നതു ട്രോയേഴ്‌സ് പാര്‍ക്ക് എന്നായിരുന്നു. ഹിന്ദു സമൂഹം കോര്‍പറേഷന്റെ വികസനത്തിനായി വഹിച്ച നിര്‍ണായക പങ്കിനെ സ്മരിച്ചുകൊണ്ടാണ് പുതിയ നാമകരണം നടത്തിയതെന്നു മേയര്‍ പറഞ്ഞിരുന്നു
ശ്രീഭഗവത്ഗീത പാർക്കിനു നേരെ ഉണ്ടായ അതിക്രമത്തെ പ്രാദേശിക പാർലിമെൻറ് അംഗം സോണിയ സിന്ധുവും അപലപിച്ചു .ഈ സംഭവത്തെ കുറിച്ച്  വിശദ അന്വേഷണം നടത്തണമെന്ന് ഇവർ ആവസ്യപ്പെട്ടു .
 ഗ്രെയ്റ്റർ ടൊറൊന്റോ പ്രദേശങ്ങളിൽ ഹിന്ദു ടെമ്പിളുകൾക്കു നേരെയും ഹിന്ദുക്കൾക്ക് നേരെയും   നടക്കുന്ന അക്രമങ്ങളുടെ തുടർച്ചയാണ് ഈ സംഭവമെന്ന്  മറ്റൊരു പാർലിമെൻറ് അംഗമായ ചന്ദ്ര ആര്യ ഒരു പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി .

സംഭവത്തെ കുറിച്ച് അറിവ് ലഭിക്കുന്നവർ പോലീസുമായി ബന്ധപ്പെടണമെന്നും അറിയിച്ചിട്ടുണ്ട് .

റിപ്പോർട്ട്: പി.പി ചെറിയാന്‍

Facebook Comments

COMMENTS

- Advertisment -

Most Popular

മനുഷ്യന്റെ കണ്ണില്ലാത്ത ക്രൂരത; വളർത്തുനായയുടെ കണ്ണുകൾ ചൂഴ്ന്നെടുത്തു.

പാലക്കാട്: വളർത്തു നായയുടെ കണ്ണുകൾ ചൂഴ്ന്നടുത്ത നിലയിൽ. ചിത്രകാരി ദുർഗാ മാലതിയുടെ വളർത്തുനായ നക്കുവിന് നേരെയാണ് മനുഷ്യന്റെ കണ്ണില്ലാത്ത ക്രൂരത. പാലക്കാട് പട്ടാമ്പിക്കടുത്ത് മുതുതലയിലാണ് സംഭവം. കഴിഞ്ഞ ബുധനാഴ്ചയാണ് രണ്ടു വയസുകാരനായ നായയെ കാണാതാകുന്നത്. നക്കുവിനെ വീട്ടുകാർ...

തൊഴിലുറപ്പ് പദ്ധതി: കൂലി 15 ദിവസത്തിനകം, വൈകിയാല്‍ നഷ്ടപരിഹാരം: മന്ത്രി എം ബി രാജേഷ്.

തൊഴിലുറപ്പ് പദ്ധതിയുടെ കൂലി 15 ദിവസത്തിനകം നല്‍കാനും കൂലി വൈകിയാല്‍ നഷ്ടപരിഹാരം നല്‍കാനുമുള്ള ചട്ടങ്ങള്‍ കേരളം രൂപീകരിച്ചതായി തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. നീര്‍ത്തടാധിഷ്ഠിത സമഗ്ര...

ജനാധിപത്യ പാർട്ടി ആയതുകൊണ്ട് കോൺഗ്രസിൽ തട്ടലും മുട്ടലും ഉണ്ടാകുമെന്ന് കെ.മുരളീധരൻ.

ജനാധിപത്യ പാർട്ടി ആയതുകൊണ്ട് കോൺഗ്രസിൽ തട്ടലും മുട്ടലും ഉണ്ടാകുമെന്ന് കെ മുരളീധരൻ. ഇവിടെ ആരും ചട്ടക്കൂടിന് പുറത്തു പോകില്ല. കെപിസിസി പ്രസിഡന്റ്‌ ഒരു ചട്ടക്കൂട് വരച്ചാൽ ആരും അതിൽ നിന്നും പുറത്തു പോകില്ല. ലോക്സഭ...

ശശി തരൂർ അച്ചടക്ക ലംഘനം നടത്തിയിട്ടില്ല; എം എം ഹസൻ.

ശശി തരൂരിന്റെ പരിപാടി മാറ്റിയത് ശരിയായില്ലെന്ന് കോൺഗ്രസ് നേതാവ് എം എം ഹസൻ. ഡിസിസിയെ അറിയിക്കാതിരുന്നത് തരൂരിന് പറ്റിയ ചെറിയ പിഴവാണ്. ശശി തരൂർ അച്ചടക്ക ലംഘനം നടത്തിയിട്ടില്ലെന്ന് എം എം ഹസൻ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: