17.1 C
New York
Saturday, September 30, 2023
Home US News ഇന്ത്യയിൽ മാധ്യമസ്വാതന്ത്ര്യം ദുർബ്ബലമായെന്ന് രാഹുൽ ഗാന്ധി

ഇന്ത്യയിൽ മാധ്യമസ്വാതന്ത്ര്യം ദുർബ്ബലമായെന്ന് രാഹുൽ ഗാന്ധി

റിപ്പോർട്ട്: പി.പി. ചെറിയാൻ

വാഷിംഗ്ടൺ ഡിസി: ഇന്ത്യയിൽ മാധ്യമസ്വാതന്ത്ര്യം ദുർബ്ബലമായെന്നും പ്രവർത്തനപരമായ ജനാധിപത്യത്തിന് പത്രസ്വാതന്ത്ര്യം വളരെ നിർണായകമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

വ്യാഴാഴ്ച വാഷിംഗ്ടൺ ഡിസിയിലെ നാഷണൽ പ്രസ് ക്ലബിൽ മാധ്യമപ്രവർത്തകരുമായി സംവദിക്കുന്നതിനിടെ ദേശീയ രാഷ്ട്രീയവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്ത കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ഇന്ത്യയിൽ പത്രസ്വാതന്ത്ര്യം ഭീഷണിയിലാണെന്നും ലോകത്തിന് അത് കാണാൻ കഴിയുമെന്നും അവകാശപ്പെട്ടു.

അമേരിക്കൻ തലസ്ഥാനത്ത് എഴുത്തുകാരുമായി നടത്തിയ ഒരു ഫ്രീ-വീലിംഗ് സംഭാഷണത്തിനിടെ വിഷയം തുറന്ന് പറഞ്ഞ ഗാന്ധി, സംസാരിക്കാനും, ചർച്ച ചെയ്യാനും അനുവദിച്ച ഇന്ത്യയിലെ വ്യവസ്ഥാപിത ചട്ടക്കൂടിനു നിയന്ത്രണമേർപ്പെടുത്തിയിരിക്കയാണെന്നു ആരോപിച്ചു.ഇന്ത്യയിലെ ജനങ്ങൾ തമ്മിലുള്ള, വ്യത്യസ്ത സംസ്‌കാരങ്ങൾ, ഭാഷകൾ, ചരിത്രങ്ങൾ എന്നിവ തമ്മിലുള്ള ചർച്ചയായാണ് ഞാൻ ഉദ്ദേശിക്കുന്നത് . ഈ ചർച്ചകൾ സമ്മർദത്തിലാണ്,” അദ്ദേഹം പറഞ്ഞു.ഇത് സ്ഥാപനങ്ങളുടെയും പത്രമാധ്യമങ്ങളുടെയും മേലുള്ള കൃത്യമായ പിടിമുറുക്കലാണെന്നും അദ്ദേഹം ആരോപിച്ചു.

“ഞാൻ കേൾക്കുന്നതെല്ലാം ഞാൻ വിശ്വസിക്കുന്നില്ല. ഞാൻ ഇന്ത്യയിലുടനീളം നടന്ന് ദശലക്ഷക്കണക്കിന് ഇന്ത്യക്കാരോട് സംസാരിച്ചു, അവർക്കു വലിയ സന്തോഷമുണ്ടെന്നു എനിക്ക്തോന്നിയില്ല. പണപ്പെരുപ്പം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങളുണ്ടെന്ന് അവർ സമ്മതിച്ചു,” രാഹുൽ ഗാന്ധി പറഞ്ഞു.
വിദേശ മണ്ണിൽ കോൺഗ്രസ് നേതാവിന്റെ ഈ പരാമർശം ഇന്ത്യയുടെ പ്രതിച്ഛായ മോശമാക്കിയെന്ന് ബിജെപി ആരോപിച്ചു

റിപ്പോർട്ട്: പി.പി. ചെറിയാൻ

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സെപ്റ്റംബര്‍ 30 ലോക പരിഭാഷാ ദിനം (wrold translation day) 📚🌏✍ലാലു കോനാടീൽ

" എഴുത്തുകാർ ദേശീയ സാഹിത്യം സൃഷ്ടിക്കുന്നു.. വിവർത്തകർ ലോക സാഹിത്യം സൃഷ്ടിക്കുന്നു..." എല്ലാ വർഷവും സെപ്റ്റംബർ 30-ന് ആണ് അന്താരാഷ്ട്ര പരിഭാഷാ ദിനമായി ആഘോഷിക്കുന്നത്.. വിവർത്തകരുടെ രക്ഷാധികാരിയായി കണക്കാക്കപ്പെടുന്ന ബൈബിൾ പരിഭാഷകനും മദ്ധ്യസ്ഥനായ വിശുദ്ധ...

പാട്ടിന്റെ പാലാഴിയിലെ അതുല്യ താരകങ്ങൾ (2) ബിച്ചു തിരുമല ✍ജലജ മധുസൂദനൻ

ബിച്ചു തിരുമല (1942 - 2021) കാവ്യഭംഗി തുളുമ്പുന്ന വരികളിൽ മലയാള ചലച്ചിത്രഗാനാസ്വാദകർക്കും എന്നും ഓർമ്മിക്കാവുന്ന നിരവധി പാട്ടുകൾ സമ്മാനിച്ച ഗാനരചയിതാവാണ് ബിച്ചു തിരുമല. ഗാനരചന, സംഗീതസംവിധാനം എന്നിവയ്ക്ക് പുറമെ, 'ശക്തി' എന്ന സിനിമയുടെ കഥയും...

‘മലയാള നോവൽ സാഹിത്യം’ (ഭാഗം – 9) ✍പ്രഭ ദിനേഷ്

'മലയാളി മനസ്സ്' ന്റെ പ്രിയപ്പെട്ട എല്ലാ വായനക്കാർക്കും 'മലയാള നോവൽ സാഹിത്യം' ത്തിന്റെ ഒമ്പതാം ഭാഗത്തിലേയ്ക്ക് സ്വാഗതം🙏🙏 മലയാള നോവൽ സാഹിത്യത്തിലെ ആദ്യത്തെ ചരിത്രനോവലാണ് സി.വി. രാമൻപിള്ള യുടെ 'മാർത്താണ്ഡ വർമ്മ'. നോവലിസ്റ്റ് സി.വി....

🌹🌹യോഗമയ ക്ഷേത്രം (പാർട്ട്‌ -6) ✍ജിഷ ദിലീപ്, ഡൽഹി

ഈ ക്ഷേത്രം രാജ്യത്തിന്റെ സംസ്കാരത്തിന്റെയും വാസ്തുവിദ്യയുടെയും ഭക്തരുടെ ആത്മീയതയുടെയും പ്രതീകമാണ്. ഈ ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ മേൽക്കൂരയിൽ നിന്ന് തൂങ്ങിക്കിടക്കുന്ന ഫാനും അതിൽ നിന്നും ഏതാണ്ട് നിലവിളക്ക് പോലുള്ള ഒരു വസ്തുവും തൂങ്ങിക്കിടക്കുന്നുണ്ട്. ഇവ ഒരേ...
WP2Social Auto Publish Powered By : XYZScripts.com
error: