17.1 C
New York
Monday, May 29, 2023
Home US News അത്യപൂർവ ചരിത്ര സംഗമത്തിന് രാഹുൽ ഗാന്ധിക്ക് വേദിയൊരുക്കി ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് 

അത്യപൂർവ ചരിത്ര സംഗമത്തിന് രാഹുൽ ഗാന്ധിക്ക് വേദിയൊരുക്കി ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് 

റിപ്പോർട്ട്: പി.പി. ചെറിയാൻ

ന്യൂയോർക്ക്: അമേരിക്കയിലെ കോൺഗ്രസ് പ്രവർത്തകരുടെ അഭ്യർത്ഥന മാനിച്ചു വിവിധ സംസ്ഥാനങ്ങളിൽ സന്ദർശനത്തിനെത്തുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്‌ വേദിയൊരുക്കി ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ കമ്മിറ്റി.രാഹുൽജിയുടെ പൊതു പരിപാടികളിൽ പ്രവേശനം സൗജന്യമാണെങ്കിലും സുരക്ഷിതത്വം കണക്കിലെടുത്തു പങ്കെടുക്കുന്നവർ മുൻകൂട്ടി റെജിസ്റ്റർചെയ്യണമെന്നു ഒഐസിസി യുഎസ്എ ചെയർമാൻ ജെയിംസ് കൂടൽ, പ്രസിഡന്റ് ബേബി മണക്കുന്നേൽ , ജനറൽ സെക്രട്ടറി ജീമോൻ റാന്നി എന്നിവർ അറിയിച്ചിട്ടുണ്ട് .

സന്ദർശന പരിപാടികളിൽ ഓരോ പ്രദേശത്തേയും കോൺഗ്രസ് പ്രവർത്തകരുടേയും പങ്കാളിത്വവും പിന്തുണയും ഉറപ്പു വരുത്തുമെന്ന് ഒഐസിസി യുഎസ്എ ചെയർമാൻ ജെയിംസ് കൂടൽ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിന് നിലവിലെ സാഹചര്യത്തിൽ പ്രസക്തി ഏറെയാണ്. കർണാടക തിരഞ്ഞെടുപ്പ് വിജയത്തിലൂടെ വർഗീയ ശക്തികൾക്കെതിരായ കോൺഗ്രസിൻ്റെ കരുത്ത് കാട്ടിത്തന്നു കഴിഞ്ഞിരിക്കുകയാണ്. അതുകൊണ്ടുതന്നെ അമേരിക്കയിലെ കോൺഗ്രസ് പ്രവർത്തകർ ആവേശത്തോടെയാണ് രാഹുൽ ഗാന്ധിയെ കാത്തിരിക്കുന്നത്.

മെയ് 30 നു കാലിഫോര്ണിയയിൽ ആരംഭിച്ചു ജൂൺ 4 നു ന്യൂയോർക്കിൽ സമാപിക്കുന്ന രാഹുൽ ഗാന്ധിയുടെ അമേരിക്കൻ സന്ദർശനത്തിന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻ സാം പിട്രോഡയുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. രാഹുൽ ഗാന്ധിയുടെ പരിപാടികളിൽ അമേരിക്കയിലെ യു ഡിഎഫ് അനുഭാവികളും കോൺഗ്രസ് പ്രവർത്തകരും സജീവമയി പങ്കെടുക്കണമെന്ന് കെപിസിസി പ്രസിഡൻ്റ് കെ.സുധാകരൻ, ഒ.ഐ.സി.സി ഗ്ലോബൽ ചെയർമാൻ കുമ്പളത്ത്, ശങ്കരപ്പിള്ള എന്നിവർ ഓ ഐ സിസിക്ക് നിർദേശം നൽകിയതായി
ജെയിംസ് കൂടൽ പറഞ്ഞു.

ഐഒസി പ്രസിഡൻ്റ് മൊഹീന്ദർ സിംങ്, ജനറൽ സെക്രട്ടറി ഹർബജന്ദർ സിംഗ് എന്നിവരുമായി ന്യൂയോർക്കിൽ ജെയിംസ് കൂടൽ ചർച്ച നടത്തി. 2024 ൽ നടക്കുന്ന പാർലമെന്റ് തെരെഞ്ഞെടുപ്പിൽ വർഗീയ ശക്തികളെ തുടച്ചുനീക്കാൻ അമേരിക്കയിൽ യോജിച്ച് പ്രവർത്തിക്കാനും അതിനുളള പ്രവർത്തനങ്ങൾ ആരംഭിക്കാനും തീരുമാനമായി. തോമസ് മൊട്ടയ്ക്കൽ, സുനിൽ കുരമ്പാല, ബിജു ചാക്കോ, തോമസ് സ്റ്റീഫൻ എന്നിവർ ചര്ച്ചയില് പങ്കെടുത്തു.

റിപ്പോർട്ട്: പി.പി. ചെറിയാൻ

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഇടിവെട്ടി മഴ വ്യാഴാഴ്ച വരെ പെയ്യും; ഇന്ന് നാലു ജില്ലകളില്‍ മഞ്ഞ മുന്നറിയിപ്പ്.

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നലോട് കൂടിയ മഴയും 40 കിലോമീറ്റര്‍ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഇന്ന്...

ചോർന്നൊലിച്ച് നരേന്ദ്ര മോദി സ്റ്റേഡിയം; പുറംമോടി മാത്രമേ ഉള്ളൂവെന്ന് വിമർശനം.

അഹമ്മാബാദ്: കനത്ത മഴയിൽ ചോർന്നൊലിച്ച് ഐ.പി.എൽ ഫൈനലിന് വേദിയാകുന്ന ഗുജറാത്തിലെ നരേന്ദ്ര മോദി ക്രിക്കറ്റ് സ്‌റ്റേഡിയം. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്റെ ഒരുഭാഗം ചോര്‍ന്നൊലിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായാണ് പ്രചരിക്കുന്നത്....

‘ഐപിഎല്‍ ഫൈനലില്‍ ഗില്ലും ജഡേജയും ഷമിയും കളിക്കില്ല, ഇംഗ്ലണ്ടിലേക്ക് പോകും’; വൈറലായി ‘ജയ് ഷാ’യുടെ ട്വീറ്റ്.

ഐപിഎല്‍ 16ാം സീസണിന്റെ ഫൈനല്‍ പോരാട്ടം മഴ വില്ലനായതോടെ റിസര്‍വ് ഡേയായ ഇന്നത്തേക്ക് മാറ്റിയിരിക്കുകയാണ്. കനത്ത മഴയെത്തുടര്‍ന്ന് ടോസ് പോലും ഇടാന്‍ സാധിക്കാതെ വന്നതോടെയാണ് മത്സരം മാറ്റിയത്. എന്നാല്‍ ഇന്നും കനത്ത മഴ...

കോട്ടയത്ത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു.

സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച പങ്കാളി കൈമാറ്റ കേസിലെ പരാതിക്കാരിയായ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ ഭര്‍ത്താവ് മരണപ്പെട്ടു. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയവെ ഇന്ന് രാവിലെ നാലുമണിയോടെയായിരുന്നു മരണം. പരാതിക്കാരിയായ തന്റെ ഭാര്യയെ...
WP2Social Auto Publish Powered By : XYZScripts.com
error: