17.1 C
New York
Wednesday, August 17, 2022
Home US News "അവിടെ നിൽക്കുന്നത് പിശാചാണ്". വിചാരണക്കിടെ കൊല്ലപ്പെട്ട കുട്ടികളുടെ മാതാവ്.

“അവിടെ നിൽക്കുന്നത് പിശാചാണ്”. വിചാരണക്കിടെ കൊല്ലപ്പെട്ട കുട്ടികളുടെ മാതാവ്.

റിപ്പോർട്ട്: പി.പി. ചെറിയാൻ

 

ഡാളസ്: മുസ്ലീമുകളായ രണ്ടുപെൺകുട്ടികൾ മുസ്ലീമല്ലാത്ത രണ്ടു ആൺകുട്ടികളെ പ്രണയിച്ചു എന്ന ഒരൊറ്റ കാരണത്താൽ ഇരുവരേയും കാറിനകത്തിരുത്തി വെടിവെച്ചു കൊലപ്പെടുത്തിയ ഭർത്താവിനെ നോക്കി ‘ഇതാ അവിടെ നിൽക്കുന്നതു പിശാചാണ്’ എന്ന് വികാരനിർഭരമായി സാക്ഷി വിസ്താരത്തിനിടെ കൊല്ലപ്പെട്ട രണ്ടുകുട്ടികളുടെ മാതാവ് പ്രതികരിച്ചത് കോടതിയിൽ കൂടിയിരുന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു.

2008 ജനുവരി ഒന്നിനായിരുന്നു ഈ ദാരുണ സംഭവം. ആഗസ്റ്റ് 1ന് ആരംഭിച്ച, ആമിന(18), സാറ(17) എന്നിവരുടെ കൊലപാതകത്തിന്റെ കേസ് വിസ്താരം നടക്കുന്ന മൂന്നാം ദിവസം ഡാളസ് ഫ്രാങ്ക് കൗലി കോർട്ടിനുള്ളിൽ കൊലപാതകം നടന്ന 2008 ജനുവരി ഒന്നിന് ശേഷം ആദ്യമായി മുഖാമുഖം കാണുന്ന ഭർത്താവിനുനേരെ വിരൽ ചൂണ്ടിയാണ് ഭാര്യ ഇത്രയും പറഞ്ഞത്.

കൊലപാതകത്തിനുശേഷം അപ്രത്യക്ഷമായ യാസർ സെയ്ദിനെ ഭാര്യ പ്രടീഷ ഓവൻസ് പിന്നീട് ഡിവോഴ്സ് ചെയ്തിരുന്നു. 12 വർഷത്തിനുശേഷമാണ് ഇയാൾ പിടിയിലായത്.(2202 (08).

1987 ഫെബ്രുവരിയിലാണ് 15 വയസ്സുള്ള തന്നെ 29 വയസ്സുള്ള യാസ്റ്റർ സെയ്ദ് വിവാഹം കഴിച്ചതെന്നും, വിവാഹം കഴിഞ്ഞു ആദ്യ മൂന്നുവർഷത്തിനുള്ളിൽ അമാനി, സാറ, ഇസ്ലം എന്നീ മൂന്ന കുട്ടികൾക്ക് ജന്മം നൽകിയതായും ഇവർ കോടതിയിൽ പറഞ്ഞു.

പെൺമക്കളുടെ അമുസ്ലീമുമായിട്ടുള്ള സൗഹൃദം താൻ അറിഞ്ഞിരുന്നതായും, അതിനെ അനുകൂലിച്ചിരുന്നതായും ഇവർ പറഞ്ഞു. പല സന്ദർഭങ്ങളിലും ഭർത്താവിൽ നിന്നും കുട്ടികളെ രക്ഷിക്കുന്നതിന് വീട്ടിൽ നിന്ന് ഇറങ്ങി പോകേണ്ടിവന്നിട്ടുണ്ട്. എന്നാൽ ഇത്രയും വലിയ ക്രൂരത കാണിക്കുമെന്ന് കരുതിയിരുന്നില്ലെന്നും കോടതിയിൽ ബോധിപ്പിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ

Facebook Comments

COMMENTS

- Advertisment -

Most Popular

ഫിലാഡൽഫിയായിലെ ആദ്യത്തെ ഓണം ബഡി ബോയ്സിന്റെ ഓണം. മജീഷ്യൻ ഗോപിനാഥ് മുതുകാട് ദീപം തെളിയിച്ചു.

ഫിലാഡൽഫിയാ: ബഡി ബോയ്സ് ഫിലാഡൽഫിയായുടെ ഓണാഘോഷം നൂറുകണക്കിന് കുടുംബ സദസ്സുകളെ സാക്ഷിനിർത്തി മജീഷ്യൻ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു. അമേരിക്കയിലെയും കേരളത്തിലെയും ആദ്യത്തെ ഓണം എന്ന പ്രത്യേകതയും ഈ ഓണാഘോഷത്തിന് ഉണ്ട്. ഇതിൽ...

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രശസ്തമായ അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം നിർവഹിക്കും. പാർത്ഥസാരഥിയുടെ പിറന്നാൾ സദ്യക്കായി ചേനപ്പാടി കരക്കാർ ഇന്ന് ക്ഷേത്രത്തിൽ...

പതിമൂന്നുകാരന് പ്രകൃതിവിരുദ്ധ പീഡനം : വയോധികന് 51 കൊല്ലം കഠിനതടവ്

പത്തനംതിട്ട : പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ 63 കാരന് 51 വർഷം കഠിനതടവും, ഒന്നര ലക്ഷം രൂപ പിഴയും. കുളക്കട തുരുത്തീലമ്പലം ദിവ്യ സദനം വീട്ടിൽ പത്രോസിന്റെ മകൻ രാജു (63)വിനെയാണ്...

നിരണം ചുണ്ടൻ നീരണിഞ്ഞു:നെഹ്​റു ട്രോഫി വള്ളംകളിയിലാണ് നിരണം ചുണ്ടൻ ആദ്യമായി പങ്കെടുക്കുക

തിരുവല്ല: പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ആദ്യത്തെ ചുണ്ടൻ വള്ളമായ നിരണം ചുണ്ടൻ നീരണിഞ്ഞു. ജനകീയ കൂട്ടായ്മയിൽ നിർമ്മാണം പൂർത്തിയാക്കിയ വള്ളത്തിന്‍റെ നീരണിയൽ ചടങ്ങ് ശിൽപി കോയിയ്ക്കൽമുക്ക് ഉമാമഹേശ്വരൻ ആചാരിയുടെ മുഖ്യ കാർമ്മികത്വത്തിൽ പമ്പയാറ്റിലെ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: